India vs Pakistan, T20 World Cup| രാഹുൽ പുറത്തായത് 'നോബോളിൽ'; ഇന്ത്യ-പാക് മത്സരത്തിന് പിന്നാലെ വിവാദം

Last Updated:

ട്വിറ്ററിലും മറ്റ് സമൂഹ മാധ്യമങ്ങളിലും ഷഹീൻ അഫ്രീദി എറിഞ്ഞ ഈ പന്ത് നോ ബോൾ ആണെന്ന് തെളിയിക്കുന്ന ദൃശ്യങ്ങൾ ആരാധകർ പങ്കുവെച്ചിട്ടുണ്ട്.

(Image: twitter)
(Image: twitter)
ടി20 ലോകകപ്പിലെ സൂപ്പർ 12 ലെ ഇന്ത്യ - പാകിസ്ഥാൻ മത്സരത്തിന് പിന്നാലെ വിവാദം പുകയുന്നു. പാകിസ്ഥാനെതിരെ ഇന്ത്യ 10 വിക്കറ്റിന്റെ തോൽവി വഴങ്ങിയതിന് പിന്നാലെയാണ് തേർഡ് അമ്പയറുടെ ഇടപെടലിനെ ചൊല്ലി വിവാദം ഉയർന്നത്. മത്സരത്തിൽ ഇന്ത്യൻ ഓപ്പണർ കെ എൽ രാഹുൽ പുറത്തായ പന്ത് നോ ബോൾ ആയിരുന്നെവെന്നാണ് ആരാധകരുടെ കണ്ടെത്തൽ.
മത്സരത്തിൽ ഇന്ത്യൻ ഇന്നിങ്സിൽ ഷഹീൻ അഫ്രീദി എറിഞ്ഞ മൂന്നാം ഓവറിലെ ആദ്യ പന്തിൽ രാഹുൽ ബൗൾഡ് ആവുകയായിരുന്നു. എന്നാൽ ഈ പന്ത് നോ ബോൾ ആയിരുന്നു എന്നാണ് ആരാധകർ കണ്ടെത്തിയിരിക്കുന്നത്. ട്വിറ്ററിലും മറ്റ് സമൂഹ മാധ്യമങ്ങളിലും ഷഹീൻ അഫ്രീദി എറിഞ്ഞ ഈ പന്ത് നോ ബോൾ ആണെന്ന് തെളിയിക്കുന്ന ദൃശ്യങ്ങൾ ആരാധകർ പങ്കുവെച്ചിട്ടുണ്ട്.
മത്സരത്തിൽ ഇന്ത്യയുടെ ഓപ്പണർമാരായ കെ എൽ രാഹുലിനെയും രോഹിത് ശർമയേയും തുടക്കത്തിൽ തന്നെ പുറത്താക്കി അഫ്രീദി ഇന്ത്യക്ക് ഇരട്ടപ്രഹരം ഏൽപ്പിച്ചിരുന്നു. ഇതിൽ രോഹിത് ഗോൾഡൻ ഡക്ക് ആയി മടങ്ങിയപ്പോൾ കെ എൽ രാഹുൽ മൂന്ന് റൺസ് മാത്രമാണ് നേടിയത്. പന്ത് റിലീസ് ചെയ്യുന്നതിന് മുൻപ് അഫ്രീദിയുടെ കാൽ ക്രീസിന് പുറത്തായിരുന്നു എന്ന് തെളിയിക്കുന്ന ചിത്രങ്ങളാണ് പ്രചരിക്കുന്നത്. ഫീൽഡ് അമ്പയർമാരോ തേർഡ് അമ്പയറോ ഇക്കാര്യം ശ്രദ്ധിച്ചതുമില്ല.
advertisement
advertisement
ലോകകപ്പിൽ, അതും ടൂർണമെന്റിലെ തന്നെ ഏറ്റവും പ്രധാന മത്സരങ്ങളിൽ ഒന്നായ മത്സരമായിരുന്നിട്ടും അമ്പയർമാർ ഇത് ശ്രദ്ധിക്കാതെ പോയത് എന്ത് കൊണ്ടെന്ന് ചോദിച്ചാണ് ആരാധകർ അവരുടെ രോഷം അറിയിക്കുന്നത്. നിർണായക മത്സരങ്ങളിൽ ഇത്തരം മോശം അമ്പയറിങ് അനുവദിക്കാൻ കഴിയില്ലെന്നും ആരാധകർ പറയുന്നു.
advertisement
Also read- IND vs PAK, T20 World Cup 2021: ലോകകപ്പ് വേദികളിലെ ചരിത്രം തിരുത്തി പാകിസ്ഥാൻ; ഇന്ത്യ-പാക് മത്സരത്തിലെ നിർണായക നിമിഷങ്ങൾ
അതേസമയം, ഇന്നലെ ഇന്ത്യയെ തോൽപ്പിച്ച പാകിസ്ഥാൻ ലോകകപ്പിൽ ഇന്ത്യക്കെതിരെ അവരുടെ ആദ്യ ജയം കൂടിയാണ് സ്വന്തമാക്കിയത്. ഇന്ത്യ കുറിച്ച 152 റൺസ് പിന്തുടർന്ന് ഇറങ്ങിയ പാകിസ്ഥാൻ 17.5 ഓവറിൽ തന്നെ ലക്ഷ്യം കണ്ടു. ക്യാപ്റ്റൻ ബാബർ അസമിന്റെയും (Babar Azam) (52 പന്തിൽ 68) മുഹമ്മദ് റിസ്വാന്റെയും (Mohammad Rizwan) (55 പന്തിൽ 72) അർധസെഞ്ചുറി പ്രകടനങ്ങളാണ് അവരുടെ ജയം എളുപ്പമാക്കിയത്.
മലയാളം വാർത്തകൾ/ വാർത്ത/Sports/
India vs Pakistan, T20 World Cup| രാഹുൽ പുറത്തായത് 'നോബോളിൽ'; ഇന്ത്യ-പാക് മത്സരത്തിന് പിന്നാലെ വിവാദം
Next Article
advertisement
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
  • നിക്ഷേപത്തുക 73 ദിവസം വൈകിയതിൽ പ്രതിഷേധിച്ച് റിട്ട. ജീവനക്കാരൻ സലിമോൻ ലഡു വിതരണം ചെയ്തു.

  • 3 ദിവസത്തിൽ ലഭിക്കേണ്ട സേവനം 73 ദിവസം വൈകിയതിൽ പ്രതിഷേധം അറിയിക്കാൻ ലഡു വിതരണം.

  • നിക്ഷേപത്തുക വൈകിയതിൽ പ്രതിഷേധിച്ച് സലിമോൻ കോട്ടയം നഗരസഭാ ഓഫീസിൽ ലഡു വിതരണം ചെയ്തു.

View All
advertisement