ആധുനിക ക്രിക്കറ്റിലെ രണ്ട് മികച്ച താരങ്ങള്‍ നയിക്കുന്ന ടീമുകള്‍ തമ്മിലുള്ള പോരാട്ടം കൂടിയാവും ഇത്. ഇരുവരില്‍ ആരാണ് ഇംഗ്ലണ്ടില്‍ മികച്ച പ്രകടനം നടത്തി തങ്ങളുടെ ടീമിന് വിജയം നേടിക്കൊടുക്കുക എന്നത് ആരാധകര്‍ ഉറ്റുനോക്കുന്ന കാര്യമാണ്. ഇപ്പോഴിതാ ഇന്ത്യക്കെതിരെ കളിക്കുകയെന്നത് എപ്പോഴും വലിയ ആവേശം നല്‍കുന്ന കാര്യമാണെന്ന് പറഞ്ഞിരിക്കുകയാണ് ന്യൂസീലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍. 'ഞങ്ങള്‍ ഇന്ത്യക്കെതിരെ കളിച്ചപ്പോഴെല്ലാം അതെല്ലാം മനോഹരമായ വെല്ലുവിളികളായിരുന്നു. അതിനാല്‍ത്തന്നെ ഇന്ത്യക്കെതിരെ കളിക്കുക എന്നത് അസാമാന്യ അനുഭവമാണ്. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനായി വളരെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. വിജയം തന്നെയാണ് ലക്ഷ്യം'-വില്യംസണ്‍ പറഞ്ഞു.
advertisement
അവസാനമായി ഇരു ടീമുംകളും ടെസ്റ്റില്‍ ഏറ്റുമുട്ടിയപ്പോള്‍ ഇന്ത്യക്ക് മേല്‍ വിജയം നേടാന്‍ ന്യൂസീലന്‍ഡിനായിരുന്നു. കിവീസ് ആതിഥേയരായ ടൂര്‍ണമെന്റില്‍ 2-0നാണ് അവര്‍ ഇന്ത്യയെ തോല്‍പ്പിച്ച് പരമ്പര നേടിയത്. ഇതിന് പകരം വീട്ടാനുള്ള അവസരമാണ് ഇന്ത്യക്ക് മുന്നിലുള്ളത്. എന്നാല്‍ ന്യൂസീലന്‍ഡിന്റെ ടീം കരുത്തും ഇംഗ്ലണ്ടിലെ സാഹചര്യവും പരിഗണിക്കുമ്പോള്‍ അത് എളുപ്പമുള്ള കാര്യമല്ല.
നിലവില്‍ ന്യൂസീലന്‍ഡ് ടീം ഇംഗ്ലണ്ടുമയുള്ള പരമ്പരക്കായി ഇംഗ്ലണ്ടിലെത്തിയിട്ടുണ്ട്. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് മുന്നോടിയായി ഇംഗ്ലണ്ടില്‍ത്തന്നെ കളിച്ച് സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനള്ള അവസരം ന്യൂസീലന്‍ഡിന് മുന്നിലുണ്ട്. കൂടാതെ ഇംഗ്ലണ്ടിലെ സാഹചര്യം ഇന്ത്യയെക്കാളും അനുകൂലം ന്യൂസീലന്‍ഡിനാണ്. സ്വിങ് ബൗളിംഗിനെ തുണയ്ക്കുന്ന പിച്ചില്‍ ഇന്ത്യ ഇങ്ങനത്തെ പ്രകടനമാവും പുറത്തെടുക്കുക എന്നത് കണ്ടറിയണം. സമീപകാലത്തെ ഇന്ത്യയുടെ വിദേശ പരമ്പരകളിലെല്ലാം എതിരാളികളെ വിറപ്പിക്കാന്‍ കോഹ്ലിപ്പടയ്ക്ക് സാധിച്ചിട്ടുണ്ട്. അവസാനം നടന്ന ഓസ്‌ട്രേലിയന്‍ പരമ്പര അതിനുള്ള ഉത്തമ ഉദാഹരണമാണ്. ഓസ്‌ട്രേലിയയുമായി നടന്ന ടെസ്റ്റ് പരമ്പരയില്‍ അവരുടെ മണ്ണില്‍ അവരെ തോല്‍പ്പിച്ചാണ് ഇന്ത്യ മടങ്ങിയത്.
ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് ഒരുങ്ങുന്ന ഇന്ത്യക്കൊപ്പം ഇത്തവണ മികച്ച പേസ് ബൗളിംഗ് നിരയാണുള്ളത്. ഇന്ത്യയുടെ മുന്‍നിര ബൗളര്‍മാരെല്ലാം പരുക്ക് മാറി ഫോമില്‍ തിരിച്ചെത്തിയിട്ടുണ്ട്. കൂടാതെ മുഹമ്മദ് ഷമി,ഇഷാന്ത് ശര്‍മ,ജസ്പ്രീത് ബുംറ,ഉമേഷ് യാദവ് എന്നിവര്‍ക്കെല്ലാം ഇംഗ്ലണ്ടില്‍ കളിച്ച് പരിചയമുള്ളവരാണ്. ഇവരോടൊപ്പം യുവതാരം മുഹമ്മദ് സിറാജും പേസ് നിരയിലുണ്ട്. ആര്‍ അശ്വിന്‍,രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍ എന്നീ സ്പിന്‍ ഓള്‍റൗണ്ടര്‍മാരും ഇന്ത്യന്‍ നിരയിലുണ്ട്.
മറുവശത്ത്, ന്യൂസിലന്‍ഡിനും ശക്തമായ ബൗളിംഗ് നിരയാണ് ഉള്ളത്. ടിം സൗത്തീ, ട്രെന്റ് ബോള്‍ട്ട്, നീല്‍ വാഗ്‌നര്‍, കൈല്‍ ജയ്മിസന്‍, മാറ്റ് ഹെന്റി എന്നിവര്‍ അണിനിരക്കുമ്പോള്‍ മികച്ച ഒരു മത്സരത്തിന് വകയുണ്ട്. തീ പാറുന്ന പോരാട്ടമാകും ഫൈനലില്‍ അരങ്ങേറുക.