Also Read-ഖുശ്ബു കോൺഗ്രസ് വിട്ടു; രാജിക്കത്ത് നൽകി: വക്താവ് സ്ഥാനത്തു നിന്ന് നീക്കം ചെയ്തെന്ന് പാർട്ടി
1991 മുതല്‍ 2001 വരെ ഇന്ത്യന്‍ ദേശീയ ടീമിനായി ബൂട്ടുകെട്ടിയ ചാപ്മാൻ ടീമിന്റെ ക്യാപ്റ്റനുമായിരുന്നു. 1980 കളുടെ പകുതിയിൽ ബംഗളൂരു സായി സെന്‍ററിലൂടെയാണ് ചാപ്മാൻ ഫുട്ബോൾ കരിയര്‍ തുടങ്ങുന്നത്. ബംഗളൂരു ക്ലബായ സതേൺ ബ്ലൂസിലൂടെ ഫുട്ബോൾ ജീവിതം ആരംഭിച്ച അദ്ദേഹം 1990-ലാണ് ടാറ്റ ഫുട്‌ബോള്‍ അക്കാദമിയിലേക്ക് മാറുന്നത്. 1993 വരെ അവിടെ തുടര്‍ന്നു. പിന്നീട് കൊൽക്കത്തയുടെ ഈസ്റ്റ് ബംഗാളിലേക്ക് ചേക്കേറി.
advertisement
90കളിലാണ് ദേശീയ ടീമിലെ സ്ഥിരാംഗമാകുന്നത്. 1993-ല്‍ ഈസ്റ്റ് ബംഗാളിലെ ആദ്യ സീസണില്‍ ഏഷ്യന്‍ കപ്പ് വിന്നേഴ്‌സ് കപ്പില്‍ ഇറാഖി ക്ലബ്ബ് അല്‍-സാവ്‌രയ്‌ക്കെതിരേ ഹാട്രിക്ക് നേടി ചാപ്മാൻ കരുത്തറിയിച്ചു. അന്ന് രണ്ടിനെതിരേ ആറു ഗോളുകള്‍ക്കായിരുന്നു ഈസ്റ്റ് ബംഗാള്‍ ജയിച്ചത്. പിന്നീട് ജെ.സി.ടിയിലേക്ക് മാറിയ താരം ക്ലബ്ബിനൊപ്പം 14 ടൂര്‍ണമെന്റുകളാണ് വിജയിച്ചത്.
1997-98 സീസണില്‍ എഫ്.സി കൊച്ചിനായി കളിച്ച താരം തൊട്ടടുത്ത സീസണില്‍ തന്നെ മുന്‍ ക്ലബ്ബായ ഈസ്റ്റ് ബംഗാളിലേക്ക് മടങ്ങി. 2001-ല്‍ ഈസ്റ്റ് ബംഗാള്‍ ടീം നാഷണല്‍ ഫുട്‌ബോള്‍ ലീഗ് വിജയിച്ചത് ചാപ്മാന്റെ നേതൃത്വത്തിലാണ്