TRENDING:

ചഹലിനെതിരെ ജാതീയ പരാമർശം; യുവരാജ് സിങ്ങിനെതിരെ പൊലീസ് കേസ്

Last Updated:

നിരുത്തരവാദപരമായുള്ള പരാമർശത്തിൽ യുവരാജ് മാപ്പ് പറയണമെന്ന ഹാഷ്ടാഗും ട്വിറ്ററിൽ ട്രെന്റിങ്ങായിരുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇന്ത്യൻ ക്രിക്കറ്റ് താരം യുവേന്ദ്ര ചഹലിനെതിരെ ജാതീയ പരാമർശം നടത്തിയ മുൻ താരം യുവരാജ് സിങ്ങിനെതിരെ പൊലീസ് കേസ്. ദളിത് ആക്ടിവിസ്റ്റും അഭിഭാഷകനുമായ രജത് കൽസനാണ് യുവരാജിനെതിരെ പൊലീസിൽ പരാതി നൽകിയത്.
advertisement

ഹരിയാനയിലെ ഹിസാർ പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. സീ ന്യൂസാണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്.

ഓപ്പണർ രോഹിത് ശർമയുമായുള്ള ടിക്ടോക് ചാറ്റിനിടയിലാണ് യുവരാജ് സിങ്ങിന്റെ വിവാദ പരാമർശം വന്നത്. കഴിഞ്ഞ ദിവസങ്ങളിൽ യുവരാജ് സിങ് നടത്തിയ പരാമർശത്തിന്റെ വീഡ‍ിയോ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. യുവരാജ് സിങ്ങിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധവും ഉയർന്നിരുന്നു.

TRENDING:ആ ദിവസങ്ങളിൽ ആത്മഹത്യയെ കുറിച്ച് മാത്രമായിരുന്നു ചിന്ത; വിഷാദരോഗത്തെ കുറിച്ച് റോബിൻ ഉത്തപ്പ [NEWS]'ഇത് പോലൊരു പ്രശ്നത്തിനായി മരിക്കാൻ തയ്യാറാകുന്ന ഒരു കുട്ടിയുടെ മനസ്സിന്റെ ഘടനയും പ്രസക്തമല്ലേ?ദേവികയുടെ മരണത്തിൽ ഡോക്ടറുടെ കുറിപ്പ് [NEWS]George Floyd Murder | പ്രക്ഷോഭങ്ങൾക്ക് പിന്തുണയുമായി ഡൊണാൾഡ് ട്രംപിന്റെ മകളും [NEWS]

advertisement

ചഹലിനെ കുറിച്ചും കുൽദീപ് യാദവിനെ കുറിച്ചുമായിരുന്നു യുവരാജ് സിങ്ങിന്റെ തമാശ രൂപേണയുള്ള പരാമർശം. നിരുത്തരവാദപരമായുള്ള പരാമർശത്തിൽ യുവരാജ് മാപ്പ് പറയണമെന്ന ഹാഷ്ടാഗും ട്വിറ്ററിൽ ട്രെന്റിങ്ങായിരുന്നു. എന്നാൽ വിഷയത്തിൽ യുവരാജ് സിങ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

അതേസമയം, യുവരാജിന‍്റെ പരാമർശം കേട്ടുകൊണ്ടിരുന്ന രോഹിത് ശർമയ്ക്കെതിരേയും രജത് കൽസാൻ രംഗത്തെത്തിയിട്ടുണ്ട്. യാതൊരു എതിർപ്പും പ്രകടിപ്പിക്കാതെ രോഹിത് ശർമ യുവിയുടെ പരാമർശം കേട്ടുകൊണ്ടിരുന്നതായി കൽസാൻ പറയുന്നു. ജാതീയ പരാമർശം നടത്തിയ യുവരാജ് സിങ്ങിനെ അറസ്റ്റ് ചെയ്യണമെന്നും കൽസാൻ ആവശ്യപ്പെട്ടു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Sports/
ചഹലിനെതിരെ ജാതീയ പരാമർശം; യുവരാജ് സിങ്ങിനെതിരെ പൊലീസ് കേസ്
Open in App
Home
Video
Impact Shorts
Web Stories