Mohammad Shahzad |മൈതാനത്ത് നിന്ന് പുകവലിച്ച് അഫ്ഗാന്‍ താരം; വിവാദ ദൃശ്യം വൈറലായതോടെ നടപടി
- Published by:Sarath Mohanan
- news18-malayalam
Last Updated:
ശക്തമായ മഴ മൂലം മത്സരം തടസപ്പെട്ടിരുന്നു. മത്സരം തുടങ്ങാന്‍ വൈകിയതോടെ മഴ ശമിച്ച അല്‍പനേരത്തേക്ക് കളിക്കാര്‍ ഗ്രൗണ്ടിലെത്തി. ഈ സമയത്താണ് ഷെഹ്സാദ് പുകവലിച്ചത്.
ധാക്ക: ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ മത്സരം ആരംഭിക്കുന്നതിന് മുമ്പ് ഗ്രൗണ്ടില്‍ നിന്ന് പുക വലിച്ച് മിനിസ്റ്റര്‍ ഗ്രൂപ്പ് ധാക്കയുടെ അഫ്ഗാനിസ്ഥാന്‍ താരം മുഹമ്മദ് ഷെഹ്‌സാദ് (Mohammad Shahzad). വിവാദ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ് താരത്തിന് കര്‍ശന താക്കീതും ലഭിച്ചു. ഷെഹ്സാദിന്റെ പേരില്‍ ഒരു ഡീമെറിറ്റ് പോയിന്റും ചുമത്തിയിട്ടുണ്ട്.
ശക്തമായ മഴ മൂലം ഈ സ്റ്റേഡിയത്തില്‍ നടക്കേണ്ടിയിരുന്ന കോമില്ല വിക്ടോറിയന്‍സും മിനിസ്റ്റര്‍ ഗ്രൂപ്പ് ധാക്കയും തമ്മിലുള്ള മത്സരം തടസപ്പെട്ടിരുന്നു. മത്സരം തുടങ്ങാന്‍ വൈകിയതോടെ മഴ ശമിച്ച അല്‍പനേരത്തേക്ക് കളിക്കാര്‍ ഗ്രൗണ്ടിലെത്തി. ഈ സമയത്താണ് ഷെഹ്സാദ് പുകവലിച്ചത്.
ഇത് ശ്രദ്ധയില്‍പെട്ട ഉടനെ മിനിസ്റ്റര്‍ ഗ്രൂപ്പ് ധാക്ക പരിശീലകന്‍ മിസാനുല്‍ റഹ്മാന്‍ മുന്നറിയിപ്പ് നല്‍കി. തുടര്‍ന്ന് അടുത്തുണ്ടായിരുന്ന സഹതാരം തമീം ഇഖ്ബാല്‍ ഷെഹ്‌സാദിനോട് ഡ്രസ്സിങ് റൂമിലേക്ക് പോകാന്‍ ആവശ്യപ്പെടുകയായിരുന്നു.
@MShahzad077 smoking in public on the field.
Today's BPL match between ministers Dhaka and @ComillaV is being delayed due to rain. The controversial incident of Shehzad was seen then.
📷 INTERNET#BPL2022 pic.twitter.com/VsI6boDvfz
— Nazmul Tareq (@NazmulTareq71) February 4, 2022
advertisement
സംഭവം വിവാദമയതോടെ ബംഗ്ലാദേശ് ക്രിക്കറ്റ് അസോസിയേഷന്‍ ഇടപെട്ടു. ക്രിക്കറ്റിന്റെ മാന്യതയ്ക്ക് നിരക്കാത്ത പെരുമാറ്റമാണ് ഷെഹ്‌സാദില്‍ നിന്നുണ്ടായതെന്ന് കണ്ടെത്തിയ മാച്ച് റഫറി താരത്തെ കര്‍ശനമായി താക്കീത് ചെയ്യാനും ഒരു ഡീമെറിറ്റ് പോയിന്റ് ചുമത്താനും തീരുമാനിക്കുകയായിരുന്നു. ഷെഹ്സാദ് തന്റെ കുറ്റം സമ്മതിച്ചു.
