പ്രധാനമന്ത്രിയുടെ വാക്കുകൾ
ചരിത്രപരവും മാതൃകാപരവും!ഗുകേഷ് ഡിയുടെ ശ്രദ്ധേയമായ നേട്ടത്തിന് അഭിനന്ദനങ്ങൾ. ഇത് അദ്ദേഹത്തിൻ്റെ സമാനതകളില്ലാത്ത കഴിവിൻ്റെയും കഠിനാധ്വാനത്തിൻ്റെയും അചഞ്ചലമായ നിശ്ചയദാർഢ്യത്തിൻ്റെയും ഫലമാണ്. അദ്ദേഹത്തിൻ്റെ വിജയം ചെസ്സ് ചരിത്രത്തിൻ്റെ വാർഷികങ്ങളിൽ അദ്ദേഹത്തിൻ്റെ പേര് രേഖപ്പെടുത്തുക മാത്രമല്ല, ദശലക്ഷക്കണക്കിന് യുവ മനസ്സുകളെ വലിയ സ്വപ്നം കാണാനും മികവ് പിന്തുടരാനും പ്രചോദിപ്പിക്കുകയും ചെയ്തു.
അദ്ദേഹത്തിൻ്റെ ഭാവി എൻ്റെ ആശംസകൾ.
അതേസമയം ലോക ചെസ് ചാമ്പ്യൻഷിപ്പ് നേടുകയെന്നാൽ താൻ മികച്ച കളിക്കാരനായെന്നല്ലെന്നും അത് മാഗ്നസ് കാൾസൻ തന്നെയെന്നും ലോക ചെസ് ചാമ്പ്യൻ ഗുകേഷ്. ‘ജീവിതത്തിലെ ഏറ്റവും സവിശേഷമായ നിമിഷ’മെന്നാണ് ലോക ചെസ് കിരീടവിജയത്തെ 18 കാരനായ ഗുകേഷ് വിശേഷിപ്പിച്ചത്. തന്റെ സ്വപ്‌നം സാക്ഷാത്കരിക്കപ്പെട്ടിരിക്കുന്നുവെന്നും ഗുകേഷ് പ്രതികരിച്ചു. വാശിയേറിയ മത്സരത്തിനൊടുവിൽ മുൻ ചാമ്പ്യനായ ചൈനയുടെ ഡിങ് ലിറനെ പരാജയപ്പെടുത്തിയാണ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചെസ് ചാമ്പ്യനെന്ന നേട്ടം ഗുകേഷ് സ്വന്തമാക്കിയത്.
advertisement