ഗോൾ കീപ്പർമാരുടെ പിഴവിൽ നിന്നായിരുന്നു ഇരുടീമുകളും ഗോൾ നേടിയത്. ഹോം ഗ്രൗണ്ടിന്റെ ആനുകൂല്യവുമായി കളിച്ച ജംഷഡ്പൂരാണ് മത്സരത്തിന്റെ 35 ാം മിനിട്ടിൽ ആദ്യഗോൾ നേടിയത്. സെര്‍ജിയോ സിഡോണ്‍ച്ചയായിരുന്നു ഗോൾ സ്കോറർ. താരമെടുത്ത ഫ്രീക്രിക്ക് എതിർ താരങ്ങൾ തീർത്ത പ്രതിരോധ കോട്ടയ്ക്ക് ഇടയിലൂടെ കൊൽക്കത്തൻ ഗോൾകീപ്പർ അരിന്ദം ഭട്ടാചാര്യയുടെ മുന്നില്‍ക്കുത്തി വലയില്‍ പതിക്കുകയായിരുന്നു. ഭട്ടാചര്യയ്ക്ക് എളുപ്പത്തില്‍ തടയാമായിരുന്ന കിക്കായിരുന്നു സിഡോണ്‍ച്ചയുടേത്.
advertisement
ഗോളിന് പിന്നാലെ ഇരുടീമുകളും ഉണർന്ന് കളിക്കുകയായിരുന്നു. ഇതിന്റെ ഫലമെന്നോണം ആദ്യപകുതിയുടെ ഇഞ്ചുറിടൈമിൽ എടികെ ലക്ഷ്യം കാണുകയും ചെയ്തു. മാനുവല്‍ ലാന്‍സറോട്ടയുടെ കോര്‍ണര്‍ ജംഷഡ്പൂര്‍ ഗോളി സുഭാഷിഷ് റോയിലെ കബളിപ്പിച്ച് വലയില്‍ പതിക്കുകയായിരുന്നു.
'തനന നനന ന'; മൈതാനത്ത് നൃത്ത ചുവടുമായി കോഹ്‌ലി; വീഡിയോ കാണാം
ഇന്നത്തെ സമനിലയോടെ നാലു മത്സരങ്ങളില്‍ നിന്ന് നാലു പോയിന്റ് മാത്രമാണ് എ.ടി.കെയുടെ സമ്പാദ്യം. പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്താണ് കൊൽക്കത്ത. മൂന്ന് മത്സരങ്ങളില്‍ നിന്ന് ഒരു ജയവും രണ്ട് സമനിലയും നേടിയ ജംഷഡ്പൂർ അഞ്ച് പോയിന്റുമായി രണ്ടാം സ്ഥാനത്തും.