T20 World Cup| 'രോഹിതിനെ ടീമിൽ നിന്നും ഒഴിവാക്കുമോ?'; പാക് മാധ്യമപ്രവർത്തകന്റെ ചോദ്യം; വായടപ്പിക്കുന്ന മറുപടിയുമായി കോഹ്ലി
- Published by:Naveen
- news18-malayalam
Last Updated:
ടീമിലെ ഓപ്പണറും വൈസ് ക്യാപ്റ്റനുമായ രോഹിത് ശർമയെ ഒഴിവാക്കി പകരം ഇഷാൻ കിഷനെ ഉൾപ്പെടുത്തുമോ എന്ന ചോദ്യത്തിനാണ് കോഹ്ലി ഉരുളയ്ക്കുപ്പേരി എന്ന പോലെ മറുപടി നൽകിയത്.
ടി20 ലോകകപ്പില്‍ (T20 World Cup 2021) ഇന്ത്യ - പാകിസ്ഥാൻ (india vs Pakistan) മത്സരത്തിന് ശേഷം നടന്ന പത്രസമ്മേളനത്തിൽ പാക് മധ്യപ്രവർത്തകന്റെ ചോദ്യത്തിന് ഒന്നാം തരം മറുപടി നൽകി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി (Virat Kohli). ടീമിലെ ഓപ്പണറും വൈസ് ക്യാപ്റ്റനുമായ രോഹിത് ശർമയെ (Rohit Sharma) ഒഴിവാക്കി പകരം ഇഷാൻ കിഷനെ (Ishan Kishan) ഉൾപ്പെടുത്തുമോ എന്ന ചോദ്യത്തിനാണ് കോഹ്ലി ഉരുളയ്ക്കുപ്പേരി എന്ന പോലെ മറുപടി നൽകിയത്. പാക്കിസ്ഥാനെതിരായ തോൽവിക്ക് ശേഷം പത്രസമ്മേളനത്തിൽ കോഹ്ലി മാധ്യമങ്ങളോട് സംസാരിക്കവെയാണ് സംഭവം.
പാകിസ്ഥാനെതിരെയുള്ള പോരാട്ടത്തിൽ 10 വിക്കറ്റിന് ആയിരുന്നു ഇന്ത്യയുടെ തോൽവി. മത്സരത്തിൽ നേരിട്ട ആദ്യ പന്തിൽ തന്നെ രോഹിത് പുറത്തായിരുന്നു. മത്സരത്തിലെ ഈ പ്രകടനത്തെ ഉദ്ധരിച്ചായിരുന്നു പാക് മാധ്യമപ്രവർത്തകന്റെ ചോദ്യം. "സന്നാഹ മത്സരത്തിൽ ഇഷാൻ കിഷൻ മികച്ച പ്രകടനം നടത്തിയിരുന്നു. ഈ സാഹചര്യത്തിൽ രോഹിതിനെ പുറത്തിരുത്തി പകരം ഇഷാൻ അവസരം നൽകുന്നത് പരിഗണിക്കുമോ?" - എന്നാണ് പാക് മാധ്യമപ്രവർത്തകൻ ചോദിച്ചത്. പിന്നാലെ തന്നെ മാധ്യമപ്രവർത്തകന്റെ വായടപ്പിച്ച് കൊണ്ട് കോഹ്ലി മറുപടി നൽകി.
advertisement
വായടപ്പിക്കുന്ന മറുപടിയുമായി കോഹ്ലി
മാധ്യമപ്രവർത്തകന്റെ ചോദ്യം വളരെ ധീരമായ ഒന്നാണ് എന്ന് പറഞ്ഞുകൊണ്ടാണ് കോഹ്ലി തുടങ്ങിയത്. "ഏറ്റവും മികച്ച ടീമിനെ തന്നെയാണ് ഞാൻ നയിച്ചത് എന്നാണ് ഞാൻ കരുതുന്നത്. രോഹിതിനെ ടീമിൽ നിന്നും ഒഴിവാക്കുക, നിങ്ങളുടെ അഭിപ്രായം എന്താണ്, നിങ്ങളാണെങ്കിൽ രോഹിതിനെ ഒഴിവാക്കുമോ,സന്നാഹ മത്സരത്തിൽ രോഹിത് നടത്തിയ പ്രകടനം കണ്ടതല്ലേ, ഇനി അതല്ല എന്തെങ്കിലും വിവാദം ഉണ്ടാക്കാനാണ് താങ്കൾ ശ്രമിക്കുന്നതെങ്കിൽ അത് ആദ്യം വ്യക്തമാക്കിയാൽ അതിനുതകുന്ന രീതിയിൽ ഞാൻ മറുപടി തരാം." - കോഹ്ലി മറുപടി നൽകി.
