George Floyd Murder | പ്രക്ഷോഭങ്ങൾക്ക് പിന്തുണയുമായി ഡൊണാൾഡ് ട്രംപിന്റെ മകളും

Last Updated:

പ്രക്ഷോഭങ്ങൾക്കെതിരെ ഡൊണാൾഡ് ട്രംപ് പ്രതികാര സമീപനം സ്വീകരിക്കുന്നതിനിടയിലാണ് സ്വന്തം മകൾ തന്നെ പ്രക്ഷോഭങ്ങൾക്ക് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.

ജോർജ് ഫ്ലോയിഡിന്റെ കൊലപാതകത്തെ തുടർന്ന് അമേരിക്കയിൽ നടക്കുന്ന പ്രക്ഷോഭങ്ങൾക്ക് പിന്തുണയുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മകളും. ട്രംപിന്റെ ഇളയ മകൾ ടിഫ്ഫനി ട്രംപ് ആണ് സോഷ്യൽമീഡിയയിലൂടെ സമരത്തെ പിന്തുണച്ചത്.
അമേരിക്കയിൽ നടക്കുന്ന പ്രക്ഷോഭങ്ങൾക്കെതിരെ ഡൊണാൾഡ് ട്രംപ് പ്രതികാര സമീപനം സ്വീകരിക്കുന്നതിനിടയിലാണ് സ്വന്തം മകൾ തന്നെ പ്രക്ഷോഭങ്ങൾക്ക് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം പ്രക്ഷോഭങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് സെലിബ്രിറ്റികൾ അടക്കം സോഷ്യൽമീഡിയയിൽ #BlackoutTuesday പോസ്റ്റ് ചെയ്തിരുന്നു. ഹാഷ്ടടാഗിനൊപ്പം കറുപ്പ് നിറത്തിള്ള ചിത്രവും പോസ്റ്റ് ചെയ്തായിരുന്നു ഐക്യദാർഢ്യ പ്രഖ്യാപനം.
advertisement
ട്രംപിന്റെ മുൻ ഭാര്യയും നടിയുമായ മാർല മാപ്പിൾസാണ് ടിഫ്ഫിനിയുടെ അമ്മ. ട്രംപുമായി അകന്നാണ് മാർലയും ടിഫ്ഫിനിയും കഴിയുന്നത്.
advertisement
അതേസമയം, ജോർജ് ഫ്ളോയിഡിന്റെ കൊലപാതകത്തിൽ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ കൂടി അറസ്റ്റ് ചെയ്തു. ഫ്ളോയിഡിനെ കൊന്ന പൊലീസ് ഉദ്യോഗസ്ഥൻ ഡെറക് ചോവിനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ അറസ്റ്റുകൾ. കൊലപാതകത്തിന് കൂട്ടുനിന്നുവെന്നാണ് ഇവർക്കെതിരെയുള്ള കുറ്റം.
മലയാളം വാർത്തകൾ/ വാർത്ത/World/
George Floyd Murder | പ്രക്ഷോഭങ്ങൾക്ക് പിന്തുണയുമായി ഡൊണാൾഡ് ട്രംപിന്റെ മകളും
Next Article
advertisement
നല്ല ദാമ്പത്യം നയിക്കാൻ ക്ലാസ് എടുക്കുന്ന ധ്യാനദമ്പതിമാർ തമ്മിലടിച്ചു; ഭർത്താവിനെതിരെ കേസ്; ഭാര്യക്ക് തലയ്ക്ക് പരിക്ക്
നല്ല ദാമ്പത്യം നയിക്കാൻ ക്ലാസ് എടുക്കുന്ന ധ്യാനദമ്പതിമാർ തമ്മിലടിച്ചു; ഭർത്താവിനെതിരെ കേസ്; ഭാര്യക്ക് പരിക്ക്
  • മാരിയോ ജോസഫ് ജിജിയെ മര്‍ദിച്ചെന്ന പരാതിയിൽ പോലീസ് കേസ് എടുത്തു.

  • വഴക്കിനിടെ മാരിയോ ജോസഫ് സെറ്റ് അപ് ബോക്സ് എടുത്ത് തലയ്ക്കടിച്ചു.

  • ജിജിയുടെ 70,000 രൂപയുടെ മൊബൈൽ നശിപ്പിച്ചതായി പരാതിയിൽ പറയുന്നു.

View All
advertisement