മലപ്പുറം: പൊതുസ്ഥലത്ത് യുവതിയെ കടന്നുപിടിച്ചയാളെ പെരിന്തല്‍മണ്ണ പോലീസ് അറസ്റ്റ് ചെയ്തു. എ.ടി.എം. കൗണ്ടറില്‍ നിന്നും പുറത്തിറങ്ങിയ അന്യസംസ്ഥാനത്തു നിന്നുള്ള യുവതിയെ കടന്നുപിടിച്ചതായാണ് പരാതി. പെരിന്തല്‍മണ്ണയില്‍ ബ്യൂട്ടീഷ്യനായി ജോലിചെയ്യുന്ന യുവതിയാണ് പോലീസില്‍ പരാതി നല്‍കിയത്.
[PHOTO]പ്ലാസ്മ ദാനം ചെയ്യാൻ കൂടുതൽ പേർ; കോവിഡിനെതിരായ മലപ്പുറത്തെ സഹകരണ പോരാട്ടം
[PHOTO]Covid 19 | സംസ്ഥാനത്ത് ഇന്ന് 488 പേര്‍ക്ക് കോവിഡ്; സമ്പർക്കത്തിലൂടെ 234 പേർക്ക്
[NEWS]
വെള്ളിയാഴ്ച വൈകീട്ട് 6.45-ഓടെ കോഴിക്കോട് റോഡിലെ എസ്.ബി.ഐ. ബാങ്കിന് സമീപത്താണ് സംഭവം. യുവതി ബഹളം വച്ചതോടെ ഓടിക്കൂടിയ നാട്ടുകാര്‍ സംഘത്തെ പിടിച്ചുവയ്ക്കുകയായിരുന്നു. തേലക്കാട് സ്വദേശി മുഹമ്മദ് അൻവറിനെയാണ് പെരിന്തൽമണ്ണ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ മദ്യലഹരിയിലായിരുന്നു.
ഇയാളും കൂട്ടുകാരും കാറിലിരുന്ന് മദ്യപിക്കുകയായിരുന്നു. ഇയാൾക്കൊപ്പം ഉണ്ടായിരുന്ന മറ്റ് മൂന്നു പേർക്ക് എതിരെ പൊതു സ്ഥലത്ത് മദ്യപിച്ച് പൊതുജനങ്ങൾക്ക് ശല്യം ഉണ്ടാക്കിയതിന് കേസെടുത്തിട്ടുണ്ട്. അൻവറിനെ കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Crime, Crime against woman, Crime in Kerala