TRENDING:

India vs Pakistan T20 World Cup| ഇന്ത്യക്കെതിരെ 10 വിക്കറ്റ് ജയം; റെക്കോർഡുകൾ പേരിലാക്കി പാകിസ്ഥാൻ

Last Updated:

മത്സരത്തിൽ ഇന്ത്യക്കെതിരെ ജയം നേടിയതോടെ ലോകകപ്പ് വേദിയിൽ ഇന്ത്യക്കെതിരെ ഇതുവരെ ജയം നേടിയിട്ടില്ല എന്ന റെക്കോർഡ് അവർ തിരുത്തിക്കുറിച്ചിരുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ടി20 ലോകകപ്പിലെ ആവേശപ്പോരാട്ടത്തിൽ ഇന്ത്യക്കെതിരെ നേടിയ 10 വിക്കറ്റിന്റെ തകർപ്പൻ ജയത്തിന് പിന്നാലെ റെക്കോർഡ് നേട്ടങ്ങൾ സ്വന്തമാക്കി പാകിസ്ഥാൻ. ചിരവൈരികൾ തമ്മിലുള്ള പോരാട്ടത്തിൽ ആധികാരിക ജയമാണ് പാകിസ്ഥാൻ സ്വന്തമാക്കിയത്. മത്സരത്തിൽ ഇന്ത്യക്കെതിരെ ജയം നേടിയതോടെ ലോകകപ്പ് വേദിയിൽ ഇന്ത്യക്കെതിരെ ഇതുവരെ ജയം നേടിയിട്ടില്ല എന്ന റെക്കോർഡ് കൂടി അവർ തിരുത്തിക്കുറിച്ചിരുന്നു. ഇതിനോടൊപ്പമാണ് റെക്കോർഡ് ബുക്കിൽ പാക് ടീം ഇടം നേടിയത്.
(Image Credits: Twitter)
(Image Credits: Twitter)
advertisement

ദുബായിൽ നടന്ന മത്സരത്തിൽ 10 വിക്കറ്റിന് ഇന്ത്യയെ തോൽപ്പിച്ചതോടെ ലോകകപ്പിൽ ഒരു ടീമിനെതിരെ 10 വിക്കറ്റ് ജയം നേടുന്ന നാലാമത്തെ ടീം എന്ന നേട്ടമാണ് പാകിസ്ഥാൻ സ്വന്തമാക്കിയത്. 2007ൽ ശ്രീലങ്കയ്‌ക്കെതിരെ ഓസ്‌ട്രേലിയയും, 2012ൽ സിംബാബ്‌വെയ്‌ക്കെതിരെ ദക്ഷിണാഫ്രിക്കയും, ഈ ലോകകപ്പിലെ യോഗ്യത മത്സരത്തിൽ പാപുവ ന്യൂ ഗിനിയയ്‌ക്കെതിരെ ഒമാനുമാണ് പാകിസ്ഥാന് മുൻപ് ഈ നേട്ടം കൈവരിച്ച ടീമുകൾ.

അതേസമയം, ഇതിൽ ഏറ്റവും വലിയ ജയം പാകിസ്ഥാന്റേത് തന്നെയാണ്. ഇന്ത്യ കുറിച്ച 152 റൺസ് വിജയലക്ഷ്യം 17.5 ഓവറിലാണ് പാകിസ്ഥാൻ മറികടന്നത്. ക്യാപ്റ്റൻ ബാബർ അസമിന്റെയും (Babar Azam) (52 പന്തിൽ 68) മുഹമ്മദ് റിസ്വാന്റെയും (Mohammad Rizwan) (55 പന്തിൽ 72) അർധസെഞ്ചുറി പ്രകടനങ്ങളാണ് അവരുടെ ജയം എളുപ്പമാക്കിയത്.

