'കുരുക്ക് മുറുകുന്നു'; റൊണാള്‍ഡോയ്‌ക്കെതിരെ മൂന്ന് യുവതികള്‍ കൂടി രംഗത്ത്
Last Updated:
മിലാന്‍: അമേരിക്കന്‍ മോഡല്‍ കാതറിന്‍ മയോര്‍ഗയുടെ ബലാത്സംഗാരോപണങ്ങള്‍ക്ക് പിന്നാലെ മൂന്ന് യുവതികള്‍കൂടി സമാന പരാതിയുമായി രംഗത്തെന്ന് റിപ്പോര്‍ട്ടുകള്‍. 2009 ലെ ബലാത്സംഗാരോപണം പുറത്ത് വന്നതിനു പിന്നാലെ താരത്തിനെതിരെ മറ്റൊരു യുവതിയും സമാന ആരോപണവുമായി തന്നെ സമീപിച്ചെന്ന് മയോര്‍ഗയുടെ വക്കീല്‍ ലെസ്‌ളി സ്‌റ്റെവാളാണ് വെളിപ്പെടുത്തിയത്.
പാര്‍ട്ടിയ്ക്ക് ശേഷം താരം തന്നെ ബലാത്സംഗം ചെയ്‌തെന്നാണ് ഒരു യുവതിയുടെ പരാതി. താരം തന്നെ പീഡിപ്പിച്ചെന്ന പരാതിയാണ് മറ്റൊരു യുവതി ഉന്നയിച്ചിരിക്കുന്നത്. മൂന്നാമത്തെയാള്‍ താരവുമായി ധാരണയിലെത്തിയിരുന്നെന്നും എന്നാല്‍ ആ ആരോപണത്തിന്റെ സ്വഭാവത്തെക്കുറിച്ച് വ്യക്തതയില്ലെന്നും അഭിഭാഷക പറയുന്നു.
'മയോര്‍ഗയുടേതിനു സമാനമായ ആരോപണവുമായി ഒരു യുവതി എന്നെ ഫോണ്‍വിളിക്കുകയായിരുന്നു. ഞാന്‍ ഈ ആരോപണങ്ങള്‍ പരിശോധിച്ച് വരികയാണ്' സ്‌റ്റെവാള്‍ പറഞ്ഞു.
advertisement
റയല്‍ മാഡ്രിഡില്‍ നിന്ന് യുവന്റസിലേക്ക് താരം ചേക്കേറിയതിനു പിന്നാലെയാണ് പീഡനാരോപണങ്ങള്‍ പുറത്തുവരുന്നത്. മയോര്‍ഗയുടെ ആരോപണങ്ങള്‍ നിഷേധിച്ച് താരം നേരത്തെ രംഗത്തെത്തിയിരുന്നു. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെല്ലാം വ്യാജമാണെന്നും തന്റെ പേര് ഉപയോഗിച്ച് പ്രശസ്തി നേടാന്‍ അവര്‍ ശ്രമിക്കുകയാണെന്നുമായിരുന്നു താരം ഇന്‍സ്റ്റാഗ്രാം വീഡിയോയിലൂടെ പറഞ്ഞത്.
മയോര്‍ഗയുടെ പരാതി ലാസ് വെഗാസ് പൊലീസ് അന്വേഷിച്ച് വരികയാണ്. അതേസമയം താരത്തിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ സ്‌പോണ്‍സര്‍ഷിപ്പിനെയും ബാധിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. താരവുമായി ഒരു ബില്ല്യണ്‍ ഡോളറിന്റെ കരാറില്‍ ഏര്‍പ്പെട്ട നൈക്കി സംഭവത്തില്‍ ആശങ്ക രേഖപ്പെടുത്തിയിരുന്നു.
advertisement
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 08, 2018 9:17 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
'കുരുക്ക് മുറുകുന്നു'; റൊണാള്‍ഡോയ്‌ക്കെതിരെ മൂന്ന് യുവതികള്‍ കൂടി രംഗത്ത്


