ചെസ് ഇതിഹാസം ഗാരി കാസ്പറോവിന്റെ 22-ാം വയസ്സിലെ (1985) ലോകകിരീടനേട്ടത്തെയാണ് ഈ മത്സരത്തിലെ വിജയത്തോടെ ഗുകേഷ് മറികടന്നത്. 22 വയസ്സും ആറ് മാസവും പ്രായമുള്ളപ്പോഴാണ് ഗാരി കാസ്പറോവ് ചെസ്സില്‍ ലോക ചാമ്പ്യനാകുന്നത്. മാഗ്നസ് കാള്‍സന്‍ ലോകചാമ്പ്യനായത് 22 വയസ്സും 11 മാസവും പ്രായമുള്ളപ്പോഴാണ്.
ആദ്യ മത്സരത്തിൽ ഡിങ് ലിറൻ ജയിച്ചപ്പോൾ മൂന്നാം റൗണ്ടിൽ ഗുകേഷ് ജയം നേടി മിടുക്കു കാട്ടി. പത്താം മത്സരവും സമനിലയിൽ പിരിഞ്ഞതോടെ തുടർച്ചയായി ഏഴ് പോരാട്ടങ്ങളാണ് ഒപ്പത്തിനൊപ്പമായത്. പിന്നീട് 11-ാം റൗണ്ട് മത്സരത്തിൽ ഡിങ് ലിറനെതിരേ ജയം ഗുകേഷ് സ്വന്തമാക്കുകയായിരുന്നു. എന്നാൽ 12ാം റൗണ്ട് മത്സരത്തിൽ ലിറൻ, ഗുകേഷിനെ പരാജയപ്പെടുത്തി. ഇതോടെ പിന്നിലായിരുന്ന ലിറൻ പോയിന്റിൽ ഗുഗേഷിനൊപ്പമെത്തി. 6-6 എന്ന നിലയിൽ. വ്യാഴാഴ്ച നടന്ന 13ാം റൗണ്ട് മത്സരം സമനിലയിലായതോടെ ഇരുവരും വീണ്ടും സമനിലയിലെത്തി. 6.5-6.5 എന്ന നിലയിൽ. അവസാന ഗെയിമായ 14-ൽ കറുത്ത കരുക്കളായിരുന്നിട്ടും ഗുകേഷ് വിജയം കൈവരിച്ച് ചരിത്രമായി മാറുകയായിരുന്നു.
advertisement