ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന്റെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. മത്സരം 3.3 ഓവര്‍ ആയപ്പോഴേക്കും അവര്‍ക്ക് രണ്ട് വിക്കറ്റ് നഷ്ടമായി പിന്നീട് തുടര്‍ച്ചയായ ഇടവേളകളില്‍ വിക്കറ്റ് നഷ്ടപ്പെട്ടു. രണ്ടു റണ്‍സെടുത്ത ജേക്കബ് ബെതേലിനെ രവി കുമാര്‍ വിക്കറ്റിന് മുന്നില്‍ കുരുക്കി. അക്കൗണ്ട് തുറക്കും മുമ്പ് ടോം പ്രെസ്റ്റിയും രവി കുമാറിന്റെ പന്തില്‍ പുറത്തായി. വില്ല്യം ലക്സ്റ്റണ്‍ (4), ജോര്‍ജ് ബെല്‍ (0), ജോര്‍ജ് തോമസ് (27), രെഹാന്‍ അഹമ്മദ് (10) എന്നിവരെ രാജ് ബവ പുറത്താക്കി. 10 റണ്‍സെടുത്ത അലെക്‌സ് ഹോര്‍റ്റോണെ കൗശല്‍ താംബെയും തിരിച്ചയച്ചു. ഇതോടെ ഏഴു വിക്കറ്റിന് 91 റണ്‍സ് എന്ന നിലയിലായി ഇംഗ്ലണ്ട്.
advertisement
Also Read- Mohammad Shahzad |മൈതാനത്ത് നിന്ന് പുകവലിച്ച് അഫ്ഗാന്‍ താരം; വിവാദ ദൃശ്യം വൈറലായതോടെ നടപടി
വൻ തകർച്ചയിലേക്ക് നീങ്ങിയ ഇംഗ്ലണ്ടിനെ എട്ടാം വിക്കറ്റില്‍ ജെയിംസ് റ്യൂവും ജെയിംസ് സെയ്ല്‍സും കരകേറ്റുന്നതാണ് പിന്നീട് കണ്ടത്. ഇരുവരും 93 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന റ്യൂവിനെ പുറത്താക്കി രവി കുമാര്‍ ഈ സഖ്യം പൊളിച്ചു. 116 പന്തില്‍ 12 ഫോറിന്റെ അകമ്പടിയോടെ റ്യൂ 95 റണ്‍സ്സാണ് റ്യൂവ് നേടിയത്. പിന്നാലെ ക്രീസിലെത്തിയ തോമസ് അസ്പിന്‍വാള്‍ നേരിട്ട രണ്ടാം പന്തില്‍ അക്കൗണ്ട് തുറക്കാതെ പുറത്തായി. രവി കുമാറിന്റെ പന്തില്‍ ദിനേശ് ബന ക്യാച്ചെടുത്തു. അടുത്തത് ജോഷ്വാ ബെയ്ഡന്റെ ഊഴമായിരുന്നു. ഒരു റണ്ണെടുത്ത ബെയ്ഡനെ രാജ് ബവ, ദിനേശ് ബനയുടെ കൈയിലെത്തിച്ചതോടെ ഇംഗ്ലണ്ട് ഇന്നിങ്‌സിന് തിരശ്ശീല വീണു. 65 പന്തില്‍ 34 റണ്‍സോടെ ജെയിംസ് സെയ്ല്‍സ് പുറത്താകാതെ നിന്നു.
Also Read- ISL 2021-22| പത്തുപേരുമായി വിജയം പിടിച്ച് ബ്ലാസ്റ്റേഴ്സ്; ടൂർണമെന്റിലെ മികച്ച ഗോളുമായി വാസ്‌ക്വസ്
നേരത്തെ ടോസ് നേടി ഇംഗ്ലണ്ട് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. സെമിയില്‍ ഓസ്ട്രേലിയയെ തകര്‍ത്ത ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇന്ത്യ കിരീടപ്പോരാട്ടത്തിൽ ഇറങ്ങിയത്. അഫ്ഗാനിസ്ഥാനെ സെമിയില്‍ തോല്‍പ്പിച്ച ഇംഗ്ലണ്ട് ടീമിലും മാറ്റങ്ങളൊന്നുമില്ല. തോല്‍വി അറിയാതെയാണ് ഇന്ത്യയും ഇംഗ്ലണ്ടും ഫൈനല്‍വരെ എത്തിയത്.