പാന്റിട്ട് ഫുട്ബോൾ കളിക്കാനാകില്ല; ആരെങ്കിലും നടത്തുന്ന പ്രഭാഷണങ്ങൾ തലയിൽ കെട്ടിവെക്കരുത്; എംകെ മുനീർ
- Published by:Naseeba TC
- news18-malayalam
Last Updated:
മാറഡോണയുടെ കാലം മുതൽ അർജന്റീനയുടെ ആരാധകനാണെന്നും ടീമിന്റെ തോൽവി ഏറെ വിഷമിപ്പിച്ചുവെന്നും മുനീർ
മലപ്പുറം: ഫുട്ബോളുമായി ബന്ധപ്പെട്ട സമസ്ത പ്രസ്താവനയെ തള്ളി ലീഗ് നേതാക്കൾ. ഫുട്ബാൾ നാടിന്റെ രക്തത്തിൽ കലർന്നതാണ്. അതിനെ മറ്റൊരു തരത്തിൽ കാണരുതെന്ന് എംകെ മുനീർ പറഞ്ഞു. പാന്റിട്ട് ഫുട്ബോൾ കളിക്കാനാവില്ല. അത്തരം ചിന്താഗതി ഉള്ളവരോട് ഒന്നേ പറയാനുള്ളൂ, കളിക്കുമ്പോൾ കളി മാത്രം കാണുക. അരാഷ്ട്രീയ വാദം എല്ലാത്തിലും കൂട്ടിച്ചേർക്കരുത്. ആരെങ്കിലും നടത്തുന്ന പ്രഭാഷണങ്ങൾ മുസ്ലീം സമുദായത്തിന്റെ തലയിൽ കെട്ടി വെക്കരുതെന്നും മുനീർ പറഞ്ഞു.
ഇക്കാര്യത്തിൽ ഓരോരുത്തർക്കും വ്യക്തിപരമായ അഭിപ്രായങ്ങളുണ്ട്. അത് സമുദായത്തിന്റെ അഭിപ്രായമായി പ്രതിഫലിപ്പിക്കാൻ ശ്രമിക്കരുത്. ഫുട്ബോൾ നാടിന്റെ രക്തത്തിൽ കലർന്നതാണ്. അതിനെ മറ്റൊരു തരത്തിൽ കാണരുത്. കളിയെയും കളിക്കാരെയും ഇഷ്ടപ്പെടുന്ന സമൂഹം ആണ്. ആ ഇഷ്ടം പല രീതിയിലും പ്രതിഫലിക്കും. വിവാദ പ്രസ്താവനയിൽ ആ വ്യക്തി ആണ് മറുപടി പറയേണ്ടത്. സമസ്തയുടെ കാര്യത്തിൽ താൻ അഭിപ്രായം പറയില്ല. ഓരോ ആളുകളും പറയേണ്ടതിന് സമൂഹം മുഴുവൻ മറുപടി പറയേണ്ടതില്ല.
Also Read- ‘ഫുട്ബോൾ താരങ്ങളുടെ കട്ടൗട്ടുകൾ ഇസ്ലാമിക വിരുദ്ധം’; സമസ്ത ഇ കെ വിഭാഗത്തിന് പിന്നാലെ എ പി വിഭാഗവും
താൻ മെസ്സിയുടെ ആരാധകൻ ആയിരുന്നു. മാറഡോണയുടെ കാലം മുതൽ അർജന്റീനയുടെ ആരാധകനാണെന്നും ടീമിന്റെ തോൽവി ഏറെ വിഷമിപ്പിച്ചുവെന്നും മുനീർ പറഞ്ഞു. സമസ്തക്ക് സമസ്തയുടെ നിലപാടാണെന്നും മുസ്ലിംലീഗിന് മുസ്ലിം ലീഗിന്റെ നിലപാടെന്നുമാണ് പിഎംഎ സലാമിന്റെ പ്രതികരണം.
advertisement
Also Read- ഫുട്ബോൾ ഭ്രാന്തിനെതിരെ സമസ്ത; ‘കാര്യം വിട്ട് കളി വേണ്ട; അതിരുവിട്ട ആരാധന അപകടകരം’; സന്ദേശത്തിന്റെ പൂർണരൂപം
ഫുട്‌ബോള്‍ ആരാധന അതിരുവിടുന്നുവെന്നായിരുന്നു സമസ്തയുടെ പരാമർശം. ഇ കെ വിഭാഗത്തിന് പിന്നാലെ ഫുട്‌ബോള്‍ ആവേശത്തിനെതിരെ പ്രചാരണവുമായി എ പി വിഭാഗവും രംഗത്തെത്തിയിരുന്നു. ഫുട്‌ബോള്‍ താരങ്ങളുടെ കട്ടൗട്ടുകള്‍ ഇസ്‌ലാമിക വിരുദ്ധമാണെന്ന വാദവുമായി സമസ്ത എ പി വിഭാഗവും രംഗത്തെത്തി.
ഫുട്‌ബോള്‍ ആരാധന അതിരുവിടുന്നുവെന്ന് സമസ്ത ഇകെ വിഭാഗം വെള്ളിയാഴ്ച പറഞ്ഞിരുന്നു. താരാരാധനയിലേക്കും അന്യ രാജ്യങ്ങളുടെ ദേശീയ പതാകകള്‍ സ്വന്ത്യം രാജ്യത്തേക്കാള്‍ സനേഹിക്കുന്ന തരത്തിലേക്കും കാര്യങ്ങള്‍ മാറുന്നു. ലോകകപ്പ് തുടങ്ങിയതോടെ വിശ്വാസികള്‍ നമസ്‌കാരം ഉപേക്ഷിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. വെളളിയാഴ്ച പള്ളികളില്‍ പ്രാര്‍ത്ഥനയ്ക്ക് ശേഷം മുന്നറിയിപ്പ് നല്‍കണമെന്ന് സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായി അറിയിച്ചിരുന്നു. സമസ്ത ഖുത്തുബ കമ്മിറ്റിയിലായിരുന്നു പ്രഖ്യാപനം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 26, 2022 5:23 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പാന്റിട്ട് ഫുട്ബോൾ കളിക്കാനാകില്ല; ആരെങ്കിലും നടത്തുന്ന പ്രഭാഷണങ്ങൾ തലയിൽ കെട്ടിവെക്കരുത്; എംകെ മുനീർ