ആദ്യം കുംബ്ലെയുമായി പ്രശ്നം, ഇപ്പോള്‍ ഗാംഗുലി; കോഹ്ലി- ദ്രാവിഡ് ബന്ധവും വൈകാതെ അടിച്ചുപിരിയുമെന്ന് മുന്‍ പാക് താരം
ആദ്യം കുംബ്ലെയുമായി പ്രശ്നം, ഇപ്പോള്‍ ഗാംഗുലി; കോഹ്ലി- ദ്രാവിഡ് ബന്ധവും വൈകാതെ അടിച്ചുപിരിയുമെന്ന് മുന്‍ പാക് താരം
ഇന്ത്യയെ നയിക്കാന്‍ രോഹിത് ശര്‍മയാണ് എന്തുകൊണ്ടും യോഗ്യന്‍ എന്ന് അഭിപ്രായപ്പെട്ട കനേരിയ, രാഹുല്‍ ദ്രാവിഡിന്റെ കടന്നുവരവ് ഇന്ത്യന്‍ ക്രിക്കറ്റിന് ഏറെ ഗുണം ചെയ്യും എന്നും പറയുന്നു.
Image: BCCI, Twitter
Last Updated :
Share this:
കഴിഞ്ഞ ദിവസമാണ് ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കുന്നതായി ഇന്ത്യയുടെ വെറ്ററന്‍ സ്പിന്നര്‍ ഹര്ഭജന് സിംഗ് (Harbhajan Singh) പ്രഖ്യാപിച്ചത്. ഇന്ത്യയുടെ എക്കാലത്തെയും മികച്ച സ്പിന്നര്‍മാരില്‍ ഒരാളായ ഹര്ഭജന് ട്വിറ്ററിലൂടെയായിരുന്നു തന്റെ 23 വര്‍ഷം നീണ്ട ക്രിക്കറ്റ് കരിയറിന് തിരശീലയിടുന്നതായി പ്രഖ്യാപിച്ചത്.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകന് രാഹുല്‍ ദ്രാവിഡും Rahul Dravid) ടെസ്റ്റ് ടീം നായകന് വിരാട് കോഹ്ലിയും(Virat Kohli) തമ്മില്‍ ദീര്‍ഘകാലത്തേക്കു മികച്ച ബന്ധം തുടരുമെന്ന് കരുതുന്നില്ലെന്ന് പാകിസ്ഥാന്റെ മുന്‍ സ്പിന്നര്‍ ഡാനിഷ് കനേരിയ(Danish Kaneria). ഇന്ത്യയും സൗത്താഫ്രിക്കയും തമ്മിലുള്ള ടെസ്റ്റ് പരമ്പര ഞായറാഴ്ച തുടങ്ങാനിരിക്കെയാണ് ക്രിക്കറ്റ് പ്രേമികളെ ആശങ്കയിലാക്കുന്ന തരത്തില്‍ കനേരിയയുടെ അഭിപ്രായ പ്രകടനം.
ഇന്ത്യയെ നയിക്കാന്‍ രോഹിത് ശര്‍മയാണ് എന്തുകൊണ്ടും യോഗ്യന്‍ എന്ന് അഭിപ്രായപ്പെട്ട കനേരിയ, രാഹുല്‍ ദ്രാവിഡിന്റെ കടന്നുവരവ് ഇന്ത്യന്‍ ക്രിക്കറ്റിന് ഏറെ ഗുണം ചെയ്യും എന്നും പറയുന്നു.
ഇന്ത്യയുടെ മുന്‍ പരിശീലകന് അനില്‍ കുംബ്ലെയുമായി വിരാട് കോഹ്ലിക്കു നേരത്തേ പ്രശ്നങ്ങളുണ്ടായിരുന്നു. ഇപ്പോള്‍ ഗാംഗുലിയുമായും കോഹ്ലി പ്രശ്നത്തിന് തുടക്കമിട്ടിരിക്കുകയാണ്. കുംബ്ലെയും ഗാംഗുലിയും സ്വയം കഴിവ് തെളിയിച്ച മഹാന്മാരാണ്. ഇന്ത്യന്‍ ക്രിക്കറ്റിനെ അടിമുടി മാറ്റിമറിച്ച ഗാംഗുലിക്കെതിരേയാണ് കോഹ്ലി ഇപ്പോള്‍ സംസാരിക്കുന്നത്. ഗാംഗുലി തുടക്കമിട്ടതാണ് എംഎസ് ധോണി വിജയകരമായി മുന്നോട്ട് കൊണ്ടുപോയത്. ഇപ്പോള്‍ 90ആം മിനിറ്റില്‍ വിരാടിന്റെ ഇങ്ങനെയൊരു എതിര്‍പ്പ് പ്രകടിപ്പിക്കേണ്ട ആവശ്യമില്ലായിരുന്നുവെന്നും കനേരിയ ചൂണ്ടിക്കാട്ടി.
