TRENDING:

IND vs BAN Asia Cup Semi-Final: ബംഗ്ലാദേശിനെ 10 വിക്കറ്റിന് തകർത്ത് ഇന്ത്യ വനിതാ ഏഷ്യാ കപ്പ് ഫൈനലിൽ; സ്മൃതി മന്ദാന‌യ്ക്ക് അർധ സെഞ്ചുറി

Last Updated:

വെള്ളിയാഴ്ച നടക്കുന്ന ശ്രീലങ്ക - പാകിസ്ഥാന്‍ മത്സര വിജയികളെ ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഇന്ത്യ നേരിടും

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ദാംബുള്ള: ബംഗാദേശിനെ 10 വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ വനിതാ ഏഷ്യാ കപ്പ് ക്രിക്കറ്റ് ഫൈനലില്‍. സെമിയിൽ ടോസ് നേടി ബാറ്റിങ്ങ് തിരഞ്ഞെടുത്ത ബംഗ്ലാദേശ് വനിതകളെ 20 ഓവറില്‍ 8ന് 80 റണ്‍സിലൊതുക്കിയ ഇന്ത്യ, 9 ഓവറുകള്‍ ബാക്കിനില്‍ക്കേ ലക്ഷ്യത്തിലെത്തി. വെള്ളിയാഴ്ച നടക്കുന്ന ശ്രീലങ്ക - പാകിസ്ഥാന്‍ മത്സര വിജയികളെ ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഇന്ത്യ നേരിടും.
advertisement

ഫിഫ്റ്റി നേടിയ ഓപ്പണര്‍ സ്മൃതി മന്ദാനയുടെ ഇന്നിങ്‌സാണ് ഇന്ത്യൻ ജയം എളുപ്പമാക്കിയത്. 39 പന്തുകള്‍ നേരിട്ട സ്മൃതി ഒരു സിക്‌സും 9 ഫോറുമടക്കം 55 റണ്‍സോടെ പുറത്താകാതെ നിന്നു. മറ്റൊരു ഓപ്പണര്‍ ഷഫാലി വര്‍മ 28 പന്തില്‍ നിന്ന് രണ്ട് ബൗണ്ടറിയടക്കം 26 റണ്‍സെടുത്തു.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് ബാറ്റർമാരെ ഇന്ത്യൻ ബൗളിങ് നിര വരിഞ്ഞുമുറുക്കുകയായിരുന്നു.

നേരത്തേ 3 വിക്കറ്റ് വീതം വീഴ്ത്തിയ രേണുക സിങ്ങിന്റെയും രാധാ യാദവിന്റെയും പ്രകടനമാണ് ബംഗ്ലാദേശ് സ്‌കോര്‍ 80ല്‍ ഒതുക്കിയത്. രേണുക 4 ഓവറില്‍ വെറും 10 റണ്‍സ് മാത്രം വഴങ്ങി 3 വിക്കറ്റെടുത്തപ്പോള്‍ രാധ 14 റണ്‍സ് വിട്ടുകൊടുത്താണ് 3 വിക്കറ്റ് സ്വന്തമാക്കിയത്. പൂജ വസ്ത്രാക്കറും ദീപ്തി ശര്‍മയും ഓരോ വിക്കറ്റെടുത്തു.

advertisement

51 പന്തുകള്‍ നേരിട്ട് 32 റണ്‍സെടുത്ത ക്യാപ്റ്റന്‍ നിഗര്‍ സുല്‍ത്താനയാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. ഇവരെ കൂടാതെ 19 റണ്‍സെടുത്ത ഷോര്‍ന അക്തറിന് മാത്രമാണ് ബംഗ്ലാദേശ് നിരയില്‍ രണ്ടക്കം കാണാനായത്.

മലയാളം വാർത്തകൾ/ വാർത്ത/Sports/
IND vs BAN Asia Cup Semi-Final: ബംഗ്ലാദേശിനെ 10 വിക്കറ്റിന് തകർത്ത് ഇന്ത്യ വനിതാ ഏഷ്യാ കപ്പ് ഫൈനലിൽ; സ്മൃതി മന്ദാന‌യ്ക്ക് അർധ സെഞ്ചുറി
Open in App
Home
Video
Impact Shorts
Web Stories