TRENDING:

ഏഷ്യാ കപ്പ്: പാക്കിസ്ഥാനിലെത്തില്ലെന്ന BCCI നിലപാടിനെതിരെ മുൻ പിസിബി ചെയർമാൻ റമീസ് രാജ

Last Updated:

ഇന്ത്യൻ ടീം ഏഷ്യാ കപ്പിനായി പാകിസ്ഥാനിലേക്ക് പോകില്ലെന്നും വേദി മാറ്റാൻ ആവശ്യപ്പെടുമെന്നും ബിസിസിഐ സെക്രട്ടറി പറഞ്ഞതിന് പിന്നാലെയാണ് ക്രിക്കറ്റ് ബോർഡുകൾ തമ്മിലുള്ള ഭിന്നത രൂക്ഷമായത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിനെതിരെ (ബിസിസിഐ) മുൻ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ചെയർമാൻ റമീസ് രാജ രം​ഗത്ത്. ഏഷ്യാ കപ്പിനായി ഇന്ത്യൻ പാക്കിസ്ഥാനിലെത്തില്ല എന്ന് അറിയിച്ചതിനു പിന്നാലെയാണ് റമീസ് രാജ ബിസിസിഐ ക്കെതിരെ രം​ഗത്തെത്തിയത്. ഏറെക്കാലത്തിനു ശേഷമാണ് ഒരു പ്രധാന ടൂർണമെന്റിന് ആതിഥേയത്വം വഹിക്കാൻ പാക്കിസ്ഥാന് അവസരം ലഭിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
advertisement

ഇന്ത്യൻ ടീം ഏഷ്യാ കപ്പിനായി പാകിസ്ഥാനിലേക്ക് പോകില്ലെന്നും വേദി മാറ്റാൻ ആവശ്യപ്പെടുമെന്നും ബിസിസിഐ സെക്രട്ടറി ജയ് ഷാ പറഞ്ഞതിന് പിന്നാലെയാണ് രണ്ട് ക്രിക്കറ്റ് ബോർഡുകളും തമ്മിൽ ഭിന്നത രൂക്ഷമായിരിക്കുന്നത്. പാകിസ്ഥാനിൽ നടക്കുന്ന ഏഷ്യാ കപ്പിൽ കളിക്കേണ്ടെന്ന് ഇന്ത്യ തീരുമാനിച്ചാൽ പാകിസ്ഥാനും ഇന്ത്യയിൽ നടക്കാനിരിക്കുന്ന അടുത്ത ഏകദിന ലോകകപ്പ് ബഹിഷ്കരിക്കുമെന്നും റമീസ് രാജ പറഞ്ഞു.

Also read- ‘മെസ്സീ… നിങ്ങള്‍ വലിയവനാണ്, ഒരുപാട് കടപ്പെട്ടിരിക്കുന്നു; കരളലയിപ്പിക്കുന്ന കുറിപ്പുമായി ഒരമ്മ

advertisement

2008-ലെ ഏഷ്യാ കപ്പിൽ പങ്കെടുത്തതിന് ശേഷം ഇന്ത്യൻ ടീം പാകിസ്ഥാൻ സന്ദർശിച്ചിട്ടില്ല. 2016 ലെ ഐസിസി ടി20 ലോകകപ്പ് സമയത്തായിരുന്നു പാകിസ്ഥാൻ ടീമിന്റെ അവസാന ഇന്ത്യാ സന്ദർശനം. ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകരോട് എനിക്ക് വലിയ ബഹുമാനമുണ്ട്. ഇന്ത്യയിൽ ഞാൻ ചെലവഴിച്ച സമയം പൂർണമായും ആസ്വദിച്ചിട്ടുമുണ്ട്. വേലിക്കെട്ടുകൾ ഭേദിക്കാനും അതിരുകൾ മറികടക്കാനുമുള്ള ഒരു മാധ്യമം കൂടിയാണ് ക്രിക്കറ്റ്. നിങ്ങൾ ഒരു രാജ്യത്തെയോ ക്രിക്കറ്റ് ബോർഡിനെയോ നയിക്കുമ്പോഴാണ് പ്രശ്നം വരുന്നത്. അപ്പോൾ നിങ്ങൾ ചില കടുത്ത തീരുമാനങ്ങൾ എടുക്കേണ്ടതുണ്ടെന്നും റമീസ് രാജ പറഞ്ഞു.

