TRENDING:

ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പ് ഫൈനലിൽ റെട്രോ ജേഴ്സിയുമായി ഇന്ത്യ, ചിത്രം പുറത്തുവിട്ട് ജഡേജ

Last Updated:

തൊണ്ണൂറുകളിലെ റെട്രോ ജേഴ്‌സിയിലാകും ഇന്ത്യ കീവീസിനെതിരായ കലാശപ്പോരാട്ടത്തിന് ഇറങ്ങുക.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇന്ത്യൻ ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം വരാനിരിക്കുന്നത് വളരെ തിരക്കേറിയ മാസങ്ങളാണ്. ജൂൺ 18ന് ന്യൂസിലൻഡിനെതിരെ ആരംഭിക്കുന്ന പ്രഥമ ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പ് ഫൈനലോടെയാണ് കോവിഡ് മൂലം മുടങ്ങിയ ഇന്ത്യൻ ക്രിക്കറ്റ് മത്സരങ്ങൾ പുനരാരംഭിക്കുന്നത്. ഇന്ത്യൻ ആരാധകർ വളരെയധികം ആവേശത്തോടെയാണ് മത്സരങ്ങൾക്കായി കാത്തിരിക്കുന്നത്. ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പ് ഫൈനലിനെ ഏകദിന ലോകകപ്പിന്റെ പ്രാധാന്യത്തോടെയാണ് ആരാധകർ നോക്കിക്കാണുന്നത്. മത്സരങ്ങൾക്കായി ഇന്ത്യൻ ടീം ജൂൺ രണ്ടിന് ഇംഗ്ലണ്ടിലേക്ക് പുറപ്പെടും. ഇംഗ്ലണ്ടിലെ സതാംപ്‌ടണിലാണ് ഫൈനൽ മത്സരം നടക്കുന്നത്.
Jadeja_indian_jersy
Jadeja_indian_jersy
advertisement

ഇപ്പോൾ ഫൈനലിൽ ഇന്ത്യ അണിയാൻ പോകുന്ന ജേഴ്സി പ്രകാശനം ചെയ്തിരിക്കുകയാണ് ഇന്ത്യൻ സ്റ്റാർ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജ. തൊണ്ണൂറുകളിലെ റെട്രോ ജേഴ്‌സിയിലാകും ഇന്ത്യ കീവീസിനെതിരായ കലാശപ്പോരാട്ടത്തിന് ഇറങ്ങുക. പുതിയ ജേഴ്‌സി അണിഞ്ഞു നിൽക്കുന്ന ചിത്രം രവീന്ദ്ര ജഡേജ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. 'റീവൈന്‍ഡ് ടു 90സ്' എന്ന അടിക്കുറിപ്പോടെയാണ് ജഡേജ ചിത്രം പങ്കുവെച്ചത്. പുതിയ ജേഴ്സിയുടെ ചിത്രം വളരെ പെട്ടെന്ന് തന്നെ വൈറലായി മാറി.

ഇത്തവണത്തെ ബോർഡർ ഗവാസ്‌കർ ട്രോഫിയിൽ സിഡ്‌നി ടെസ്റ്റിൽ ബാറ്റ് ചെയ്യുന്നതിനിടെയാണ് രവീന്ദ്ര ജഡേജയുടെ വിരലിനു പരിക്കേറ്റത്. സീനിയർ താരങ്ങളുടെ അഭാവത്തിലും ഇന്ത്യൻ ടീം ഓസ്ട്രേലിയൻ ടീമിന്റെ കോട്ടയായ ഗാബ്ബയിൽ വരെ തകർത്ത് പരമ്പര സ്വന്തമാക്കിയിരുന്നു. അതിനുശേഷം നടന്ന ഇംഗ്ലണ്ടിന്റെ ഇന്ത്യൻ പര്യടനം പൂർണമായും താരത്തിന് നഷ്ടമായി. ഈ പരമ്പരയും ഇന്ത്യ 3-1ന് സ്വന്തമാക്കി. പോയിന്റ് ടേബിളിൽ ഒന്നാമതായാണ് ഇന്ത്യ ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ എത്തിയിരിക്കുന്നത്.

advertisement

പ്രഥമ ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിനായി ന്യൂസിലൻഡ് ടീം നിലവിൽ ഇംഗ്ലണ്ടിൽ ഉണ്ട്. ജൂണ്‍ 2ന് ആരംഭിക്കുന്ന രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയില്‍ ഇംഗ്ലണ്ടും ന്യൂസിലന്‍ഡും ഏറ്റുമുട്ടും. ഫൈനലിനായുള്ള ഇന്ത്യൻ ടീം മുംബൈയിൽ ക്വാറന്റൈനിൽ ആണ്. 25 അംഗ സ്‌ക്വാഡിനെയാണ് ബി സി സി ഐ ഇംഗ്ലണ്ടിലേക്ക് അയക്കുന്നത്. ഫൈനലിനു ശേഷം അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ്‌ പരമ്പരയും ഇന്ത്യക്ക് കളിക്കേണ്ടതുണ്ട്.

ഇന്ത്യൻ ടീമിനെയും നായകൻ വിരാട് കോഹ്ലിയെയും സംബന്ധിച്ച് ഇംഗ്ലണ്ടിലെ മത്സരങ്ങൾ എല്ലാം തന്നെ അഭിമാന പ്രശ്നമാണ്. ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പിന്റെ ഭാഗമായി ന്യൂസിലാൻഡിനെതിരെ നടന്ന പരമ്പര ഇന്ത്യ തോറ്റിരുന്നു. അവസാന ഏകദിന ലോകകപ്പിന്റെ സെമി ഫൈനലിൽ ഇന്ത്യ ന്യൂസിലൻഡിനോട് തോറ്റാണ് പുറത്തായത്. ധോണിയിൽ നിന്ന് നേതൃത്വസ്ഥാനം ഏറ്റെടുത്തതിന് ശേഷം ഐ സി സിയുടെ പ്രധാന ട്രോഫികളൊന്നും തന്നെ ഇന്ത്യയിൽ എത്തിക്കാൻ കോഹ്ലിക്ക് കഴിഞ്ഞിട്ടില്ല. ഇംഗ്ലണ്ടിൽ അവസാനമായി ഇന്ത്യ ഒരു ടെസ്റ്റ്‌ പരമ്പര നേടിയത് 2008ലാണ്. ഇതെല്ലാം തന്നെ വരാനിരിക്കുന്ന മത്സരങ്ങളിൽ ആരാധകരുടെ ആവേശം കൂട്ടുകയാണ്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

News summary: Ravindra Jadeja reveals the new retro test Jersey for the upcoming World Test Championship final against New Zealand.

മലയാളം വാർത്തകൾ/ വാർത്ത/Sports/
ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പ് ഫൈനലിൽ റെട്രോ ജേഴ്സിയുമായി ഇന്ത്യ, ചിത്രം പുറത്തുവിട്ട് ജഡേജ
Open in App
Home
Video
Impact Shorts
Web Stories