• HOME
 • »
 • NEWS
 • »
 • sports
 • »
 • കണ്ണു കെട്ടി പറഞ്ഞ വിധി തേർഡ് അമ്പയർ വിരേന്ദർ ശർമയ്ക്കെതിരെ വിമർശനം ശക്തം

കണ്ണു കെട്ടി പറഞ്ഞ വിധി തേർഡ് അമ്പയർ വിരേന്ദർ ശർമയ്ക്കെതിരെ വിമർശനം ശക്തം

Umpire Virender Sharma still at the receiving end for his Soft Signal rule | നോട്ടൗട്ട് വിളിക്കുമെന്ന് എല്ലാവരും പ്രതീക്ഷിച്ചെങ്കിലും ഇതു തെറ്റിച്ചുകൊണ്ടായിരുന്നു അമ്പയർ വിക്കറ്റ് നല്‍കിയത്

വിരേന്ദർ ശർമ്മ, വിവാദമായ ക്യാച്ചിന്റെ ദൃശ്യം

വിരേന്ദർ ശർമ്മ, വിവാദമായ ക്യാച്ചിന്റെ ദൃശ്യം

 • Last Updated :
 • Share this:
  അഹമ്മദാബാദ്: ഇന്ത്യ-ഇംഗ്ലണ്ട് നാലാം T20യിലെ രണ്ടു വിവാദ തീരുമാനങ്ങളുടെ പേരില്‍ പ്രതിക്കൂട്ടിലായിരിക്കുകയാണ് തേര്‍ഡ് അംപയര്‍ വീരേന്ദര്‍ ശര്‍മ. മത്സരത്തിലെ പതിനാലാം ഓവറിലാണ് വിവാദത്തിന് കാരണമായ ആദ്യ സംഭവം നടന്നത്.

  സാം കറണ്‍ എറിഞ്ഞ ഓവറിലെ രണ്ടാം പന്തില്‍ സൂര്യകുമാര്‍ യാദവ് ബൗണ്ടറി നേടാന്‍ ശ്രമിക്കുകയും ഡേവിഡ് മലാന്‍ പന്ത് കൈപ്പിടിയിലൊതുക്കുകയും ചെയ്തു. ക്യാച്ചില്‍ വ്യക്തതയില്ലാത്തതിനാല്‍ സോഫ്റ്റ് സിഗ്നലായി ഔട്ട് നല്‍കിയ ശേഷം ഓണ്‍ ഫീല്‍ഡ് അമ്പയർ തീരുമാനം തേര്‍ഡ് അമ്പയർക്ക് വിടുകയും ദൃശ്യങ്ങള്‍ പരിശോധിച്ച തേര്‍ഡ് അമ്പയര്‍ ആവശ്യമായ തെളിവില്ലാത്തതിനാല്‍ സോഫ്റ്റ് സിഗ്നലുമായി മുന്നോട്ട് പോവുകയുമായിരുന്നു.

  എന്നാല്‍ ഗ്രൗണ്ടില്‍ ടച്ച്‌ ചെയ്ത ശേഷമായിരുന്നു മലാന്‍ ക്യാച്ചെടുത്തതെന്നു റീപ്ലേയില്‍ വ്യക്തമായിരുന്നു. ഏറെ സമയം എടുത്താണ് തേര്‍ഡ് അമ്പയര്‍ തീരുമാനം പ്രഖ്യാപിച്ചത്. നോട്ടൗട്ട് വിളിക്കുമെന്ന് എല്ലാവരും പ്രതീക്ഷിച്ചെങ്കിലും ഇതു തെറ്റിച്ചുകൊണ്ടായിരുന്നു അദ്ദേഹം വിക്കറ്റ് നല്‍കിയത്. തേര്‍ഡ് അമ്പയറുടെ തീരുമാനത്തില്‍ നായകന്‍ വിരാട് കോഹ്ലിയും പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

