സഞ്ജുവിനെ ക്രിക്കറ്റിന്റെഎല്ലാ ഫോർമറ്റിലും കളിപ്പിക്കണമെന്ന് പറഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുൻ ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ എബി ഡിവില്ലിയേഴ്സ്. താൻ സഞ്ജുവിന്റെ ആരാധകനായി മാറിയെന്നും താരം തന്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞു. മികച്ച ഫോമിൽ തുടരുന്ന സഞ്ജുവിന്റെ സെഞ്ച്വറി പ്രകടനത്തെ പരാമർശിച്ചായിരുന്നു താരത്തിന്റെ പ്രതികരണം.
സഞ്ജു ഒരു സ്പെഷ്യൽ ക്രിക്കറ്റാണ്. എല്ലാ ഫോർമാറ്റിലും കളിക്കാൻ കഴിയുന്ന താരമായാണ് ഞാൻ സഞ്ജുവിനെ കാണുന്നത്. എല്ലാ സാഹചര്യങ്ങളിലും സഞ്ജുവിന് കളിക്കാനും സാധിക്കും. തുടർച്ചയായി രണ്ട് സെഞ്ച്വറികൾ നേടുന്നത് അവിശ്വസനീയമാണെന്നും സഞ്ജു കളിക്കുന്ന രീതിതനിക്കിഷ്ടമാണെന്നും ഡിവില്ലിയേഴ്സ് പറഞ്ഞു.
advertisement
'മുമ്പ് ആർസിബിയ്‌ക്കെതിരെ ചിന്നസ്വാമി സ്‌റ്റേഡിയത്തിൽ സഞ്ജു സെഞ്ച്വറി നേടിയപ്പോൾ മനസ്സിലായി ഈ ആൾ എന്തോ ഒരു പ്രത്യേകതയുള്ള കളിക്കാരനാണെന്ന്. അത് അവൻ ശരിയാണെന്ന് തെളിയിച്ചു. സഞ്ജു 200-ലധികം സ്‌ട്രൈക്ക് റേറ്റിൽ ബാറ്റ് ചെയ്യുന്നത് പലപ്പോഴും കണ്ടിട്ടില്ല സാധാരണയായി 140-160 ന് ഇടയിലാണ് എന്നാൽ ഈ രണ്ട് സെഞ്ചുറികളും സഞ്ജു നേടിയത് വളരെ വേഗത്തിലാണ്, പ്രത്യേകിച്ച് ഈ അവസാന സെഞ്ച്വറി ' എബി ഡിവില്ലിയേഴ്സ് പറഞ്ഞു . ഡർബനിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ 50 പന്തിൽ 10 സിക്സറുകളും 7 ഫോറുകളുമുൾപ്പെടെ 107 റൺസായിരുന്നു സഞ്ജു നേടിയത്.