S Sreesanth |'ലോകം കണ്ട ഏറ്റവും മികച്ച കളിക്കാരില്‍ ഒരാളാണ് ഹര്‍ഭജന്‍ സിംഗ്': ശ്രീശാന്ത്
- Published by:Sarath Mohanan
- news18-malayalam
Last Updated:
പന്തെറിയാന്‍ തുടങ്ങുന്നതിന് മുമ്പുള്ള ഹര്‍ഭജന്റെ സ്‌നേഹാലിംഗനം എക്കാലത്തും സന്തോഷം നല്‍കുന്നതും ഭാഗ്യവുമാണെന്ന് ശ്രീശാന്ത് പറഞ്ഞു.
സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗിനെ (Harbhajan Singh) പ്രശംസിച്ച് മലയാളി താരം ശ്രീശാന്ത്(Sreesanth). ട്വിറ്ററിലൂടെ ആയിരുന്നു ശ്രീശാന്ത് ആശംസകള്‍ അറിയിച്ചത്. ഇന്ത്യന്‍ ക്രിക്കറ്റിലെ മാത്രമല്ല ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച കളിക്കാരിലൊരാളായിരുന്നു ഹര്‍ഭജനെന്ന് ശ്രീശാന്ത് കുറിച്ചു.
'താങ്കള അടുത്തറിയാനും താങ്കള്‍ക്കൊപ്പം കളിക്കാനും കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നു. പന്തെറിയാന്‍ തുടങ്ങുന്നതിന് മുമ്പുള്ള താങ്കളുടെ സ്‌നേഹാലിംഗനം എക്കാലത്തും സന്തോഷം നല്‍കുന്നതും ഭാഗ്യവുമാണ്. നിറയെ ആദരവും സ്‌നേഹവും'- ഹര്‍ഭജനൊപ്പമുള്ള ഫോട്ടോകള്‍ പങ്കുവെച്ച് ശ്രീശാന്ത് കുറിച്ചു.
@harbhajan_singh Ur gonna be the one of the best ever played cricket not just for india but in world of cricket..it’s a huge honour to know u and to have played with you b bhajjipa ….will always cherish the lovely hugs( lucky for me ) before my spells ) lots of love and respect pic.twitter.com/5IgYJk4HcD
— Sreesanth (@sreesanth36) December 24, 2021
advertisement
ഐപിഎല്ലിന്റെ ആദ്യ സീസണില്‍ മുംബൈ ഇന്ത്യന്‍സ് നായകന്‍ കൂടിയായിരുന്ന ഹര്‍ഭജന്‍ സിംഗും കിംഗ്‌സ് ഇലവന്‍ പഞ്ചാബ് താരമായിരുന്ന ശ്രീശാന്തും തമ്മിലുള്ള വാക് പോരും തുടര്‍ന്ന് മത്സരശേഷം ഹസ്തദാനം ചെയ്യുമ്പോള്‍ ഹര്‍ഭജന്‍ ശ്രീശാന്തിന്റെ കരണത്തടിച്ചതും വലിയ വിവാദമായിരുന്നു. മത്സരത്തിനിടെ ശ്രീശാന്ത് പറഞ്ഞ വാക്കുകളാണ് ഹര്‍ഭജനെ പ്രകോപിപ്പിച്ചത്. കരഞ്ഞുകൊണ്ട് കവിളില്‍ തടവി നില്‍ക്കുന്ന ശ്രീശാന്തിന്റെ ദൃശ്യവും സഹതാരങ്ങള്‍ ശ്രീശാന്തിനെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നതും ആരാധകര്‍ ഇപ്പോഴും മറന്നിട്ടില്ല.
ശ്രീശാന്തിന്റെ കവിളത്തടിച്ചുവെന്ന് വ്യക്തമായതിനെത്തുടര്‍ന്ന് ഹര്‍ഭജനെ ആ സീസണിലെ തുടര്‍ന്നുള്ള മത്സരങ്ങളില്‍ നിന്ന് വിലക്കിയിരുന്നു. ഷോണ്‍ പൊള്ളോക്കാണ് ആ സീസണില്‍ പിന്നീട് മുംബൈയെ നയിച്ചത്. എന്നാല്‍ പിന്നീട് ഇരുവരും അടുത്ത സുഹൃത്തുക്കളായി. 2011ലെ ഏകദിന ലോകകപ്പ് കിരീടം നേടിയ ടീമിലും ഇരുവരും ഒരുമിച്ച് കളിച്ചു.
advertisement
കഴിഞ്ഞ ദിവസമാണ് ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കുന്നതായി ഇന്ത്യയുടെ വെറ്ററന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗ് (Harbhajan Singh) പ്രഖ്യാപിച്ചത്. ഇന്ത്യയുടെ എക്കാലത്തെയും മികച്ച സ്പിന്നര്‍മാരില്‍ ഒരാളായ ഹര്‍ഭജന്‍ ട്വിറ്ററിലൂടെയായിരുന്നു തന്റെ 23 വര്‍ഷം നീണ്ട ക്രിക്കറ്റ് കരിയറിന് തിരശീലയിടുന്നതായി പ്രഖ്യാപിച്ചത്.
1998 ല്‍ ചെന്നൈയില്‍ ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് മത്സരത്തിലൂടെയാണ് ഹര്‍ഭജന്‍ രാജ്യാന്തര ക്രിക്കറ്റില്‍ ഇന്ത്യക്ക് അരങ്ങേറ്റം കുറിച്ചത്. ലോകോത്തര സ്പിന്നര്‍മാര്‍ പിറന്നിട്ടുള്ള ടീമില്‍ തന്റേതായ സ്ഥാനം പടുത്തുയര്‍ത്താന്‍ ഹര്‍ഭജന് പെട്ടെന്ന് തന്നെ സാധിച്ചു. വളരെ പെട്ടെന്ന് തന്നെ ഇന്ത്യന്‍ ടീമിന്റെ മാച്ച് വിന്നര്‍മാരില്‍ ഒരാളായി മാറാനും ഈ വലം കൈയന്‍ ഓഫ് സ്പിന്നര്‍ക്ക് കഴിഞ്ഞു.
advertisement
ഇന്ത്യയ്ക്കായി 103 ടെസ്റ്റുകളും 236 ഏകദിനങ്ങളും 20 ട്വന്റി20 മത്സരങ്ങളും കളിച്ച താരം ടെസ്റ്റില്‍ ഹാട്രിക് നേടുന്ന ആദ്യ ഇന്ത്യന്‍ ബൗളറാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും 711 വിക്കറ്റുകള്‍ നേടിയ താരത്തിന്റെ പേരില്‍ രണ്ട് സെഞ്ചുറികളും ഒമ്പത് അര്‍ധസെഞ്ചുറികളുമുണ്ട്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 25, 2021 4:10 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
S Sreesanth |'ലോകം കണ്ട ഏറ്റവും മികച്ച കളിക്കാരില്‍ ഒരാളാണ് ഹര്‍ഭജന്‍ സിംഗ്': ശ്രീശാന്ത്