ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചു. നായകൻ വിരാട് കോഹ്ലിയും രോഹിത് ശർമ്മയും ഇതാദ്യമായി ഓപ്പൺ ചെയ്ത മത്സരത്തിൽ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ. നിശ്ചിത 20 ഓവറിൽ രണ്ടിന് 224 റൺസാണ് ഇന്ത്യ അടിച്ചു കൂട്ടിയത്. വിരാട് കോഹ്ലിയും(പുറത്താകാതെ 80) രോഹിത് ശർമ്മയുമാണ് ഇന്ത്യയ്ക്കായി തിളങ്ങിയത്. സൂര്യകുമാർ യാദവ് 32 റൺസും ഹർദ്ദിക് പാണ്ഡ്യ പുറത്താകാതെ 39 റൺസും നേടി.
ടോസ് ഭാഗ്യം നഷ്ടമായി ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ആരാധകരെ ശരിക്കും ഞെട്ടിച്ചു. പതിവിന് വിപരീതമായി രോഹിത് ശർമ്മയ്ക്കൊപ്പം ഓപ്പണറായി വിരാട് കോഹ്ലിയാണ് ക്രീസിലെത്തിയത്. ഇരുവരും ചേർന്ന് മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് നൽകിയത്. ഓപ്പണിങ് വിക്കറ്റിൽ ഇരുവരും ചേർന്ന് 94 റൺസാണ് കൂട്ടിച്ചേർത്തത്.
advertisement
Also Read- കണ്ണു കെട്ടി പറഞ്ഞ വിധി തേർഡ് അമ്പയർ വിരേന്ദർ ശർമയ്ക്കെതിരെ വിമർശനം ശക്തം
വിരാട് കോഹ്ലി കരുതലോടെ ബാറ്റുവീശിയപ്പോൾ രോഹിത് ശർമ്മയായിരുന്നു അപകടകാരി. വെറും 34 പന്ത് നേരിട്ട രോഹിത് അഞ്ചു സിക്സറും നാലു ഫോറും ഉൾപ്പടെയാണ് 64 റൺസെടുത്തത്. ആദ്യ ഓവറുകളിൽ ശ്രദ്ധയോടെ ബാറ്റു വീശിയ കോഹ്ലി അവസാന ഓവറുകളിൽ ആഞ്ഞടിച്ചു. 52 പന്ത് നേരിട്ട കോഹ്ലി ഏഴു ബൌണ്ടറികളും രണ്ടു സിക്സറും പറത്തിയാണ് 80 റൺസെടുത്തത്. രോഹിത് ശർമ്മയെ ബെൻ സ്റ്റോക്ക്സ് ക്ലീൻ ബോൾഡാക്കുകയായിരുന്നു.
Also Read- ഇന്ത്യൻ ടീമിനെ വീണ്ടും പരിഹസിച്ച് മൈക്കൽ വോൺ; ശക്തമായി തിരിച്ചടിച്ച് വസിം ജാഫറും
രോഹിത് മടങ്ങിയപ്പോൾ കോഹ്ലിക്ക് കൂട്ടായി എത്തിയ സൂര്യകുമാർ യാദവും വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്തതു. 17 പന്ത് നേരിട്ട യാദവ് രണ്ടു സിക്സറും മൂന്നു ബൌണ്ടറികളും ഉൾപ്പടെ 32 റൺസെടുത്തു. ആദിൽ റഷീദിന്‍റെ പന്തിൽ ജേസൻ റോയ് പിടിച്ചാണ് സൂര്യകുമാർ യാദവ് പവലിയനിലേക്ക് മടങ്ങിയത്. പതിന്നാലാമത്തെ ഓവറിൽ ക്രീസിലെത്തിയ ഹർദ്ദിക് പാണ്ഡ്യ ഇംഗ്ലീഷ് ബോളർമാരെ തലങ്ങും വിലങ്ങും പായിക്കുന്നതാണ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ പിന്നീട് കണ്ടത്. വെറും പതിനേഴ് പന്തിൽ 39 റൺസെടുത്ത പുറത്താകാതെ നിന്ന പാണ്ഡ്യ നാലു ബൌണ്ടറികളും രണ്ടു സിക്സറും പറത്തി.