രണ്ടാം ഇന്നിങ്സിലെ അവസാന ഓവറിൽ മുൻ ന്യൂസിലൻഡ് താരവും നിലവിൽ അമേരിക്കൻ ടീം അംഗവുമായ കോറി ആൻഡേഴ്സനെ പുറത്താക്കിക്കൊണ്ടായിരുന്നു ജോർദാൻ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. തുടർന്ന് അലി ഖാൻ, നൊസ്തുഷ് കെൻജിഗെ, സൗരഭ് നേത്രവൽക്കർ എന്നിവരെ പുറത്താക്കിയാണ് ജോർദാൻ ഹാട്രിക് നേടിയത്. ഇതോടെ ആദ്യം ബാറ്റ് ചെയ്ത അമേരിക്ക 115 റൺസിന് പുറത്തായി.
ടി20 ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിൽ ഹാട്രിക് നേടുന്ന ഒൻപതാമത്തെ താരവും ആദ്യ ഇംഗ്ലണ്ട് താരവുമാണ് ജോർദാൻ. തുടർച്ചയായ രണ്ട് മത്സരങ്ങളിൽ ഹാട്രിക് നേട്ടവുമായി ഓസ്ട്രേലിയൻ താരം പാറ്റ് കമ്മിൻസ് പട്ടികയിൽ ഇടം നേടിയിരുന്നു. 18.4 ഓവറിന് മുൻപ് വിജയിച്ചാൽ മാത്രം സെമിയിൽ സ്ഥാനം ഉറപ്പിക്കാമായിരുന്ന ഇംഗ്ലണ്ടിന്റെ ലക്ഷ്യം അനായാസമാക്കുന്നതായിരുന്നു ജോർദാന്റെ പ്രകടനം.
advertisement
ടി20യിൽ ഹാട്രിക് നേടിയ താരങ്ങളെ അറിയാം,
താരം - എതിർ ടീം - റൺസ്/വിക്കറ്റ് - വർഷം
ബ്രെറ്റ് ലീ (ഓസ്ട്രേലിയ) - ബംഗ്ലാദേശ് - 27/3 - 2007
കർട്ടിസ് കാംഫർ (അയർലൻഡ്) - നെതർലൻഡ്സ് - 26/4 - 2021
വനിന്ദു ഹസരംഗ (ശ്രീലങ്ക) - ദക്ഷിണാഫ്രിക്ക - 20/3 - 2021
കാഗിസോ റബാഡ (ദക്ഷിണാഫ്രിക്ക) - ഇംഗ്ലണ്ട് - 48/3- 2021
കാർത്തിക് മെയ്യപ്പൻ (യുഎഇ) - ശ്രീലങ്ക - 19/3 - 2022
ജോഷ് ലിറ്റിൽ (അയർലൻഡ്) - ന്യൂസിലൻഡ് - 22/3 - 2022
പാറ്റ് കമ്മിൻസ് (ഓസ്ട്രേലിയ)- ബംഗ്ലാദേശ് - 29/3 - 2024
പാറ്റ് കമ്മിൻസ് (ഓസ്ട്രേലിയ) - അഫ്ഗാനിസ്ഥാൻ - 28/3 - 2024
ക്രിസ് ജോർദാൻ (ഇംഗ്ലണ്ട് ) - അമേരിക്ക - 10/4 - 2024