Also read- T20 World Cup| 'രോഹിതിനെ ടീമിൽ നിന്നും ഒഴിവാക്കുമോ?'; പാക് മാധ്യമപ്രവർത്തകന്റെ ചോദ്യം; വായടപ്പിക്കുന്ന മറുപടിയുമായി കോഹ്ലി

advertisement

ഈ പ്രകടനവും റെക്കോർഡാണ്. പുരുഷന്മാരുടെ ടി20 ലോകകപ്പിൽ ഒന്നാം വിക്കറ്റിൽ ഏറ്റവുമുയർന്ന കൂട്ടുകെട്ടാണ് ബാബറും റിസ്വാനും ഇന്നലെ പടുത്തുയർത്തിയത്. 2007 ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ വെസ്റ്റിൻഡീസിന്റെ ക്രിസ് ഗെയ്‌ലും ഡെവോൺ സ്മിത്തും കുറിച്ച 145 റൺസിന്റെ കൂട്ടുകെട്ടാണ് ഇന്നലത്തെ പ്രകടനത്തിലൂടെ പാകിസ്ഥാന്റെ ഓപ്പണിങ് ബാറ്റർമാർ തിരുത്തിയത്. അതേസമയം, ടി20 ലോകകപ്പിൽ ഏത് വിക്കറ്റിലെയും ഉയർന്ന രണ്ടാമത്തെ കൂട്ടുകെട്ട് എന്ന റെക്കോർഡ് കൂടി ബാബർ അസം - മുഹമ്മദ് റിസ്വാൻ സഖ്യം ഇന്നലെ സ്വന്തമാക്കി. ഇന്നലെ 152 റൺസാണ് അവർ കൂട്ടിച്ചേർത്തത്. ലോകകപ്പിൽ 2010ൽ വെസ്റ്റിൻഡീസിനെതിരെ ശ്രീലങ്കയുടെ മഹേള ജയവർധനെ - കുമാർ സംഗക്കാര സഖ്യം രണ്ടാം വിക്കറ്റിൽ കുറിച്ച 166 റൺസാണ് റെക്കോർഡ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്.

advertisement

Also read- India vs Pakistan, T20 World Cup| രാഹുൽ പുറത്തായത് 'നോബോളിൽ'; ഇന്ത്യ-പാക് മത്സരത്തിന് പിന്നാലെ വിവാദം

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഇന്ത്യ ഉയർത്തിയ 152 റൺസ് ലക്ഷ്യം വിജയകരമായി മറികടന്ന പാകിസ്ഥാൻ, പുരുഷ ടി20 യിൽ വിക്കറ്റ് നഷ്ടപ്പെടുത്താതെ പിന്തുടർന്ന് ജയിക്കുന്ന രണ്ടാമത്തെ ഉയർന്ന സ്കോർ എന്ന റെക്കോർഡ് നേട്ടം കൂടി സ്വന്തമാക്കി. 2016 ൽ പാക്കിസ്ഥാൻ ഉയർത്തിയ 169 റൺസ് വിജയലക്ഷ്യം ഒരു വിക്കറ്റ് പോലും നഷ്ടപ്പെടുത്താതെ പിന്തുടർന്ന് ജയിച്ച ന്യൂസിലൻഡ് ടീമാണ് ഈ പട്ടികയിൽ ഒന്നാം സ്ഥാനത്ത്. മത്സരത്തിൽ ന്യൂസിലൻഡിന് വേണ്ടി ക്യാപ്റ്റൻ കെയ്ൻ വില്യംസണും മാർട്ടിൻ ഗുപ്റ്റിലും ചേർന്ന് ഒന്നാം വിക്കറ്റിൽ 171 റൺസിന്റെ അപരാജിത കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Sports/
India vs Pakistan T20 World Cup| ഇന്ത്യക്കെതിരെ 10 വിക്കറ്റ് ജയം; റെക്കോർഡുകൾ പേരിലാക്കി പാകിസ്ഥാൻ
Open in App
Home
Video
Impact Shorts
Web Stories