നിരവധി നിക്ഷേപകരെയും ആളുകളെയും വഞ്ചിച്ച് കോടിക്കണക്കിന് രൂപ തട്ടിയെടുത്ത നിയമവിരുദ്ധ വാതുവെപ്പ് ആപ്പുകൾ ഉൾപ്പെടുന്ന നിരവധി കേസുകൾ ഇഡി അന്വേഷിക്കുന്നുണ്ട്. വാതുവെപ്പ് ആപ്പുകൾ പ്രോത്സാഹിപ്പിച്ചുവെന്നാരോപിച്ച് നിരവധി ബോളിവുഡ്, ദക്ഷിണേന്ത്യൻ സിനിമാ താരങ്ങളും ക്രിക്കറ്റ് കളിക്കാരും കഴിഞ്ഞ വർഷം മുതൽ ഇഡിയുടെ നിരീക്ഷണത്തിലാണ്.
വിജയ് ദേവരകൊണ്ട, റാണ ദഗ്ഗുബതി, പ്രകാശ് രാജ്, ഹർഭജൻ സിംഗ്, ഉർവശി റൗട്ടേല, സുരേഷ് റെയ്‌ന എന്നിവരാണ് പട്ടികയിലുള്ളത്.കഴിഞ്ഞ മാസം, മുൻ ക്രിക്കറ്റ് താരം സുരേഷ് റെയ്‌നയെ ഈ കേസിൽ ഇഡി ചോദ്യം ചെയ്തിരുന്നു. ഹർഭജൻ ഉൾപ്പെടെ നിരവധി സെലിബ്രിറ്റികൾ കേന്ദ്ര അന്വേഷണ ഏജൻസിയിൽ മൊഴി രേഖപ്പെടുത്തിയിരുന്നു. അടുത്തിടെയാണ് മണി ഓൺലൈൻ ഗെയിമിംഗ് നിരോധിച്ചുകൊണ്ട് കേന്ദ്രസർക്കാർ നിയമം പാസാക്കിയത്.
advertisement
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
September 04, 2025 12:25 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
വാതുവെപ്പ് ആപ്പ് കേസിൽ ക്രിക്കറ്റ് താരം ശിഖർ ധവാനെ ചോദ്യംചെയ്യാൻ ഇഡി നോട്ടീസയച്ചു