കോഹ്ലി വിട്ടുനിന്ന ആദ്യത്തെ ടെസ്റ്റില്‍ ഇന്ത്യയെ നയിച്ചത് അജിങ്ക്യാ രഹാനെ ആയിരുന്നു. കിവീസിനെ നയിച്ചത് കെയ്ന്‍ വില്യംസണും. രണ്ടാം ഇന്നിങ്സിൽ കോഹ്ലി തിരിച്ചെത്തുകയും വില്യംസൺ പരിക്കേറ്റ് പിന്മാറുകയും ചെയ്തതോടെ രണ്ട് മത്സര ടെസ്റ്റ് പരമ്പരയില്‍ നാല് ക്യാപ്റ്റന്‍മാര്‍ ടീമിനെ നയിക്കുകയെന്ന അപൂർവതയ്ക്കാണ് മുംബൈ ടെസ്റ്റ് സാക്ഷ്യം വഹിച്ചത്. ടെസ്റ്റ് ക്രിക്കറ്റില്‍ 132 വര്‍ഷത്തിനിടെ ആദ്യമായിട്ടാണ് രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയില്‍ നാല് ക്യാപ്റ്റന്‍മാര്‍ ടീമിനെ നയിക്കുന്നത്.
advertisement
1889ല്‍ ദക്ഷിണാഫ്രിക്കയും - ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലാണ് അവസാനമായി നാല് ക്യാപ്റ്റന്‍മാര്‍ ടീമിനെ നയിച്ചത്. ഒന്നാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയെ ഓവന്‍ ഡണലും രണ്ടാം ടെസ്റ്റില്‍ വില്യം മില്‍ട്ടണും നയിച്ചപ്പോള്‍ ഇംഗ്ലണ്ടിനെ ഒന്നാം ടെസ്റ്റിൽ സി ഓബറി സ്മിത്തിും രണ്ടാം ടെസ്റ്റിൽ മോണ്ടി ബൗഡനുമായിരുന്നു നയിച്ചത്.
ഇന്ന് ആരംഭിച്ച മുംബൈയിലെ ടെസ്റ്റില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കാണ്‍പൂരില്‍ നടന്ന ആദ്യ ടെസ്റ്റ് കളിച്ച ടീമില്‍ മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യ രണ്ടാം ടെസ്റ്റിനിറങ്ങിയത്. കഴിഞ്ഞ ടെസ്റ്റില്‍ ഇന്ത്യയെ നയിച്ച രഹാനെയും പേസര്‍ ഇഷാന്ത് ശര്‍മയും ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയും പരിക്കിനെത്തുടര്‍ന്ന് ടീമില്‍ നിന്ന് പുറത്തായപ്പോള്‍ കോഹ്‌ലി, ജയന്ത് യാദവ്, മുഹമ്മദ് സിറാജ് എന്നിവർ ടീമിലിടം നേടി.
Also read- IND vs NZ | മുംബൈ ടെസ്റ്റിൽ മായങ്കിന് സെഞ്ചുറി; ആദ്യ ദിനത്തിൽ ഇന്ത്യക്ക് മികച്ച സ്കോർ
ടെസ്റ്റിന്റെ ഒന്നാം ദിനത്തിൽ കളി നിർത്തുമ്പോൾ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ 221 റൺസെടുത്തിട്ടുണ്ട്. ഓപ്പണിങ് ബാറ്റർ മായങ്ക് അഗർവാളിന്റെ (Mayank Agarwal) സെഞ്ചുറിയാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. ടെസ്റ്റിൽ തന്റെ നാലാം സെഞ്ചുറിയാണ് മായങ്ക് വാങ്കഡേയിൽ കുറിച്ചത്.
246 പന്തുകളിൽ നിന്ന് 14 ഫോറുകളും നാല് സിക്‌സും സഹിതം 120 റൺസോടെ മായങ്കും 53 പന്തുകളിൽ നിന്നും മൂന്ന് ഫോറുകളും ഒരു സിക്‌സും സഹിതം 25 റൺസോടെ സാഹയുമാണ് ക്രീസിൽ. അഞ്ചാം വിക്കറ്റിൽ ഇതുവരെ ഇരുവരും ചേർന്ന് 61 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്. ശുഭ്മാൻ ഗിൽ (44), വിരാട് കോഹ്ലി (0), ചേതേശ്വര്‍ പൂജാര (0), ശ്രേയസ് അയ്യർ (18) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. നാല് വിക്കറ്റുകളും അജാസ് പട്ടേലാണ് സ്വന്തമാക്കിയത്.
മഴ കാരണം ഔട്ട്ഫീല്‍ഡ് നനഞ്ഞതിനെ തുടര്‍ന്ന് വൈകിയാണ് ആദ്യ ദിനത്തിലെ മത്സരം ആരംഭിച്ചത്. 70 ഓവറുകള്‍ മാത്രമാണ് ആദ്യ ദിനം ബൗള്‍ ചെയ്യാനായത്.