1969 ൽ ടീം ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ച ശേഷം ചൗഹാൻ 40 ടെസ്റ്റുകളിലും 7 ഏകദിനങ്ങളിലും കളിച്ചു. ടെസ്റ്റിൽ 31 ശരാശരിയിൽ 2084 റൺസ് നേടി, ഏകദിനത്തിൽ 157 റൺസ് മാത്രമേ നേടാനായുള്ളൂ. സുനിൽ ഗവാസ്‌കറിനൊപ്പം ഓപ്പണിംഗ് കൂട്ടുകെട്ടിൽ ശ്രദ്ധേയനായിരുന്നു ചൗഹാൻ. ഇരുവരും ചേർന്ന് 3000 റൺസ് നേടി.
പശ്ചിമ ബംഗാളിലെ കായിക സഹമന്ത്രിയും ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ മുൻ ഓൾറൌണ്ടറുമായ ലക്ഷ്മി രത്തൻ ശുക്ലയുടെ ഭാര്യയ്ക്കു നേരത്തെ കോവിഡ് -19 സ്ഥിരീകരിച്ചിരുന്നു. സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി കൂടിയായ സ്മിത സന്യാൽ ശുക്ല വെള്ളിയാഴ്ചയാണ് രോഗം സ്ഥിരീകരിച്ചത്. അവർക്ക് നേരിയ പനിയുണ്ടെന്നും നിർദ്ദിഷ്ട പ്രോട്ടോക്കോൾ അനുസരിച്ച് വീട്ടിൽ ക്വറന്‍റീനിലാണെന്നും ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.
advertisement
"അതെ, എന്റെ ഭാര്യ സ്മിതയ്ക്ക് കോവിഡ് -19 സ്ഥിരീകരിച്ചു. അവർക്ക് നേരിയ പനിയുണ്ട്, നിർദ്ദേശിച്ച മരുന്നുകൾ കഴിക്കുന്നു. ഞാനും ഞങ്ങളുടെ രണ്ട് ആൺമക്കളും എന്റെ പ്രായമായ അച്ഛനും വീട്ടിൽ ക്വാറൻറീനിലാണ്. ഞങ്ങൾ സ്വയം കോവിഡ് -19 പരിശോധനയ്ക്ക് വിധേയരാകും'- മുൻ ബംഗാൾ രഞ്ജി ടീം ക്യാപ്റ്റൻ കൂടിയായ ശുക്ല വ്യാഴാഴ്ച പറഞ്ഞു.
TRENDING:കുടുക്കിയത് ഫോൺ വിളി; NIA എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് 24 മണിക്കൂറിനുള്ളിൽ സ്വപ്നയും സന്ദീപും പിടിയിലായി [NEWS]അഭിഷേക് ബച്ചനും കോവിഡ് സ്ഥിരീകരിച്ചു [NEWS]അന്യസംസ്ഥാന യുവതിയെ കടന്നുപിടിച്ചു; മലപ്പുറം സ്വദേശി പോലീസ് പിടിയിൽ [NEWS]
ഇതിനുമുമ്പ്, ബംഗ്ലാദേശ് മുൻ ക്യാപ്റ്റൻ മഷ്‌റഫ് മോർട്ടാസയ്ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. മാത്രമല്ല ലോകമെമ്പാടുമുള്ള മറ്റ് നിരവധി ക്രിക്കറ്റ് താരങ്ങൾക്കും രോഗം കണ്ടെത്തിയിരുന്നു.