'തനന നനന ന'; മൈതാനത്ത് നൃത്ത ചുവടുമായി കോഹ്‌ലി; വീഡിയോ കാണാം

Last Updated:
ഗുവാഹത്തി: ഇന്ത്യ വിന്‍ഡീസ് ഒന്നാം ഏകദിന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്യുന്ന വിന്‍ഡീസ് മികച്ച സ്‌കോറിലേക്ക് കുതിക്കുകയാണ്. കൃത്യമായ ഇടവേളകളില്‍ ഇന്ത്യ വിക്കറ്റ് വീഴ്ത്തിയെങ്കിലും സെഞ്ച്വറി നേടിയ ഷിമ്രോണ്‍ ഹെറ്റ്‌മെറിന്റെയും അര്‍ദ്ധ സെഞ്ച്വറി നേടിയ കീറണ്‍ പവലിന്റെയും പ്രകടനത്തിന്റെ പിന്‍ബലത്തിലാണ് വിന്‍ഡീസ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്.
ഒടുവില്‍ വിവരം കിട്ടുമ്പോള്‍ വിന്‍ഡീസ് 44 ഓവറില്‍ 280 ന് എട്ട് എന്ന നിലയിലാണ്. അതേസമയം മത്സരത്തില്‍ വിന്‍ഡീസ് ഇന്നിങ്ങ്‌സിന്റെ നെടുംതൂണായ ഹെറ്റ്‌മെറിന്റെ വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായി കഴിഞ്ഞു.
advertisement
രവീന്ദ്ര ജഡേജയുടെ പന്തില്‍ ആദ്യ മത്സരം കളിക്കുന്ന ഋഷഭ് പന്തിന് ക്യാച്ച് നല്‍കിയായിരുന്നു ഹെറ്റ്‌മെര്‍ പുറത്തായത്. വിക്കറ്റ് നേട്ടം നൃത്ത ചുവടുമായായിരുന്നു ജഡേജയ്‌ക്കൊപ്പം കോഹ്‌ലി ആഘോഷിച്ചത്. ഇന്ത്യക്കായി ചാഹല്‍ മൂന്നും ജഡേജയും ഷമിയും രണ്ട് വീതം വിക്കറ്റുകളുമാണ് വീഴ്ത്തിയത്. യുവതാരം ഖലീല്‍ അഹമ്മദ് ഒരു വിക്കറ്റും നേടി.
മലയാളം വാർത്തകൾ/ വാർത്ത/Sports/
'തനന നനന ന'; മൈതാനത്ത് നൃത്ത ചുവടുമായി കോഹ്‌ലി; വീഡിയോ കാണാം
Next Article
advertisement
ശബരിമല സ്വര്‍ണപ്പാളി; അധികസ്വര്‍ണം വിവാഹാവശ്യത്തിന് അനുമതി തേടി ഉണ്ണികൃഷ്ണന്‍ പോറ്റി ഇ-മെയിൽ‌ അയച്ചു
ശബരിമല സ്വര്‍ണപ്പാളി; അധികസ്വര്‍ണം വിവാഹാവശ്യത്തിന് അനുമതി തേടി ഉണ്ണികൃഷ്ണന്‍ പോറ്റി ഇ-മെയിൽ‌ അയച്ചു
  • 2019 ഡിസംബറിൽ ദേവസ്വം പ്രസിഡന്റിന് ഉണ്ണികൃഷ്ണൻ പോറ്റി അയച്ച ഇ-മെയിലുകൾ വിവാദമാകുന്നു.

  • ശബരിമല സ്വർണപ്പാളി കേസിൽ ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.

  • സ്വർണപ്പാളി കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം വേണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

View All
advertisement