TRENDING:

IND vs AUS 1st Test: കീവീസിന് പിന്നാലെ ഓസ്‌ട്രേലിയയോടും തകർന്നടിഞ്ഞ് ഇന്ത്യ; ഒന്നാം ഇന്നിങ്‌സിൽ 150ന് പുറത്ത്

Last Updated:

IND vs AUS BGT 1st Test: 59 പന്തില്‍ ഒരു സിക്‌സും ആറ് ഫോറും സഹിതം 41 റണ്‍സ് നേടിയ നിതിഷ് റെഡ്ഢിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പെര്‍ത്ത്: ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിക്കേ വേണ്ടിയുള്ള ആദ്യ ടെസ്റ്റില്‍ ഒന്നാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിക്ക് മുന്‍പില്‍ തകര്‍ന്നടിഞ്ഞ് ഇന്ത്യൻ ബാറ്റിങ് നിര. 49.4 ഓവറില്‍ 150 റണ്‍സ് ചേര്‍ക്കുന്നതിനിടെ ഇന്ത്യ ഓള്‍ഔട്ടായി. നാലുവിക്കറ്റുകള്‍ നേടിയ ജോഷ് ഹേസല്‍വുഡും രണ്ടുവീതം വിക്കറ്റുകള്‍ നേടിയ മിച്ചല്‍ സ്റ്റാര്‍ക്ക്, ക്യാപ്റ്റന്‍ പാറ്റ് കമിന്‍സ്, മിച്ചല്‍ മാര്‍ഷ് എന്നിവര്‍ ചേര്‍ന്ന് ഇന്ത്യയെ വേഗത്തില്‍ ഡ്രസ്സിങ് റൂമിലേക്ക് മടക്കി അയക്കുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയക്ക് 5 ഓവറിൽ 14 റൺസിന് ഒരു വിക്കറ്റ് നഷ്ടമായി. 10 റൺസെടുത്ത ഓപ്പണർ നതാൻ മക്സ്വീനിയാണ് പുറത്തായത്. ജസ്പ്രീത് ബുംറയ്ക്കാണ് വിക്കറ്റ്.
advertisement

59 പന്തില്‍ ഒരു സിക്‌സും ആറ് ഫോറും സഹിതം 41 റണ്‍സ് നേടിയ നിതിഷ് റെഡ്ഢിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 78 പന്തില്‍ ഒരു സിക്‌സും മൂന്ന് ഫോറും സഹിതം 37 റണ്‍സ് നേടിയ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്താണ് പിന്നീട് ഇന്ത്യൻ ബാറ്റിങ് നിരയിലെ രണ്ടാമത്തെ ഉയർന്ന സ്കോർ. പന്തും നിതീഷും ചേര്‍ന്ന് ഏഴാം വിക്കറ്റില്‍ നേടിയ 48 റണ്‍സാണ് ഇന്ത്യന്‍ ഇന്നിങ്‌സിലെ ഏറ്റവും മികച്ച കൂട്ടുകെട്ട്.

advertisement

മിച്ചല്‍ സ്റ്റാര്‍ക്ക് എറിഞ്ഞ മൂന്നാം ഓവറിലെ ആദ്യ പന്തിൽ തന്നെ ജയ്സ്വാള്‍ പുറത്തായി. എട്ട് പന്തുകള്‍ നേരിട്ടെങ്കിലും ഒരു റണ്ണുമെടുക്കാതെയാണ് ജയ്സ്വാൾ മടങ്ങിയത്. പിന്നാലെ ദേവ്ദത്ത് പടിക്കലും പൂജ്യത്തിന് പുറത്തായി. ഹേസല്‍വുഡിന്റെ പന്തില്‍ അലക്സ് ക്യാരിയ്ക്ക് ക്യാച്ചാവുകയായിരുന്നു. 23 പന്തുകളാണ് പടിക്കല്‍ നേരിട്ടത്. കോഹ്ലിയെയും ഹേസല്‍വുഡ് തന്നെ മടക്കി (12 പന്തില്‍ 5). ഓപ്പണറായിറങ്ങിയ രാഹുല്‍ നാലാമതായാണ് പുറത്തായത്. 74 പന്തില്‍ മൂന്ന് ഫോര്‍ ഉള്‍പ്പെടെ 26 റണ്‍സാണ് സമ്പാദ്യം. സ്റ്റാര്‍ക്കിന് തന്നെയാണ് വിക്കറ്റ്.

advertisement

ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. രോഹിത് ശര്‍മയുടെ അഭാവത്തില്‍ ജസ്പ്രീത് ബുംറയാണ് ക്യാപ്റ്റന്‍. ഓസ്‌ട്രേലിയയെ പാറ്റ് കമ്മിന്‍സാണ് നയിക്കുന്നത്. സ്വന്തം നാട്ടില്‍ ന്യൂസീലന്‍ഡിനോടേറ്റ തോല്‍വിയുടെ ക്ഷീണം തീർക്കാൻ ലക്ഷ്യമിട്ടാണ് ഇന്ത്യ ഇറങ്ങിയത്. 2014-15നുശേഷം ബോർഡർ- ഗവാസ്കര്‍ ട്രോഫി തിരിച്ചുപിടിക്കലാണ് ഓസ്‌ട്രേലിയയുടെ ലക്ഷ്യം. തുടര്‍ച്ചയായ അഞ്ചാംവട്ടം കിരീടം നിലനിര്‍ത്താനാണ് ഇന്ത്യയിറങ്ങുന്നത്.

മലയാളം വാർത്തകൾ/ വാർത്ത/Sports/
IND vs AUS 1st Test: കീവീസിന് പിന്നാലെ ഓസ്‌ട്രേലിയയോടും തകർന്നടിഞ്ഞ് ഇന്ത്യ; ഒന്നാം ഇന്നിങ്‌സിൽ 150ന് പുറത്ത്
Open in App
Home
Video
Impact Shorts
Web Stories