മത്സരം ലൈവായി ചാനലിൽ സംപ്രേഷണം ചെയ്യുന്നുണ്ടായിരുന്നു. താരം നെഞ്ചുവേദനയെ തുടര്‍ന്ന് ബാറ്റിങ് അവസാനിപ്പിച്ച് സഹതാരത്തോട് കാര്യങ്ങള്‍ പറയുന്നതും ഡഗ്ഔട്ടിലേക്ക് മടങ്ങുന്നതും വീഡിയോയിലുണ്ട്. പിന്നാലെ ഗ്രൗണ്ടിലുള്ള താരങ്ങളെല്ലാം ഡഗ്ഔട്ടിലേക്ക് ഓടുന്നതും വീഡിയോയില്‍ കാണാം.
'ഓള്‍റൗണ്ടറായ ഇമ്രാന്‍ ടൂര്‍ണമെന്റില്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തിരുന്നത്. 'മികച്ച ഫിറ്റ്‌നസുള്ള താരമായിരുന്നു ഇമ്രാന്‍. ആരോഗ്യപ്രശ്‌നങ്ങളൊന്നും ഇല്ലായിരുന്നു. എന്താണ് സംഭവിച്ചതെന്ന് മനസിലാകുന്നില്ല. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് ഞങ്ങള്‍.'-സഹതാരം നസീര്‍ ഖാന്‍ പ്രതികരിച്ചു. സംഭവം നടക്കുമ്പോള്‍ നസീറും ഗ്രൗണ്ടിലുണ്ടായിരുന്നു. റിയല്‍ എസ്‌റ്റേറ്റ് മേഖലയിലും സജീവമാണ് ഇമ്രാന്‍. സ്വന്തമായി ഒരു ക്രിക്കറ്റ് ക്ലബ്ബും നടത്തുന്നുണ്ട്.
Summary: A 35-year-old cricketer died of cardiac arrest while playing a cricket match at the Garware Stadium in Pune on Thursday.