'രോഹിത് ശര്‍മയുടെ കാര്യം എടുത്തു നോക്കിയാല്‍, ക്രിക്കറ്റിന്റെ എക്കാലത്തെയും മികച്ച അംബാസഡര്‍മാരില്‍ ഒരാളാണ് അദ്ദേഹം. അഞ്ച് ഐപിഎല്‍ കിരീടങ്ങള്‍ അദ്ദേഹം നേടിയിട്ടുണ്ട്. ക്യാപ്റ്റന്‍സിയില്‍ പകരം വയ്ക്കാനില്ലാത്ത മികവിന് ഉടമയാണ് അദ്ദേഹം'- കനേരിയ പറഞ്ഞു.
രാഹുല്‍ ദ്രാവിഡും വിരാട് കോഹ്ലിയും തമ്മിലുള്ള ബന്ധം ദീര്‍ഘകാലത്തേക്കു നല്ല രീതിയില്‍ത്തന്നെ പോവുമെന്ന് താന്‍ കരുതുന്നില്ലെന്ന് കനേരിയ അഭിപ്രായപ്പെട്ടു. നേരത്തേ കുംബ്ലെയുമായും വിരാടിന്റെ ബന്ധത്തില്‍ വിള്ളല്‍ സംഭവിച്ചത് നമ്മള് കണ്ടതാണ്. കുംബ്ലെയും ദ്രാവിഡും ദക്ഷിണേന്ത്യയില്‍ നിന്നും വന്നവരാണ്, മാത്രമല്ല ക്രിക്കറ്റില്‍ വലിയ പദവിയുമുള്ളവരാണ്. ഞാന്‍ ഈ രണ്ടു പേര്‍ക്കുമെതിരേയും കളിച്ചിട്ടുണ്ട്. ഇവര്‍ എത്ര മാത്രം ബുദ്ധിശാലികളാണെന്ന് അതുകൊണ്ടു തന്നെ നന്നായി അറിയുകയും ചെയ്യാമെന്നും മുന്‍ പാക് ലെഗ് സ്പിന്നര്‍ വ്യക്തമാക്കി.
S Sreesanth |'ലോകം കണ്ട ഏറ്റവും മികച്ച കളിക്കാരില്‍ ഒരാളാണ് ഹര്ഭജന് സിംഗ്': ശ്രീശാന്ത്
സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച സ്പിന്നര്‍ ഹര്ഭജന് സിംഗിനെ പ്രശംസിച്ച് മലയാളി താരം ശ്രീശാന്ത്. ട്വിറ്ററിലൂടെ ആയിരുന്നു ശ്രീശാന്ത് ആശംസകള്‍ അറിയിച്ചത്. ഇന്ത്യന്‍ ക്രിക്കറ്റിലെ മാത്രമല്ല ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച കളിക്കാരിലൊരാളായിരുന്നു ഹര്‍ഭജനെന്ന് ശ്രീശാന്ത് കുറിച്ചു.
'താങ്കള അടുത്തറിയാനും താങ്കള്‍ക്കൊപ്പം കളിക്കാനും കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നു. പന്തെറിയാന്‍ തുടങ്ങുന്നതിന് മുമ്പുള്ള താങ്കളുടെ സ്നേഹാലിംഗനം എക്കാലത്തും സന്തോഷം നല്‍കുന്നതും ഭാഗ്യവുമാണ്. നിറയെ ആദരവും സ്നേഹവും'- ഹര്‍ഭജനൊപ്പമുള്ള ഫോട്ടോകള്‍ പങ്കുവെച്ച് ശ്രീശാന്ത് കുറിച്ചു.
കഴിഞ്ഞ ദിവസമാണ് ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കുന്നതായി ഇന്ത്യയുടെ വെറ്ററന്‍ സ്പിന്നര്‍ ഹര്ഭജന് സിംഗ് പ്രഖ്യാപിച്ചത്. ഇന്ത്യയുടെ എക്കാലത്തെയും മികച്ച സ്പിന്നര്‍മാരില്‍ ഒരാളായ ഹര്ഭജന് ട്വിറ്ററിലൂടെയായിരുന്നു തന്റെ 23 വര്‍ഷം നീണ്ട ക്രിക്കറ്റ് കരിയറിന് തിരശീലയിടുന്നതായി പ്രഖ്യാപിച്ചത്.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.