advertisement
"Will you drop Rohit Sharma from T20Is?" 🤔@imVkohli had no time for this question following #India's loss to #Pakistan.#INDvPAK #T20WorldCup pic.twitter.com/sLbrq7z2PW
— ICC (@ICC) October 25, 2021
വിരാട് കോഹ്‌ലിയും രോഹിത് ശർമയും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെന്നും ഇവർ തമ്മിൽ വലിയ ചേർച്ചയിൽ അല്ലെന്നുമുള്ള തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ഇത് വീണ്ടും ചർച്ചയാക്കാൻ വേണ്ടി ചോദ്യം ഉന്നയിച്ച പാക് മാധ്യമപ്രവർത്തകന് കോഹ്ലി വായടപ്പിക്കുന്ന മറുപടി നൽകുകയായിരുന്നു.
advertisement
ഇന്ത്യയുടെ തുടക്കം തോൽവിയോടെ; ലോകകപ്പിൽ ഇന്ത്യക്കെതിരെ ചരിത്ര ജയം നേടി പാകിസ്ഥാൻ
യുഎഇയിൽ നടക്കുന്ന ടി20 ലോകകപ്പിൽ ഇന്ത്യയുടെ തുടക്കം തോൽവിയോടെ ആയി. ലോകകപ്പിലെ സൂപ്പർ 12ൽ പാകിസ്ഥാനെതിരെ 10 വിക്കറ്റിന്റെ തോൽവിയാണ് ഇന്ത്യ വഴങ്ങിയത്. ഇന്ത്യയെ തോൽപ്പിച്ച പാക്കിസ്ഥാൻ ലോകകപ്പ് വേദിയിൽ ഇന്ത്യക്കെതിരെ അവരുടെ ആദ്യ ജയം കൂടിയാണ് കുറിച്ചത്.
advertisement
ഇന്ത്യ കുറിച്ച 152 റൺസ് പിന്തുടർന്ന് ഇറങ്ങിയ പാകിസ്ഥാൻ 17.5 ഓവറിൽ തന്നെ ലക്ഷ്യം കണ്ടു. ക്യാപ്റ്റൻ ബാബർ അസമിന്റെയും (Babar Azam) (52 പന്തിൽ 68) മുഹമ്മദ് റിസ്വാന്റെയും (Mohammad Rizwan) (55 പന്തിൽ 72) അർധസെഞ്ചുറി പ്രകടനങ്ങളാണ് അവരുടെ ജയം എളുപ്പമാക്കിയത്. ബൗളിങ്ങിൽ മൂന്ന് വിക്കറ്റ് വീഴ്ത്തി ഷഹീൻ അഫ്രീദിയും തിളങ്ങി.
Also read- IND vs PAK, T20 World Cup 2021: ലോകകപ്പ് വേദികളിലെ ചരിത്രം തിരുത്തി പാകിസ്ഥാൻ; ഇന്ത്യ-പാക് മത്സരത്തിലെ നിർണായക നിമിഷങ്ങൾ
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 151 റൺസെടുത്തിരുന്നു. തുടക്കത്തിലേ തകർച്ചയ്ക്ക് ശേഷം ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ (Virat Kohli) അർധസെഞ്ചുറിയും (49 പന്തിൽ 57) ഋഷഭ് പന്തിന്റെ (Rishabh Pant) (39) പ്രകടനവുമാണ് ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 25, 2021 9:49 AM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
T20 World Cup| 'രോഹിതിനെ ടീമിൽ നിന്നും ഒഴിവാക്കുമോ?'; പാക് മാധ്യമപ്രവർത്തകന്റെ ചോദ്യം; വായടപ്പിക്കുന്ന മറുപടിയുമായി കോഹ്ലി