TRENDING:

തൃഷ ഷോ! അണ്ടർ 19 വനിതാ ട്വന്റി20 ലോകകപ്പ് ചരിത്രത്തിലെ ആദ്യ സെഞ്ചുറിയും 3 വിക്കറ്റും; ഇന്ത്യയ്ക്ക് 150 റൺസ് ജയം

Last Updated:

ക്വാലാലംപൂരിൽ സ്കോട്ട്ലൻഡിനെതിരായ സൂപ്പർ സിക്സ് മത്സരത്തിൽ 53 പന്തി‌ലാണ് 19 കാരിയായ തൃഷ സെഞ്ചുറി നേടിയത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ക്വാലലംപുർ: അണ്ടർ 19 വനിതാ ട്വന്റി20 ലോകകപ്പിലെ സൂപ്പർ‌ സിക്സ് മത്സരത്തിൽ സ്കോട്ലൻഡിനെ 150 റൺസിന് തകര്‍ത്ത് ഇന്ത്യൻ യുവനിര. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ 1 വിക്കറ്റ് നഷ്ടത്തിൽ 208 റൺസാണ് നേടിയത്. സ്കോട്‍ലൻഡിന്റെ മറുപടി 14 ഓവറിൽ 58 റൺസിൽ അവസാനിച്ചു. സൂപ്പർസിക്സിലെ ആദ്യ മത്സരത്തിൽ ബംഗ്ലദേശിനെ 8 വിക്കറ്റിന് തോൽപ്പിച്ചതോടെ ഇന്ത്യ സെമി ഉറപ്പിച്ചിരുന്നു. ഗ്രൂപ്പ് ഒന്നിൽ ഇന്ത്യയ്ക്കു പുറമേ ഓസ്ട്രേലിയയും സെമിയിൽ കടന്നു. ഗ്രൂപ്പ് രണ്ടിൽനിന്ന് ദക്ഷിണാഫ്രിക്കയും ഇംഗ്ലണ്ടുമാണ് സെമിയിലെത്തിയത്. സെമിഫൈനലുകൾ വെള്ളിയാഴ്ചയും ഫൈനൽ ഞായറാഴ്ചയും നടക്കും.
(Picture Credit: X/@BCCIWomen)
(Picture Credit: X/@BCCIWomen)
advertisement

അണ്ടർ 19 വനിതാ ട്വന്റി20 ലോകകപ്പ് ചരിത്രത്തിലെ ആദ്യ സെഞ്ചുറിയെന്ന ചരിത്രനേട്ടം സ്വന്തമാക്കിയ‌ ഓൾറൗണ്ടർ ഗോംഗാദി തൃഷയുടെ പ്രകടനമാണ് ഇന്ത്യൻ വിജയത്തിന്റെ നട്ടെല്ല്. രണ്ട് ഓവറിൽ 6 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റും പിഴുത് തകർപ്പൻ ഓൾറൗണ്ട് പ്രകടനമാണ് തൃഷ കാഴ്ചവച്ചത്. ഇന്ത്യ ഉയർത്തിയ 209 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത സ്കോട്‌ലൻഡിന് തുടക്കം മുതലേ പിഴച്ചു. ഓപ്പണിങ് വിക്കറ്റിൽ 13 റൺസെടുത്ത അവർക്ക്, പിന്നീട് 35 റൺസിനിടെ നഷ്ടമായത് 9 വിക്കറ്റുകളാണ്. 4 വിക്കറ്റ് വീഴ്ത്തിയ ആയുഷി ശുക്ല, 3 വിക്കറ്റ് വീതമെടുത്ത വൈഷ്ണവി ശർമ, ഗോംഗാദി തൃഷ എന്നിവരാണ് സ്കോട്‍ലൻഡിനെ തകർത്തത്.

advertisement

തൃഷ 110 റണ്‍സുമായി പുറത്താകാതെ നിന്നു. സഹ ഓപ്പണർ ജി കമാലിനി അർധസെഞ്ചുറി (51) നേടി. മത്സരത്തിലാകെ 59 പന്തുകൾ നേരിട്ട തൃഷ, 13 ഫോറും 4 സിക്സും സഹിതമാണ് 110 റൺസെടുത്തത്. 53 പന്തിൽ തൃഷ സെഞ്ചുറിയിലെത്തി. 42 പന്തുകൾ നേരിട്ട കമാലിനിയാകട്ടെ, ഒൻപതു ഫോറുകളോടെയാണ് 51 റൺസെടുത്തത്. സനിക ചൽകെ 20 പന്തിൽ അഞ്ച് ഫോറുകളോടെ 29 റൺസുമായി പുറത്താകാതെ നിന്നു.

advertisement

ഓപ്പണിങ് വിക്കറ്റിൽ തൃഷ – കമാലിനി സഖ്യം സെഞ്ചുറി കൂട്ടുകെട്ടു തീർത്തു. 81 പന്തുകൾ നേരിട്ട സഖ്യം, 147 റൺസാണ് സ്കോർ ബോർഡിൽ എത്തിച്ചത്. സ്കോട‌്‌ലൻഡിനായി മയ്സി മസെയ്‌ര ഒരു വിക്കറ്റ് നേടി.

Summary: Indian opening batter Gongadi Trisha created history by becoming the first player in the ICC Women’s U19 T20 World Cup to score a century. The right-handed batter achieved the feat during India’s Super Six match against Scotland, which is currently underway at Bayuemas Oval in Kuala Lumpur.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Sports/
തൃഷ ഷോ! അണ്ടർ 19 വനിതാ ട്വന്റി20 ലോകകപ്പ് ചരിത്രത്തിലെ ആദ്യ സെഞ്ചുറിയും 3 വിക്കറ്റും; ഇന്ത്യയ്ക്ക് 150 റൺസ് ജയം
Open in App
Home
Video
Impact Shorts
Web Stories