advertisement

ഇന്ത്യയിലെ ആളുകൾ ഈ തീരുമാനങ്ങളെ മറ്റൊരു വീക്ഷണകോണിൽ നിന്നാണ് കാണുന്നത്. പാകിസ്ഥാനിൽ ഞങ്ങൾ ഞങ്ങളുടെ സ്വന്തം നേട്ടങ്ങൾ കൂടി നോക്കുന്നു, റമീസ് രാജ തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു. ബോർഡിന് നല്ലതെന്നു തോന്നുന്ന തീരുമാനം ആയിരിക്കും പിസിബി എടുക്കുക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also read- ഇരട്ടസെഞ്ച്വറിയടിച്ച ആഘോഷം വിനയായി; ഡേവിഡ് വാർണർ പരിക്കേറ്റ് മടങ്ങി

”ഏഷ്യാ കപ്പിനായി പാക്കിസ്ഥാനിൽ എത്തേണ്ടതില്ലെന്ന് ഇന്ത്യ തീരുമാനിക്കുകയും ടൂർണമെന്റ് ഇവിടെ നടത്തുന്നതിനെ എതിർക്കുകയും ചെയ്തതോടെയാണ് ഈ പ്രശ്നങ്ങളെല്ലാം ആരംഭിച്ചത്. മറ്റു ചില വമ്പൻ ടീമുകൾക്ക് ഇവിടേക്കു വരാൻ താത്പര്യം ഇല്ലാത്തതിനാൽ പാകിസ്ഥാൻ ക്രിക്കറ്റ് രം​ഗത്ത് പല പ്രശ്നങ്ങളും ഉണ്ടായിട്ടുണ്ടെന്ന് നമുക്കെല്ലാവർക്കും അറിയാം. വളരെ നീണ്ട കാത്തിരിപ്പിന് ശേഷമാണ് ഞങ്ങൾക്ക് ഒരു പ്രധാന ടൂർണമെന്റിന് ആതിഥേയത്വം വഹിക്കാൻ അവസരം ലഭിച്ചത്. അതിനാലാണ് ഞങ്ങൾക്ക് കൃത്യമായ ഒരു നിലപാട് എടുക്കേണ്ടി വരുന്നത്,” അദ്ദേഹം കൂട്ടിച്ചേർത്തു.

advertisement

ചർച്ചകളൊന്നും നടത്താതെ പാകിസ്ഥാനിലേക്ക് വരാൻ വിസമ്മതിച്ച ബിസിസിഐയുടെ തീരുമാനം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ഇംഗ്ലണ്ട് മുൻപ് പാകിസ്ഥാനിലേക്ക് വരാൻ വിസമ്മതിച്ചിട്ടുണ്ട്. പക്ഷേ ഞങ്ങൾ അവരുമായി ചർച്ച നടത്തിയപ്പോൾ അവർ വന്നു. ന്യൂസിലൻഡിന്റെ കാര്യത്തിൽ സംഭവിച്ചതും അതു തന്നെ. അധിക മത്സരങ്ങൾ കളിക്കാനും ഇരു ടീമുകളും സമ്മതിച്ചു. ചർച്ചകളൊന്നും കൂടാതെ പാക്കിസ്ഥാനിൽ ഏഷ്യാ കപ്പ് നടത്താൻ അനുവദിക്കാതിരുന്നത് ശരിയല്ല, റമീസ് പറഞ്ഞു.

Also read- സഹപ്രവര്‍ത്തകരുമായി യാതൊരു പ്രശ്നവുമില്ല; ഞാൻ അമിതമായി ചിന്തിക്കുന്നയാളാണ്: ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ ആർ അശ്വിന്‍

advertisement

ഏഷ്യാ കപ്പിലെ മറ്റൊരു അംഗത്തിനും ഈ പ്രശ്നങ്ങളെക്കുറിച്ച് അറിയില്ല. മറ്റൊരു രാജ്യത്തിനു മേൽ ആധിപത്യം നടത്താൻ ശ്രമിക്കുന്നത് ‌വേദനിപ്പിക്കുന്ന കാര്യമാണ്. ഇന്ത്യയിൽ ഈ സാഹചര്യം വ്യത്യസ്തമായിട്ടായിരിക്കും അവതരിപ്പിക്കപ്പെടുക. പാകിസ്താന് എങ്ങനെയാണ് ഞങ്ങളെ വെല്ലുവിളിക്കാൻ കഴിയുക? അവർക്ക് സ്വന്തമായി ഒരു നിലനിൽപും ഇല്ലല്ലോ എന്നായിരിക്കും അവർ ചിന്തിക്കു, റമീസ് രാജ കൂട്ടിച്ചേർത്തു.

മലയാളം വാർത്തകൾ/ വാർത്ത/Sports/
ഏഷ്യാ കപ്പ്: പാക്കിസ്ഥാനിലെത്തില്ലെന്ന BCCI നിലപാടിനെതിരെ മുൻ പിസിബി ചെയർമാൻ റമീസ് രാജ
Open in App
Home
Video
Impact Shorts
Web Stories