ടെസ്റ്റില്‍ ക്യാപ്റ്റനായി തുടരുന്ന വിരാട് കോഹ്ലിക്കുമുന്നില് പുതിയ വെല്ലുവിളികളുണ്ട്. ടെസ്റ്റ് ക്യാപ്റ്റൻസിക്ക് താൻ അർഹനാണെന്ന് കോഹ്ലിക്ക് തെളിയിക്കാനുള്ള അവസരമാണിത്. ഏകദിനത്തിലും ട്വന്റി 20 യിലും രോഹിത് ശര്‍മയെ ക്യാപ്റ്റനാക്കിയതോടെ ഇന്ത്യന്‍ ടീമിലുണ്ടായ പൊട്ടിത്തെറികള്ക്കുശേഷമുള്ള ആദ്യമത്സരമാണിത്. രാഹുൽ ദ്രാവിഡ് പരീശിലക സ്ഥാനം ഏറ്റെടുത്തതിനുശേഷമുള്ള ആദ്യ വിദേശ പരീക്ഷണമാണിത്. ദക്ഷിണാഫ്രിക്കയിൽ ഇതുവരെ ജയിക്കാനായിട്ടില്ല എന്ന ചരിത്രം തിരുത്താനാകും കോഹ്ലിയും ദ്രാവിഡും ശ്രമിക്കുക.
advertisement
പരിക്കേറ്റ രോഹിത് ശർമയുടെയും ശുഭ്മാൻ ഗില്ലിന്റെയും അഭാവം ടീമിൽ നിഴലിക്കും. എന്നാൽ, പകരം ഓപ്പൺ ചെയ്യുന്ന ലോകേഷ് രാഹുലും മായങ്ക് അഗർവാളും ഫോമിലാണെന്നതാണ് ടീമിന് ആശ്വാസം. മധ്യനിരയുടെ ഫോമില്ലായ്മയും ഇന്ത്യക്ക് ആശങ്ക പകരുന്നതാണ്. കോഹ്ലിയും ചേതേശ്വർ പുജാരയും അജിൻക്യ രഹാനെയുമടങ്ങുന്ന പരിചയസമ്പന്നർ ഫോമിലേക്കുയർന്നാൽ പിന്നെ ഇന്ത്യക്ക് പേടിക്കാനില്ല.
ഫോമിലല്ലാത്ത രഹാനെക്ക് പകരം ശ്രേയസ് അയ്യർക്കോ ഹനുമ വിഹാരിക്കോ അവസരം നൽകുമോ എന്നത് നിർണായകമാവും. ബൗളിങ്ങിൽ ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ഇശാന്ത് ശർമ, മുഹമ്മദ് സിറാജ്, ശർദുൽ ഠാകുർ, ആർ. അശ്വിൻ എന്നിവരുണ്ട്. സമീപകാലത്തായി വിദേശത്ത് സ്വീകരിച്ചിരുന്ന അഞ്ചു ബൗളർമാരെ ഇറക്കുന്ന തന്ത്രം ഇന്ത്യ തുടരുമെന്നാണ് സൂചന.
Also Read- S Sreesanth |'ലോകം കണ്ട ഏറ്റവും മികച്ച കളിക്കാരില്‍ ഒരാളാണ് ഹര്ഭജന് സിംഗ്': ശ്രീശാന്ത്
2021-2023 ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ 2-1ന് ഇന്ത്യ മുന്നിട്ടുനിൽക്കുകയും ന്യൂസീലന്‍ഡിനെ 1-0ത്തിന് തോല്‍പ്പിക്കുകയും ചെയ്തു. ചാമ്പ്യന്‍ഷിപ്പില്‍ ദക്ഷിണാഫ്രിക്കയുടെ ആദ്യമത്സരമാണിത്. ഡീന്‍ എല്‍ഗാറിന്റെ നേതൃത്വത്തില്‍ പുതുനിര ടീമുമായാണ് ദക്ഷിണാഫ്രിക്ക ഇറങ്ങുന്നത്. ഒപ്പം ക്വിന്റണ്‍ ഡി കോക്ക്, കാഗിസോ റബാഡ, ലുങ്കി എന്‍ഗീഡി തുടങ്ങിയ പരിചയസമ്പന്നരുമുണ്ട്.