TRENDING:

MI vs CSK IPL 2024: ഋതുരാജും ശിവം ദുബെയും ആറാടി; ചെന്നൈക്കെതിരെ മുംബൈയ്ക്ക് 207 റണ്‍സ് വിജയലക്ഷ്യം

Last Updated:

അവസാന നാല് പന്തുകളില്‍ നിന്ന് 3 സിക്സ് അടക്കം 20 റണ്‍സ് അടിച്ചുകൂട്ടിയ എംഎസ് ധോണിയുടെ വെടിക്കെട്ട് ബാറ്റിങ്ങും കാണികളെ ആവേശം കൊള്ളിച്ചു. 

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഐപിഎല്ലിലെ ആവേശകരമായ പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ മുംബൈ ഇന്ത്യന്‍സിന് 207 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടിയ മുംബൈ നായകന്‍ ചെന്നൈയെ ബാറ്റിങ്ങനയച്ച തീരുമാനം പാളിപ്പോയി എന്ന് തോന്നും വിധമുള്ള പ്രകടനമാണ് ചെന്നൈ ബാറ്റര്‍മാര്‍ കാഴ്ചവെച്ചത്. നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിലാണ് സിഎസ്കെ 206 റൺസെടുത്തത്. അർധസെഞ്ചറി നേടിയ ശിവം ദുബെ (38 പന്തിൽ 68*), ക്യാപ്റ്റൻ ഋതുരാജ് ഗെയ്‌ക്‌വാദ് (40 പന്തിൽ 69) എന്നിവരുടെ പ്രകടനമാണ് ചെന്നൈയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്. അവസാന നാല് പന്തുകളില്‍ നിന്ന് 3 സിക്സ് അടക്കം 20 റണ്‍സ് അടിച്ചുകൂട്ടിയ എംഎസ് ധോണിയുടെ വെടിക്കെട്ട് ബാറ്റിങ്ങും കാണികളെ ആവേശം കൊള്ളിച്ചു.
advertisement

അജിങ്ക്യ രഹാനെ (8 പന്തില്‍ 5 റണ്‍സ്) , രചിന്‍ രവീന്ദ്ര (16 പന്തില്‍ 21 റണ്‍സ്) ഡാരല്‍ മിച്ചല്‍ (14 പന്തില്‍ 17 റണ്‍സ് ) എന്നിങ്ങനെയാണ് ചെന്നൈയുടെ മറ്റ് ബാറ്റര്‍മാരുടെ പ്രകടനം. മുംബൈയ്ക്കായി ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ രണ്ട് വിക്കറ്റ് വീഴ്ത്തി. ശ്രേയസ് ഗോപാല്‍, ജെറാൾഡ് കോറ്റ്‌സി എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

advertisement

മുംബൈ ഇന്ത്യൻസ് പ്ലേയിംഗ് ഇലവൻ:

ഹാർദിക് പാണ്ഡ്യ(ക്യാപ്റ്റന്‍), രോഹിത് ശർമ്മ, ഇഷാൻ കിഷൻ(വിക്കറ്റ് കീപ്പര്‍), തിലക് വർമ്മ, ടിം ഡേവിഡ്, മുഹമ്മദ് നബി, റൊമാരിയോ ഷെപ്പേർഡ്, ശ്രേയസ് ഗോപാൽ, ജെറാൾഡ് കോറ്റ്‌സി, ജസ്പ്രീത് ബുംറ, ആകാശ് മധ്വാൾ

ചെന്നൈ സൂപ്പർ കിംഗ്സ് പ്ലേയിംഗ് ഇലവൻ:

ഋതുരാജ് ഗെയ്‌ക്‌വാദ് (ക്യാപ്റ്റന്‍), രച്ചിൻ രവീന്ദ്ര, അജിങ്ക്യ രഹാനെ, ഡാരിൽ മിച്ചൽ, ശിവം ദുബെ, രവീന്ദ്ര ജഡേജ, സമീർ റിസ്‌വി, എംഎസ് ധോണി (വിക്കറ്റ് കീപ്പര്‍), ഷാർദുൽ താക്കൂർ, തുഷാർ ദേശ്പാണ്ഡെ, മുസ്താഫിസുർ റഹ്മാൻ

advertisement

മലയാളം വാർത്തകൾ/ വാർത്ത/Sports/
MI vs CSK IPL 2024: ഋതുരാജും ശിവം ദുബെയും ആറാടി; ചെന്നൈക്കെതിരെ മുംബൈയ്ക്ക് 207 റണ്‍സ് വിജയലക്ഷ്യം
Open in App
Home
Video
Impact Shorts
Web Stories