ഇന്ത്യൻ ടീമിനെ വീണ്ടും പരിഹസിച്ച് മൈക്കൽ വോൺ; ശക്തമായി തിരിച്ചടിച്ച് വസിം ജാഫറും
- Published by:Rajesh V
- news18-malayalam
Last Updated:
'നാഷണൽ ടീമിന് പകരം ഒരു ക്ലബ് ടീമിനോട് തങ്ങൾ തോറ്റു എന്ന് പറയുമ്പോൾ നിങ്ങൾ സ്വയം നാണം കെടുകയാണ് ചെയ്യുന്നത്, അല്ലാതെ എതിരാളികൾ അല്ല', ഇതായിരുന്നു വസിം ജാഫറുടെ ട്വീറ്റ്.
മുൻ ഇംഗ്ലണ്ട് നായകൻ മൈക്കൽ വോണും മുൻ ഇന്ത്യൻ താരം വസിം ജാഫറും തമ്മിൽ സോഷ്യൽ മീഡിയയിലെ വാക്പോരുകൾ ഈയിടെ പതിവ് കാഴ്ചയായി മാറിയിരിക്കുകയാണ്. ട്രോളുകളിലൂടെ സമൂഹമാധ്യമങ്ങളിൽ പ്രതികരിക്കുന്ന കാര്യത്തിൽ പ്രമുഖനായ വ്യക്തിയാണ് വസിം ജാഫർ. ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ഇംഗ്ലണ്ടിന്റെ ഇന്ത്യൻ പര്യടനമാണ് ഇരുവർക്കും വാക്പോരിനുള്ള വിഷയങ്ങൾ ഉണ്ടാക്കുന്നത്.
ഇന്നലെ നടന്ന നിർണായകമായ നാലാം ടി20യാണ് താരങ്ങളുടെ ഇപ്പോഴത്തെ ചർച്ചാവിഷയം. നാലാം ടി20യുടെ അവസാന നിമിഷങ്ങളില്‍ കോഹ്ലി നായകത്വം രോഹിത് ശര്‍മയുടെ കൈകളിലേക്ക് നല്‍കിയിരുന്നു. ഇംഗ്ലണ്ട് ഇന്നിങ്‌സിന്റെ അവസാന ഓവറുകളില്‍ കാല്‍ തുടയില്‍ വേദന അനുഭപ്പെട്ടതോടെയാണ് കോഹ്ലി മത്സരത്തിൽ നിന്നും മാറി നിന്നത്. ഇതിനെ പരിഹസിച്ചുകൊണ്ടാണ് വോൺ രംഗത്തെത്തിയത്. 'കോഹ് ലിയുടെ മികച്ച ക്യാപ്റ്റന്‍സി...! രോഹിത് ശര്‍മയുടെ ഇടപെടല്‍ അനുവദിച്ചു, രോഹിത്തിന്റെ തന്ത്രങ്ങള്‍ ഫലം കാണുകയും ചെയ്തു' ഇങ്ങനെയാണ് വോൺ ട്വിറ്ററിൽ കുറിച്ചത്.
advertisement
ഇന്നലെ നടന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ടീമിലെ അംഗങ്ങളുടെ സംഭാവനയെ പുകഴ്ത്തികൊണ്ടും വോൺ ട്വിറ്ററിൽ ട്വീറ്റ് ചെയ്തിരുന്നു. ഇന്നലെ നടന്ന ജീവൻ മരണ പോരാട്ടത്തിൽ സൂര്യകുമാർ യാദവ്, രോഹിത് ശർമ, ഹാർദിക് പാണ്ഡ്യ എന്നിങ്ങനെ മൂന്ന് മുംബൈ ഇന്ത്യൻസ് താരങ്ങൾ ടീമിലുൾപ്പെട്ടിരുന്നു. മൂവരും അവരുടേതായ മികച്ച സംഭാവനകളും ടീമിന് നൽകി.