  'സോഫ്റ്റ് സിഗ്നലെന്നത് ഒരു കളിയിൽ വളരെ പ്രധാനമാണ്, എന്നാല്‍ ചില സമയത്ത് അത് കബളിപ്പിക്കുന്നതുമാണ്. 'എനിക്കറിയില്ല ' എന്ന് അമ്പയര്‍മാര്‍ക്ക് എന്തുകൊണ്ടാണ് പറയാന്‍ സാധിക്കാത്തത്. ഇത്തരം വിധികൾക്ക് മത്സരത്തിന്റെ ഗതി തന്നെ മാറ്റിമറിക്കാന്‍ കഴിയും, പ്രത്യേകിച്ചും ഇത്തരം നിര്‍ണായക മത്സരങ്ങളില്‍. ഇത്തവണ ഞങ്ങള്‍ക്കാണ് തീരുമാനം എതിരായത്, ഒരുപക്ഷേ നാളെ ഇത് മറ്റുടീമുകള്‍ക്കും സംഭവിച്ചേക്കാം'- കോഹ്ലി പറഞ്ഞു.  മറ്റൊരു വിവാദ തീരുമാനം ജോഫ്ര ആർച്ചറുടെ അവസാന ഓവറിലായിരുന്നു. ആര്‍ച്ചര്‍ക്കെതിരേ അപ്പര്‍ കട്ട് കളിച്ച വാഷിങ്ടണ്‍ സുന്ദറിനെ തേര്‍ഡ് മാനില്‍ വച്ച്‌ ആദില്‍ റഷീദ് ക്യാച്ച്‌ ചെയ്യുകയായിരുന്നു. എന്നാല്‍ ബോള്‍ ക്യാച്ച് ചെയ്യുമ്പോൾ റഷീദിന്റെ കാല്‍ ബൗണ്ടറി ലൈനില്‍ ടച്ച്‌ ചെയ്തയായി റീപ്ലേകളില്‍ വ്യക്തമായി കാണാമായിരുന്നു. സിക്‌സര്‍ നല്‍കേണ്ടിടത്ത് അമ്പയർ വിക്കറ്റാണ് നൽകിയത്.

  ഇതോടെ ഇന്ത്യൻ ആരാധകർ കടിച്ചു പിടിച്ച അമർഷമെല്ലാം സമൂഹമാധ്യമങ്ങളിലൂടെ ഒഴുകിതുടങ്ങി. അനേകം ട്രോളുകളും തേർഡ് അമ്പയറായിരുന്ന വിരേന്ദർ ശർമക്കെതിരെ പ്രചരിച്ചു. മുൻ ഇന്ത്യൻ താരങ്ങളും വിമർശനങ്ങളുമായി രംഗത്തെത്തി. ഇന്ത്യൻ ക്രിക്കറ്റിലെ ട്രോൾ രാജാക്കന്മാരായ വിരേന്ദർ സേവാഗും വസ്സിം ജാഫറും സംഭവത്തിനെതിരെ രംഗത്തെത്തി. മലാന്റെ ക്യാച്ചിന്റെ ചിത്രവും കണ്ണു കെട്ടി നിൽക്കുന്ന ഒരു കുട്ടിയുടെ ചിത്രവുമാണ് വിരേന്ദർ സേവാഗ് ട്വിറ്ററിൽ ട്വീറ്റ് ചെയ്തത്. ഗംഭീരമായ അടിക്കുറിപ്പും സേവാഗ് നൽകിയിരുന്നു. കൂടാതെ വി.വി.എസ്. ലക്ഷ്മൺ, സഞ്ജയ്‌ മഞ്ജരേക്കർ, ആകാശ് ചോപ്ര എന്നിവരും പ്രതിഷേധത്തിൽ പങ്കുചേർന്നു.

  English summary: Third umpire Virender Sharma was unable to find conclusive proof to overturn the on-field ‘soft out signal’ forcing Surya Kumar Yadav to walk back to the pavilion after a half-century. Sharma was blasted by social media over this decision
  Published by:user_57
  First published: