TRENDING:

ലോകകപ്പ് ഫുട്ബാളിലാദ്യം; ജർമനി-കോസ്റ്ററിക്ക പോരാട്ടം നിയന്ത്രിക്കാൻ മൂന്നു വനിതാ റഫറിമാർ

Last Updated:

ലോകകപ്പില്‍ ആദ്യമായി ഒരു വനിതാ റഫറി മത്സരം നിയന്ത്രിക്കുക എന്ന ചരിത്രനേട്ടവും ഈ മത്സരത്തിനൊപ്പം ചേരും. ഫ്രഞ്ചുകാരിയായ സ്റ്റെഫാനി ഫ്രപ്പാര്‍ട്ടാണ് മത്സരത്തിന്റെ പ്രധാന റഫറി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ലോകകപ്പ്ചരിത്രത്തിലെ തന്നെ ആദ്യ വനിതാ റഫറിമാരായി ചരിത്രം കുറിക്കാനൊരുങ്ങി സ്റ്റെഫാനി ഫ്രാപ്പാർട്ടും ന്യൂസ ബാക്കും കാരെൻ ഡയസും. ​ഗ്രൂപ്പ് ഇ-യിലെ ജർമനി-കോസ്റ്ററിക്ക മൽസരമാകും ഇവർ നിയന്ത്രിക്കുക എന്ന് ഫിഫ ഔദ്യോ​ഗികമായി അറിയിച്ചു. കഴിഞ്ഞയാഴ്ച നടന്ന പോളണ്ട്-മെക്സിക്കോ ഗ്രൂപ്പ് സി പോരാട്ടത്തിലെ നാലാമത്തെ ഒഫീഷ്യൽ കൂടി ആയിരുന്ന സ്റ്റെഫാനി ആയിരിക്കും മെയിൻ റഫറി. മാർച്ചിൽ നടന്ന പുരുഷ ലോകകപ്പ് യോഗ്യതാ മത്സരത്തിലും 2020 ലെ ചാമ്പ്യൻസ് ലീഗ് മത്സരത്തിലും മൽസരം നിയന്ത്രിച്ചവരിൽ സ്റ്റെഫാനിയും ഉണ്ടായിരുന്നു.
advertisement

38-കാരിയായ സ്റ്റെഫാനി ഫ്രാപ്പാർട്ട് ഫ്രഞ്ച് സ്വദേശിയാണ്. സഹായികളായ ന്യൂസ ബാക്ക് ബ്രസീലിയൻ സ്വദേശിയും കാരെൻ ഡയസ് മെക്‌സിക്കൻ സ്വദേശിയുമാണ്. റുവാണ്ട സ്വ​ദേശി സലിമ മുകൻസംഗ, ജപ്പാൻകാരി യമഷിത യോഷിമി എന്നീ അസിസ്റ്റന്റ് റഫറിമാരും ഇവരോടൊപ്പം ഉണ്ടാകും.

Also Read-Disgrace of Gijon ഫിഫ ലോകകപ്പ് ഫൈനൽ ​ഗ്രൂപ്പ് ഘട്ട മൽസരങ്ങൾ ഒരേ സമയം നടക്കുന്നത് എന്തുകൊണ്ട്?

മറ്റു പല കാരണങ്ങൾ കൊണ്ടും ഖത്തറിൽ നടക്കുന്ന ഫുട്ബോൾ ലോകകപ്പ് ഇതിനോടകം ശ്രദ്ധ നേടിയിരുന്നു. ലോകകപ്പ് ഫുട്ബോളിന്‍റെ ചരിത്രത്തിലാദ്യമായി ഉദ്ഘാടന മത്സരത്തില്‍ തോല്‍വി ഏറ്റവാങ്ങിയ ആതിഥേയ രാജ്യമായി ഖത്തര്‍ മാറിയതാണ് അതിലൊന്ന്. അല്‍ബെയ്ത്ത് സ്റ്റേഡിയത്തില്‍ നടന്ന 2022 ഫുട്ബോള്‍ ലോകകപ്പിന്‍റെ ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഖത്തര്‍ ഇക്വഡോറിനോട് 2 ഗോളുകള്‍ക്ക് പരാജയപ്പെട്ടിരുന്നു. മുന്‍പ് നടന്ന ലോകകപ്പുകളുടെ ഉദ്ഘാടന മത്സരങ്ങളില്‍ 22 ആതിഥേയ രാജ്യങ്ങളില്‍ 16 ടീം വിജയിക്കുകയും 6 ടീമുകള്‍ സമനില വഴങ്ങുകയും ചെയ്തിരുന്നു.

