TRENDING:

'വിജയത്തുടക്കം'; ടെസ്റ്റിനു പിന്നാലെ ഏകദിന പരമ്പരയിലും ഇന്ത്യൻ വിജയഗാഥ; ആദ്യ മത്സരം സ്വന്തമാക്കിയത് എട്ട് വിക്കറ്റിന്

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഗുവാഹത്തി: നായകൻ വിരാട് കോഹ്ലിയും ഉപനായകൻ രോഹിത് ശർമയും തകർത്തടിച്ച ആദ്യ ഏകദിനത്തിൽ വിൻഡീസിനെതിരെ ഇന്ത്യക്ക് എട്ട് വിക്കറ്റ് ജയം. 323 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 42.1 ഓവറില്‍ രണ്ടു വിക്കറ്റുകള്‍ മാത്രം വിട്ടുകൊടുത്താണ് ലക്ഷ്യം മറികടന്നത്.
advertisement

നായകനും ഉപനായകനും വെടിക്കെട്ട് നടത്തിയ മത്സരത്തിൽ 11 സിക്സറുകളും 38 ഫോറുകളുമാണ് പിറന്നത്. രോഹിത് 117 പന്തില്‍ നിന്ന് എട്ടു സിക്‌സും 15 ബൗണ്ടറികളും സഹിതം 152 റണ്‍സെടുത്ത് പുറത്താകാതെ നിന്നപ്പോൾ കോഹ്ലി 107 പന്തില്‍ നിന്ന് 21 ബൗണ്ടറികളും രണ്ടു സിക്‌സുമടക്കം 140 റണ്‍സെടുത്ത് പുറത്തായി. വിരാടിന്റെ 36-ാം ഏകദിന സെഞ്ചുറിയും രോഹിത്തിന്റെ 20-ാം ഏകദിന സെഞ്ചുറിയുമാണ് ഇന്ന് പിറന്നത്. വിജയ നിമിഷം 22 റണ്‍സെടുത്ത അമ്പാട്ടി റായിഡുവായിരുന്നു രോഹിതിനൊപ്പം ക്രീസിൽ.

advertisement

കോഹ്ലി നയിക്കുന്നു; 36ാം സെഞ്ച്വറിയുമായി വിരാട് കോഹ്ലി; ഇന്ത്യ തിരിച്ചടിക്കുന്നു

323 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് സ്‌കോര്‍ 10-ല്‍ നില്‍ക്കെ നാലു റണ്‍സെടുത്ത ധവാന്റെ വിക്കറ്റ് നഷ്ടമായി. എന്നാൽ പിന്നീട് ഒത്തുചേർന്ന വിരാടും രോഹിതും ചേർന്ന് രണ്ടാം വിക്കറ്റില്‍ 246 റണ്‍സാണ് ഇന്ത്യന്‍ സ്‌കോറിലേക്ക് ചേര്‍ത്തത്. ഇതാദ്യമായാണ് വിന്‍ഡീസിനെതിരെ ഒരു ഇന്ത്യന്‍ കൂട്ടുകെട്ട് 200 റണ്‍സ് പിന്നിടുന്നത്.

നേരത്തെ തുടക്കത്തിലെ ഓപ്പണര്‍ ഹേമരാജിനെ നഷ്ടമായ വിന്‍ഡീസിനെ കീറണ്‍ പവലും ഹോപ്പും ചേര്‍ന്ന് മത്സരത്തിലേക്ക് തിരികെ കൊണ്ടുവരികയായിരുന്നു. പവല്‍ 39 പന്തില്‍ 51 റണ്‍സും ഹോപ്പ് 51 പന്തില്‍ 32 റണ്‍സും നേടി. പിന്നീട് തുടര്‍ച്ചയായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീണെങ്കിലും മധ്യനിരയില്‍ സെഞ്ച്വറി പ്രകടനത്തോടെ തിളങ്ങിയ ഹെറ്റ്‌മെര്‍ വിന്‍ഡീസിനെ കരകയറ്റി.

advertisement

'തനന നനന ന'; മൈതാനത്ത് നൃത്ത ചുവടുമായി കോഹ്‌ലി; വീഡിയോ കാണാം

78 പന്തുകളില്‍ നിന്ന് 106 റണ്‍സാണ് ഹെറ്റ്‌മെര്‍ നേടിയത്. നായകന്‍ ജേസണ്‍ ഹോള്‍ഡറും (42 പന്തില്‍ 38 റണ്‍സ്) ഹെറ്റ്‌മെറിന് ഉറച്ച പിന്തുണ നല്‍കി. അവസാന നിമിഷം ആഞ്ഞടിച്ച ബിഷുവും റോച്ചും ചേര്‍ന്നാണ് വിന്‍ഡീസിനെ മുന്നൂറ് കടത്തിയത്. ഇന്ത്യക്കായി ചാഹല്‍ മൂന്നും ജഡേജയും ഷമിയും രണ്ട് വീതം വിക്കറ്റുകളുമാണ് വീഴ്ത്തിയത്. യുവതാരം ഖലീല്‍ അഹമ്മദ് ഒരു വിക്കറ്റും നേടി.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
'വിജയത്തുടക്കം'; ടെസ്റ്റിനു പിന്നാലെ ഏകദിന പരമ്പരയിലും ഇന്ത്യൻ വിജയഗാഥ; ആദ്യ മത്സരം സ്വന്തമാക്കിയത് എട്ട് വിക്കറ്റിന്