SWAMITVA scheme | കർഷകർക്ക് വായ്പ ലഭിക്കാൻ സമിത്വ ; ചരിത്ര നേട്ടമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി; എങ്ങനെ ഉപയോഗിക്കാം
- Published by:Anuraj GR
- news18-malayalam
Last Updated:
ഗ്രാമീണരുടെ സാമ്പത്തിക ആസ്തി കണക്കാക്കി വായ്പയും മറ്റ് സാമ്പത്തിക ആനുകൂല്യങ്ങളും ലഭ്യമാക്കാനാണ് പ്രോപ്പർട്ടി കാർഡ്. ബാങ്കുകളിൽ വായ്‌പ അടക്കമുള്ള ആനുകൂല്യങ്ങൾ ലഭിക്കാൻ ഉപയോഗിക്കാം.
കർഷകർക്ക് വായ്പ ലഭിക്കാൻ സഹായകരമാകുന്ന സമിത്വ പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിച്ചു. വീഡിയോ കോൺഫറൻസിംഗിലൂടെയാണ് 'സർവേ ഓഫ് വില്ലേജസ് ആന്റ് മാപ്പിംഗ് വിത്ത് ഇംപ്രൂവൈസ്ഡ് ടെക്നോളജി ഇൻ വില്ലേജ് ഏരിയസ്' (സ്വാമിത്വ) പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. സ്വമിത്വാ പദ്ധതിക്ക് കീഴിൽ ഡ്രോണുകളും മറ്റും ഉപയോഗിച്ച് ആകാശ സർവേയിലൂടെ ഗ്രാമീണ ജനതയുടെ സ്വത്ത് വിവരം ശേഖരിച്ച് തയ്യാറാക്കിയ പ്രോപ്പർട്ടി കാർഡുകളുടെ വിതരണോദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോൺഫറൻസിംഗിലൂടെ നിർവഹിച്ചു.
ഗ്രാമീണരുടെ സാമ്പത്തിക ആസ്തി കണക്കാക്കി വായ്പയും മറ്റ് സാമ്പത്തിക ആനുകൂല്യങ്ങളും ലഭ്യമാക്കാനാണ് പ്രോപ്പർട്ടി കാർഡ്. ബാങ്കുകളിൽ വായ്‌പ അടക്കമുള്ള ആനുകൂല്യങ്ങൾ ലഭിക്കാൻ ഉപയോഗിക്കാം.
രാജ്യത്തെ ഗ്രാമങ്ങളിൽ ചരിത്രപരമായ മാറ്റം കൊണ്ടുവരാൻ ഈ പദ്ധതി സഹായിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഒരു ലക്ഷം പേർക്ക് വീടുകൾക്ക് ഉടമസ്ഥാവകാശ കാർഡുകൾ നൽകി. ഉടമസ്ഥാവകാശ കാർഡ് ഡൌൺലോഡ് ചെയ്തവർക്ക് അഭിനന്ദനങ്ങൾ, ”പ്രധാനമന്ത്രി ചടങ്ങിൽ പറഞ്ഞു. .
advertisement
ഒരു ലക്ഷത്തോളം പ്രോപ്പർട്ടി ഉടമകൾക്ക് അവരുടെ മൊബൈൽ ഫോണുകളിൽ അയച്ച എസ്എംഎസ് ലിങ്ക് വഴി പ്രോപ്പർട്ടി കാർഡുകൾ ഡൌൺലോഡ് ചെയ്യാൻ ഈ ലോഞ്ച് പ്രാപ്തമാകുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ) പ്രസ്താവനയിൽ പറഞ്ഞു.
പദ്ധതിയുടെ ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി ഉദ്ഘാടനവേളയിൽ ആശയവിനിമയം നടത്തി. രാജ്യത്തെ ഗ്രാമങ്ങളിൽ പദ്ധതി ചരിത്രപരമായ മാറ്റങ്ങൾ കൊണ്ടുവരാൻ പോകുകയാണെന്ന് മോദി പറഞ്ഞു. ആത്മനിർഭർ ഭാരതിലേക്ക് രാജ്യം മറ്റൊരു പ്രധാനപ്പെട്ട ചുവടുകൂടി വയ്ക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കർണാടക, മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര, ഹരിയാന, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ 763 ഗ്രാമങ്ങളിൽ നിന്നുള്ള ഒരുലക്ഷം ഗുണഭോക്താക്കൾക്കാണ് പ്രോപ്പർട്ടി കാർഡ് കൈമാറി. 6.62 ലക്ഷം ഗ്രാമങ്ങളിലായി നാലു വർഷത്തിനുള്ളിൽ ഘട്ടം ഘട്ടമായാണ് പദ്ധതി നടപ്പാക്കുന്നത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 12, 2020 9:20 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
SWAMITVA scheme | കർഷകർക്ക് വായ്പ ലഭിക്കാൻ സമിത്വ ; ചരിത്ര നേട്ടമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി; എങ്ങനെ ഉപയോഗിക്കാം