Just a thought ... @surya_14kumar Mumbai Indian ... @hardikpandya7 Mumbai Indian ... @ImRo45 captaincy Mumbai Indian !!!! @mipaltan #JustSaying #INDvENG
— Michael Vaughan (@MichaelVaughan) March 18, 2021
advertisement
അതിനു പിന്നാലെ മുംബൈ ഇന്ത്യൻസ് ടീമാണ് ഇംഗ്ലണ്ടിനെതിരെ ജയിച്ചത് എന്നും വോൺ ട്വീറ്റ് ചെയ്തു. ഉഗ്രൻ മറുപടിയാണ് വസിം ജാഫർ ഇതിന് നൽകിയത്. 'നാഷണൽ ടീമിന് പകരം ഒരു ക്ലബ് ടീമിനോട് തങ്ങൾ തോറ്റു എന്ന് പറയുമ്പോൾ നിങ്ങൾ സ്വയം നാണം കെടുകയാണ് ചെയ്യുന്നത്, അല്ലാതെ എതിരാളികൾ അല്ല', ഇതായിരുന്നു വസിം ജാഫറുടെ ട്വീറ്റ്.
മൈക്കൽ വോൺ ഇതാദ്യമായല്ല മുംബൈ ഇന്ത്യൻസിനെ സമൂഹ മാധ്യമങ്ങളിൽ പ്രശംസിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20യിൽ ഇന്ത്യൻ ടീം മോശം ബാറ്റിങ് കാഴ്ചവെച്ചപ്പോൾ മുംബൈ ഇന്ത്യൻസ് ടീമാണ് ഇന്ത്യൻ നാഷണൽ ടീമിനെക്കാൾ നല്ലതെന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. അന്നും വസിം ജാഫർ നല്ല മറുപടി നൽകിയിരുന്നു. 'എല്ലാ ടീമുകൾക്കും ഇംഗ്ലണ്ട് ടീമിനെ പോലെ 4 ഓവർസീസ് കളിക്കാരെ ടീമിൽ ഉൾപെടുത്താൻ കഴിഞ്ഞെന്ന് വരില്ല' എന്നാണ് ജാഫർ പ്രതികരിച്ചത്.
advertisement
When you say your team wasn't defeated by a national team but by a franchise team, you're not trolling your opponents, you're trolling your own team. Night all. #INDvsENG
— Wasim Jaffer (@WasimJaffer14) March 18, 2021
മറ്റു രാജ്യങ്ങളിൽ ജനിച്ച് ഇപ്പോൾ ഇംഗ്ലണ്ട് ടീമിനെ പ്രതിനിധീകരിക്കുന്ന കളിക്കാരെക്കുറിച്ചാണ് ജാഫർ സൂചിപ്പിച്ചത്.
advertisement
ഇംഗ്ലണ്ട് ടി20 ക്യാപ്റ്റൻ ഇയോൻ മോർഗൻ മുൻ അയർലണ്ട് ടീമംഗമായിരുന്നു. മോർഗനെ കൂടാതെ ജോഫ്ര ആർച്ചർ, ആദിൽ റഷീദ്, ക്രിസ് ജോർദാൻ, ജെയ്സൺ റോയ്, ബെൻ സ്റ്റോക്സ്, എന്നിവരും ഇംഗ്ലണ്ടിൽ ജനിച്ചവരല്ല. മുംബൈ ഇന്ത്യൻസ് കഴിഞ്ഞ വർഷം ഐ പി എൽ ചാമ്പ്യൻമാരായപ്പോൾ ഐ സി സി യുടെ ടി20
ലോകകപ്പ് നേടാൻ കഴിവുള്ള ടീമാണെന്നാണ് വോൺ ട്വീറ്റ് ചെയ്തത്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 19, 2021 5:40 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
ഇന്ത്യൻ ടീമിനെ വീണ്ടും പരിഹസിച്ച് മൈക്കൽ വോൺ; ശക്തമായി തിരിച്ചടിച്ച് വസിം ജാഫറും