ഇന്നലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനായി പ്രഖ്യാപിച്ച ഇന്ത്യൻ ടീമിൽ സ്റ്റാന്റ്ബൈ താരമായി പ്രസീദ് കൃഷ്ണയെയും ഉൾപ്പെടുത്തിയിരുന്നു. ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ തകർപ്പൻ പ്രകടനമാണ് പ്രസീദ് കാഴ്ച വെച്ചിരുന്നത്. ഇപ്പോൾ കോവിഡ് പോസിറ്റീവ് ആയിരിക്കുന്ന സാഹചര്യത്തിൽ താരത്തിന്റെ കാര്യം അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ഫൈനലിനു ശേഷം ഇംഗ്ലണ്ടിനെതിരെ അഞ്ചു മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയും ഇന്ത്യക്ക് കളിക്കേണ്ടതുണ്ട്. കെ കെ ആർ ടീമിലായിരുന്നു വൈറസ് ബാധ ആദ്യം കണ്ടെത്തിയത്. ഇതോടെ ടീമിനെ മുഴുവൻ അഹമ്മദാബാദിലെ ഹോട്ടലിൽ ഐസൊലേഷനിൽ ആക്കി. മെയ് 3ന് ബാംഗ്ലൂരുമായി നടക്കേണ്ട മത്സരവും ഉപേക്ഷിച്ചു. കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തതോടെയാണ് ഐ പി എൽ ഉപേക്ഷിക്കാൻ ബി സി സി ഐ നിർബന്ധിതരായത്.
advertisement
സൺറൈസേഴ്സ് ഹൈദരാബാദ് വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹയെ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ഇന്ത്യൻ 20 അംഗ ടീമിലെടുത്തിരുന്നു. താരത്തിനും ഈയിടെ കോവിഡ് പോസിറ്റീവ് ആയിരുന്നു. ടീമിലുള്ള കെ എൽ രാഹുൽ ശസ്ത്രക്രിയക്ക് ശേഷം വിശ്രമത്തിലാണ്. ഇരുവർക്കും ഫിറ്റ്നെസ് ടെസ്റ്റ് പാസായാൽ മാത്രമേ ഇംഗ്ലണ്ടിലേക്ക് പോകാനാകൂ.
ഇപ്പോൾ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനായി ഇംഗ്ലണ്ടിലേക്ക് പോകുന്ന താരങ്ങളെ ഇന്ത്യയില്‍ തന്നെ ക്വാറന്റീന്‍ ചെയ്യാനും ബി സി സി ഐ നീക്കങ്ങൾ നടത്തുന്നുണ്ട്. ഇംഗ്ലണ്ടിലേക്ക് പുറപ്പെടുന്നതിന് ഒരാഴ്‌ച മുന്‍പ് താരങ്ങളെ ബയോ ബബിളില്‍ പ്രവേശിപ്പിക്കാനാണ് നീക്കം. ഇംഗ്ലണ്ടില്‍ എത്തുന്ന താരങ്ങള്‍ക്ക് പതിനാല് ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീനുണ്ട്. ഇതിന് മുമ്പ് തന്നെ താരങ്ങളെല്ലാം കോവിഡ് മുക്തരാണെന്ന് ഉറപ്പാക്കാനാണ് ബി സി സി ഐയുടെ ഈ തീരുമാനം.
ഐ പി എല്ലിൽ സന്ദീപ് വാര്യര്‍ക്കും വരുണ്‍ ചക്രവര്‍ത്തിക്കും പുറമെ ചെന്നൈ സൂപ്പര്‍ കിങ്ങ്സ് ബൗളിങ്ങ് പരിശീലകന്‍ ലക്ഷ്മിപതി ബാലാജി, ടീം സിഇഒ കാശി വിശ്വനാഥന്‍, ടീം ബസ് ജീവനക്കാരന്‍, ബാറ്റിങ്ങ് പരിശീലകന്‍ മൈക്ക് ഹസി, സണ്‍റൈസേഴ്സ് ഹൈദരാബാദ് വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹ, ഡല്‍ഹി ക്യാപിറ്റല്‍സ് സ്‌പിന്നര്‍ അമിത് മിശ്ര എന്നിവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരില്‍ ഹസി രോഗമുക്തനായിട്ടുണ്ട്.
News summary: Prasidh Krishna, who has been picked as a standby player for England tour, became the fourth Kolkata Knight Riders player to test positive for Covid-19.