advertisement

advertisement

എന്നാല്‍ ഉദ്ഘാടന മത്സരത്തില്‍ പരാജയപ്പെടുന്ന ആദ്യ ആതിഥേയ രാജ്യം എന്ന നാണക്കേട് ഖത്തറിന് ഏറ്റുവാങ്ങേണ്ടി വന്നു. ഇക്വഡോറിന് വേണ്ടി നായകൻ എന്നർ വലൻസിയ ആദ്യ പകുതിയില്‍ നേടിയ രണ്ട് ഗോളുകളാണ് ഖത്തറിന്‍റെ തോല്‍വിക്ക് വഴിയൊരുക്കിയത്. 16-ാം മിനിട്ടിൽ പെനാൽറ്റിയിലൂടെയാണ് വലൻസിയ ആദ്യ ഗോൾ നേടിയത്. 31-ാം മിനിട്ടിൽ തകർപ്പനൊരു ഹെഡറിലൂടെ വലൻസിയ രണ്ടാം ഗോൾ നേടി. പ്രെസിയാഡോ മറിച്ചുനൽകിയ ക്രോസിൽനിന്നായിരുന്നു വലൻസിയയുടെ ഗോൾ.

Also Read-വെയ്ൽസിനെ മൂന്ന് ഗോളിന് തകർത്ത് ഇംഗ്ലണ്ടും ഇറാനെ വീഴ്ത്തി അമേരിക്കയും പ്രീ ക്വാർട്ടറിൽ

advertisement

ഇത്തവണത്തെ ലോകകപ്പ് ഉദ്ഘാടന ചടങ്ങിൽ ഹോളിവുഡ് നടൻ മോർഗൻ ഫ്രീമാനൊപ്പം വേദിയിലെത്തിയ ഒരാളും എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഖത്തർ ലോകകപ്പിൻറെ അംബാസിഡറായ ഗാനിം അൽ മുഫ്‌താഹ് ആയിരുന്നു ആ താരം. നട്ടെല്ല്, കൈകാലുകൾ, മൂത്രസഞ്ചി, കുടൽ, എന്നിവയെല്ലാം ഉൾപ്പെടുന്ന ശരീരത്തിന്റെ താഴത്തെ പകുതിയുടെ വികാസത്തെ ഇല്ലാതാക്കുന്ന കോഡൽ റിഗ്രെഷൻ സിൻഡ്രോം എന്ന അപൂർവ രോഗം ബാധിച്ചയാളാണ് മുഫ്താഹ്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സോഷ്യൽ ഇൻഫ്ലുവൻസർ, മോട്ടിവേഷണൽ സ്പീക്കർ എന്നീ നിലകളിലെല്ലാം അദ്ദേഹം പ്രശസ്തനാണ്. ഖുർആനിലെ വാക്യങ്ങൾ ചൊല്ലികൊണ്ടാണ് മുഹ്താബ് വൈവിധ്യത്തിന്റെയും എല്ലാവരെയും ഉൾക്കൊള്ളേണ്ടതിന്റെയുമൊക്കെ സന്ദേശം പങ്കുവെച്ചത്. അദ്ദേഹത്തെ ശ്രദ്ധയോടെ ശ്രവിക്കുന്ന മോർഹൻ ഫ്രീമാന്റെ ചിത്രങ്ങളും പലരുടെയും ശ്രദ്ധയാകർഷിച്ചിരുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Sports/
ലോകകപ്പ് ഫുട്ബാളിലാദ്യം; ജർമനി-കോസ്റ്ററിക്ക പോരാട്ടം നിയന്ത്രിക്കാൻ മൂന്നു വനിതാ റഫറിമാർ
Open in App
Home
Video
Impact Shorts
Web Stories