ബംഗ്ലാദേശിലെ ആഭ്യന്തര കലാപത്തെ തുടര്‍ന്ന് രാജ്യത്ത് വെച്ച് ടൂര്‍ണമെന്റ് നടത്തുന്നത് അനുയോജ്യമല്ലെന്ന് ഐസിസി ബോര്‍ഡ് അംഗങ്ങളുടെ യോഗത്തില്‍ തീരുമാനിക്കുകയായിരുന്നു.
വേദി മാറ്റിയെങ്കിലും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിനാണ് ടൂര്‍ണമെന്റിന്റെ നടത്തിപ്പ് ചുമതല.
ഒക്ടോബര്‍ 3 മുതല്‍ 20 വരെ ഷാര്‍ജയിലും ദുബായിലുമായിട്ടായിരിക്കും ടൂര്‍ണമെന്റ് നടക്കുക. വനിതാ ടി-20 മത്സരത്തിന്റെ ഒമ്പതാം പതിപ്പാണ് യുഎഇയില്‍ നടക്കുക.
'' മത്സരത്തില്‍ പങ്കെടുക്കുന്ന നിരവധി രാജ്യങ്ങളുടെ ടീമുകള്‍ ബംഗ്ലാദേശില്‍ ടൂര്‍ണമെന്റ് നടത്തുന്നത് പ്രായോഗികമല്ലെന്ന് അഭിപ്രായപ്പെട്ടു. ടൂര്‍ണമെന്റിന്റെ ഹോസ്റ്റിംഗ് അവകാശങ്ങള്‍ അവര്‍ക്ക് നിലനിര്‍ത്താനാകും. സമീപ ഭാവിയില്‍ ബംഗ്ലാദേശിലേക്ക് ഐസിസി മത്സരങ്ങള്‍ നടത്താനാകുമെന്ന് പ്രതീക്ഷിക്കുന്നു,'' ഐസിസി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
advertisement
സമീപ വര്‍ഷങ്ങളില്‍ നിരവധി ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് യുഎഇ വേദിയായിട്ടുണ്ട്. നിരവധി യോഗ്യതാ മത്സരങ്ങളും മുമ്പ് യുഎഇയില്‍ നടന്നിരുന്നു. നേരത്തെ 2021ലെ ഐസിസി പുരുഷ ടി-20 ലോകകപ്പിനും യുഎഇ വേദിയായിട്ടുണ്ട്.