TRENDING:

'ഡി മരിയ യൂ ബ്യൂട്ടി'; ഇഞ്ചുറി ടൈമില്‍ ഡി മരിയയുടെ സുന്ദര ഗോളിലൂടെ സനില പിടിച്ച് പിഎസ്ജി

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പാരീസ്: യുവേഫ ചാംപ്യന്‍സ് ലീഗില്‍ പിഎസ്ജിയ്ക്ക് സമനില ഭാഗ്യം. രണ്ട് തവണ പിന്നില്‍ നിന്ന ശേഷമാണ് സ്വന്തം മൈതാനത്ത് അവസാന നിമിഷം പിഎസ്ജി നാപ്പോളിയോട് സമനില നേടിയത്. നിശ്ചിത സമയത്ത് 2-1 ന് പിന്നിട്ട് നിന്ന ശേഷമായിരുന്നു ഡി മരിയയുടെ സുന്ദര ഗോളിലൂടെ പിഎസ്ജിയുടെ സമനില.
advertisement

29 ാം മിനിറ്റില്‍ ലോറന്‍സോ ഇന്‍സിഗ്‌നെ നേടിയ ഗോളിലൂടെ നാപ്പോളിയാണ് മത്സരത്തില്‍ സ്‌കോര്‍ ബോര്‍ഡ് തുറന്നത്. ആദ്യപകുതിയില്‍ ലീഡ് സൂക്ഷിച്ച നാപ്പോളി രണ്ടാംപകുതിയിലും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. എന്നാല്‍ 61 ാം മിനിറ്റില്‍ നാപ്പോളി താരം മരിയോ റൂയി ഓണ്‍ ഗോള്‍ വഴങ്ങുകയായിരുന്നു. ഇതോടെ ഒപ്പമെത്തിയ പിസ്ജി ഉണര്‍ന്ന് കളിച്ചെങ്കിലും അധികം വൈകാതെ രണ്ടാം ഗോളുമായി നാപ്പോളി തിരിച്ച് വന്നു.

ബാഴ്‌സയുടെ ഗോള്‍ നേട്ടം ഗ്യാലറിയില്‍ ആഘോഷിച്ച് മെസി; ഇന്റര്‍മിലാനെ തകര്‍ത്തത് എതിരില്ലാത്ത രണ്ട് ഗോളിന്

77 ആം മിനിറ്റില്‍ ഡ്രൈസ് മെര്‍ട്ടന്‍സാണ് ടീമിന്റെ രണ്ടാം ഗോള്‍ നേടിയത്. നാപ്പോളി വിജയിച്ചെന്ന് കരുതിയിരിക്കെ ഇഞ്ചുറി ടൈമിലായിരുന്നു ഡി മരിയ തകര്‍പ്പന്‍ ഗോളിലൂടെ ടീമിനായ് സമനില പിടിച്ചത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Sports/
'ഡി മരിയ യൂ ബ്യൂട്ടി'; ഇഞ്ചുറി ടൈമില്‍ ഡി മരിയയുടെ സുന്ദര ഗോളിലൂടെ സനില പിടിച്ച് പിഎസ്ജി