ഇരട്ടസെഞ്ച്വറിയടിച്ച ആഘോഷം വിനയായി; ഡേവിഡ് വാർണർ പരിക്കേറ്റ് മടങ്ങി
- Published by:Anuraj GR
- news18-malayalam
Last Updated:
സെഞ്ച്വറിയടിക്കുമ്പോൾ ഉയർന്നുചാടിയുള്ള വാർണറുടെ സ്ഥിരം ശൈലിയിൽ ആഘോഷിക്കുമ്പോഴാണ് കാലിന് പരിക്കേറ്റത്
മെല്‍ബണ്‍: നൂറാം ടെസ്റ്റ് മത്സരത്തിൽ ഇരട്ടസെഞ്ച്വറിയടിച്ച ഓസീസ് ഓപ്പണർ ഡേവിഡ് വാർണർക്ക് ആഘോഷം വിനയായി മാറി. 1089 ദിവസത്തിന് ശേഷം ടെസ്റ്റിൽ സെഞ്ചുറി കണ്ടെത്തിയ വാർണർ ഇരട്ടസെഞ്ച്വറി പൂർത്തിയാക്കിയ ഉടൻ നടത്തിയ ആഘോഷത്തിനിടെ താരത്തിന് പരിക്കേറ്റു. ഇതോടെ വാർണർക്ക് റിട്ടയർഡ് ഹർട്ടായി മടങ്ങേണ്ടിവന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ബോക്സിങ് ഡേ ടെസ്റ്റിലാണ് നായകീയ സംഭവങ്ങൾ അരങ്ങേറിയത്.
സെഞ്ച്വറിയടിക്കുമ്പോൾ ഉയർന്നുചാടിയുള്ള വാർണറുടെ സ്ഥിരം ശൈലിയിൽ ആഘോഷിക്കുമ്പോഴാണ് കാലിന് പരിക്കേറ്റത്. എഡ്ജായ പന്ത് സ്ലിപ്പിലൂടെ ബൌണ്ടറിയിലേക്ക് പാഞ്ഞതോടെയാണ് ഇരട്ട സെഞ്ച്വറി പൂർത്തിയാത്. ഇതോടെ നിലത്തിരുന്ന് ആദ്യം ആഘോഷിച്ച വാർണർ പിന്നീട് ഉയർന്ന് ചാടി ആഘോഷിക്കുകയായിരുന്നു. എന്നാൽ ആ ചാട്ടത്തിനിടെ കാലിന് പരിക്കേൽക്കുകയായിരുന്നു. ഇതോടെ താരത്തിന് ഉടൻ തന്നെ ക്രീസ് വിടേണ്ടിവന്നു.
A double century for David Warner!
But his #OhWhatAFeeling jump comes at a cost! 😬#AUSvSA | @Toyota_Aus pic.twitter.com/RqJLcQpWHa
— cricket.com.au (@cricketcomau) December 27, 2022
advertisement
ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ തകർപ്പൻ പ്രകടനമാണ് വാർണർ പുറത്തെടുത്തത്. 254 പന്ത് നേരിട്ട വാർണർ 16 ബൌണ്ടറിയും രണ്ട് സിക്സറും നേടി. ദക്ഷിണാഫ്രിക്കയുടെ 189 റൺസിനെതിരെ രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ വാർണറുടെ മികവിൽ ഓസ്ട്രേലിയ മൂന്നിന് 386 എന്ന ശക്തമായ നിലയിലാണ്. ഓസ്ട്രേലിയയ്ക്ക് ഇപ്പോൾ 197 റൺസിന്‍റെ ലീഡുണ്ട്.
ഓസ്ട്രേലിയൻ നിരയിൽ ഡേവിഡ് വാർണറിന് പുറമെ കാമറൂൺ ഗ്രീനും റിട്ടേയർഡ് ഹർട്ടായി പവലിയനിലേക്ക് മടങ്ങി.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 27, 2022 5:46 PM IST