TRENDING:

'അതെന്താ എനിക്ക് ഫുട്‌ബോള്‍ കളിച്ചൂടെ'; മത്സരത്തിനിടെ മൈതാനത്ത് പട്ടിയിറങ്ങി; പിന്നെ കളി താരങ്ങള്‍ക്കൊപ്പം; ചിരിയുണര്‍ത്തുന്ന വീഡിയോ

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
advertisement

'കുരുക്ക് മുറുകുന്നു'; റൊണാള്‍ഡോയ്‌ക്കെതിരെ മൂന്ന് യുവതികള്‍ കൂടി രംഗത്ത്

എന്നാല്‍ കഴിഞ്ഞദിവസം ജോര്‍ജിയന്‍ ഫുട്‌ബോള്‍ ലീഗില്‍ എത്തിയ അതിഥി താരങ്ങളെയും അധികൃതരെയും ഒരുപോലെ കുഴക്കി. കുഴക്കിയെന്ന് തീര്‍ത്ത് പറയാനും കഴിയില്ല. കാരണം ചിരിപടര്‍ത്തുന്ന നിമിഷങ്ങള്‍ക്കായിരുന്നു സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്.

ജോര്‍ജിയന്‍ ലീഗില്‍ ദില- ടോര്‍പിഡോ കുടെയ്സി ടീമുകളുടെ പോരാട്ടത്തിനിടെയാണ് ഏവരുടെയും ശ്രദ്ധവെട്ടിച്ച് പട്ടി മൈതാനത്തിറങ്ങുന്നത്. മത്സരത്തിന്റെ രണ്ടാം പകുതിയിലായിരുന്നു 'പുതിയ താരത്തിന്റെ അരങ്ങേറ്റം'. മൈതാന മധ്യത്തേക്ക് ഓടിക്കയറിയ പട്ടി ആര്‍ക്കും പിടികൊടുക്കാതെ മൈതാനത്ത് വിലസുകയായിരുന്നു.

advertisement

'ഒറ്റക്കൈയ്യില്‍ വണ്ടര്‍ ക്യാച്ച്'; ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ സുന്ദര ക്യാച്ചില്‍ 'വണ്ടറടിച്ച്' ക്രിക്കറ്റ് ലോകം; വീഡിയോ കാണാം

പട്ടിയെ തുരത്താന്‍ താരങ്ങള്‍ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ടോര്‍പിഡോയുടെ ഗോള്‍ പോസ്റ്റിലേക്കെത്തിയ പട്ടി ടോര്‍പിഡോ ഗോളിക്കൊപ്പമായി പിന്നീടുള്ള കളി. ഗോളിയുമായി ചങ്ങാത്തതിലായ പട്ടി ചിരിയുണര്‍ത്തുന്ന അഭ്യാസങ്ങളുമായി കളം നിറയുകയും ചെയ്തു. പിന്നീട് സുരക്ഷാ ജീവനക്കാരെത്തിയെങ്കിലും അവര്‍ക്ക് പിടികൊടുക്കാതെ വീണ്ടും ഓടി കളിക്കാനും തുടങ്ങി. മൂന്ന് മിനിട്ടോളം മത്സരം തടസപ്പെടുത്തിയെങ്കിലും കാണികള്‍ക്ക് ചിരിനല്‍കിയായിരുന്നു 'അഥിതി'യുടെ മടക്കം.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Sports/
'അതെന്താ എനിക്ക് ഫുട്‌ബോള്‍ കളിച്ചൂടെ'; മത്സരത്തിനിടെ മൈതാനത്ത് പട്ടിയിറങ്ങി; പിന്നെ കളി താരങ്ങള്‍ക്കൊപ്പം; ചിരിയുണര്‍ത്തുന്ന വീഡിയോ