അഫ്ഗാനില്‍ നിന്നുള്ള ഈ വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ മിനിസ്റ്റര്‍ ഗ്രൂപ്പ് ധാക്ക ടീമിലെ സ്ഥിരംസാന്നിധ്യമാണ്. ഏഴു മത്സരങ്ങളില്‍നിന്ന് ഏഴു പോയിന്റുമായി ടൂര്‍ണമെന്റില്‍ മൂന്നാം സ്ഥാനത്താണ് ധാക്ക ടീം.
advertisement
IPL 2022 |ഐപിഎല്‍ സംപ്രേഷണാവകാശം പിടിക്കാന്‍ റിലയന്‍സ് മുതല്‍ ആമസോണ്‍ വരെ; ബിസിസിഐ ലക്ഷ്യമിടുന്നത് 45000 കോടി രൂപ
ഐപിഎല്‍ സംപ്രേഷണാവകാശം വില്‍ക്കുന്നതിലൂടെ 45,000 കോടി രൂപയുടെ വരുമാനം പ്രതീക്ഷിച്ച് ബിസിസിഐ. സോണി സ്‌പോര്‍ട്‌സ്, ഡിസ്‌നി സ്റ്റാര്‍ നെറ്റ്വര്‍ക്ക്, റിലയന്‍സ് വയാകോം 18, ആമസോണ്‍ തുടങ്ങിയ വമ്പന്മാരാണ് ഐപിഎല്ലിന്റെ സംപ്രേഷണാവകാശത്തിനായി രംഗത്തുള്ളത്.
നാല് വര്‍ഷത്തേക്കാണ് ഐപിഎല്‍ ടെലിവിഷന്‍-ഡിജിറ്റല്‍ ടെലികാസ്റ്റ് അവകാശം ബിസിസിഐ വില്‍ക്കുന്നത്. 2023 മുതല്‍ 2027 വരെയാണ് കാലാവധി. മാര്‍ച്ച് അവസാനത്തോട് കൂടി ഇതിനായി ഓണ്‍ലൈന്‍ വഴി ലേലം നടക്കും. ടെന്‍ഡറിനുള്ള ക്ഷണപത്രം ഫെബ്രുവരി 10ഓടെ ഇറക്കുമെന്നാണ് സൂചന.
advertisement
2018-2022 സീസണുകളിലേക്കുള്ള സംപ്രേഷണാവകാശം സ്റ്റാര്‍ ഇന്ത്യ വാങ്ങിയപ്പോഴുള്ള തുകയായ 16,347 കോടി രൂപയുടെ മൂന്നിരട്ടി ഇത്തവണ ബിസിസിഐക്ക് ലഭിക്കുമെന്നാണ് വിവരം. ഇതിനു മുമ്പ് സ്റ്റാര്‍ ഇന്ത്യയും സോണി പിക്‌ചേഴ്‌സും 10 വര്‍ഷത്തേക്ക് സംപ്രേഷണ കരാര്‍ എടുത്തത് 8,200 കോടി രൂപയ്ക്കായിരുന്നു.
2023-27 വര്‍ഷത്തേക്ക് 40,000 കോടി മുതല്‍ 45,000 കോടി വരെ സംപ്രേഷണാവകാശ തുക ഉയര്‍ന്നേക്കാം എന്നാണ് റിപ്പോര്‍ട്ടുകള്‍. 35,000 കോടി രൂപയാണ് ഐപിഎല്‍ മീഡിയ റൈറ്റ്സിലൂടെ പ്രതീക്ഷിക്കുന്നത് എന്നാണ് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പറഞ്ഞിരുന്നത്. എന്നാല്‍ ഗാംഗുലിയുടെ പ്രവചനത്തേയും തുക കടത്തി വെട്ടുമെന്നാണ് സൂചന.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 05, 2022 5:49 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
Mohammad Shahzad |മൈതാനത്ത് നിന്ന് പുകവലിച്ച് അഫ്ഗാന്‍ താരം; വിവാദ ദൃശ്യം വൈറലായതോടെ നടപടി