ബാഴ്‌സയുടെ ഗോള്‍ നേട്ടം ഗ്യാലറിയില്‍ ആഘോഷിച്ച് മെസി; ഇന്റര്‍മിലാനെ തകര്‍ത്തത് എതിരില്ലാത്ത രണ്ട് ഗോളിന്
Last Updated:
ബാഴ്സലോണ: ചാംപ്യന്‍സ് ലീഗ് പോരാട്ടത്തില്‍ ഇന്റര്‍ മിലാനെതിരെ ബാഴ്സലോണയ്ക്ക് മിന്നുന്ന ജയം. സൂപ്പര്‍ താരം മെസിയില്ലാതെ ഹോം ഗ്രൗണ്ടിലിറങ്ങിയ ബാഴ്‌സ എതിരില്ലാത്ത രണ്ട് ഗോളിനാണ് ഇന്റര്‍മിലാനെ തകര്‍ത്ത് വിട്ടത്. 32 ാം മിനിറ്റില്‍ റാഫേല്‍ അല്‍കാണ്ട്രയും 83 ാം മിനിറ്റില്‍ ജോഡി ആല്‍ബയുമാണ് കറ്റാലന്‍മാര്‍ക്കായി ഗോള്‍ നേടിയത്.
കളിച്ച മൂന്ന് കളിയും ജയിച്ച ബാഴ്സ 9 പോയിന്റുമായി ഗ്രൂപ്പ് ബിയില്‍ ഒന്നാമതാണ്. തോറ്റെങ്കിലും ഇന്റര്‍മിലാന്‍ തന്നെയാണ് ഗ്രൂപ്പില്‍ രണ്ടാമത്. കഴിഞ്ഞ മത്സരത്തില്‍ പരിക്കേറ്റതിനെത്തുടര്‍ന്നാണ് മെസിയ്ക്ക് മത്സരം നഷ്ടമായത്. കളിക്കിടെ ജോഡി ആല്‍ബയുടെ ഗോള്‍ നേട്ടം ഗ്യാലറിയില്‍ നിന്ന് ആഘോഷിക്കുന്ന മെസിയുടെ ദൃശ്യങ്ങള്‍ വൈറലായി കഴിഞ്ഞിരിക്കുകയാണ്.
Barcelona now 2-0 up against Inter Milan. Jordi Alba with the goal #BARINT #UCL pic.twitter.com/G5w7SFlPew
— Culture Playmakes (@CPlaymakes) October 24, 2018
advertisement
rafinha scoring is what i signed up for pic.twitter.com/4NX1CTCurL
— laura🕸 (@alcantrafa) October 24, 2018
മറ്റൊരു മത്സരത്തില്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ട് എതിരില്ലാത്ത നാല് ഗോളിനാണ് അത്ലറ്റിക്കോയെ തകര്‍ത്തു. ജര്‍മന്‍ വമ്പന്മാരായ ഡോര്‍ട്ട്മുണ്ടിനു മുന്നില്‍ അത്‌ലറ്റിക്കോ കളി മറക്കുകയായിരുന്നു. റാഫേല്‍ ഗ്വെരേരോയുടെ ഇരട്ട ഗോളിന്റെ പിന്‍ബലത്തിലാണ് ഡോര്‍ട്ട് മുണ്ടിന്റെ ജയം. 38ാം മിനറ്റില്‍ വിറ്റ്‌സലാണ് ടീമിന്റെ ആദ്യഗോള്‍ നേടിയത്. മറ്റൊരു ഗോള്‍ ജേഡന്‍ സാഞ്ചോയുടെ വകയായിരുന്നു.
advertisement
പി.എസ്.ജിയെ നാപ്പോളി സമനിലയില്‍ തളച്ചപ്പോള്‍ ലിവര്‍പൂള്‍ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് റെഡ് സ്റ്റാര്‍ ബെല്‍ഗ്രേഡിനെ തോല്‍പ്പിച്ചു. ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സലാ ഇരട്ടഗോള്‍ നേടിയ മത്സരത്തില്‍ റോബര്‍ട്ടോ ഫിര്‍മിനോ, സാദിയോ മാനെ എന്നിവരാണ് മറ്റ് ഗോളുകള്‍ നേടിയത്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 25, 2018 10:09 AM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
ബാഴ്‌സയുടെ ഗോള്‍ നേട്ടം ഗ്യാലറിയില്‍ ആഘോഷിച്ച് മെസി; ഇന്റര്‍മിലാനെ തകര്‍ത്തത് എതിരില്ലാത്ത രണ്ട് ഗോളിന്