“സ്നേഹം, അത് നിങ്ങളെ യോഗ്യനാണെന്ന് കണ്ടെത്തുകയാണെങ്കിൽ, നിങ്ങളുടെ ഗതിയെ നയിക്കുന്നു. പ്രണയത്താൽ നയിക്കപ്പെടുന്ന ഞങ്ങൾ ഒരുമിച്ച് ഒരു പുതിയ യാത്ര ആരംഭിച്ചു. ഇന്ന് ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസമാണ്, ഞങ്ങളുടെ വിവാഹ വാർത്തകളും സന്തോഷവും നിങ്ങളുമായി പങ്കിടാൻ കഴിഞ്ഞതിൽ ഞങ്ങൾ ഭാഗ്യവാന്മാരാണ്, ”- സഞ്ജനയും ബുംറയും ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
“Love, if it finds you worthy, directs your course.”
advertisement
വിവാഹ വാർത്ത പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ അഭിനന്ദനങ്ങൾ പ്രവഹിക്കുകയാണ്. രണ്ടാം ടെസ്റ്റിലെ പ്ലേയിംഗ് ഇലവനിൽ നിന്ന് ബുംറ നേരത്തെ വിശ്രമം എടുത്തിരുന്നു.
ഇനി ഏപ്രിലിൽ ഐപിഎൽ മത്സരങ്ങളിൽ ബുംറ തിരികെ എത്തും. ഏപ്രിൽ 9 ന് ചെന്നൈ ചിദംബരം സ്റ്റേഡിയത്തിൽ നടക്കുന്ന ഐപിഎൽ ഓപ്പണിംഗ് മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടും.
ഇന്ത്യൻ ദേശീയ ടീമിൽ അംഗമായ ബുമ്ര ഇംഗ്ലണ്ടിനെതിരായ ട്വന്റി20, ഏകദിന പരമ്പരകളിൽനിന്ന് പിൻമാറിയതോടെയാണ് വിവാഹ വാർത്ത സജീവമായത്. ഇതിനു പിന്നാലെ ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽനിന്നു കൂടി ബുംറ അവധിയെടുത്തതോടെ വിവാഹ വാർത്ത കൂടുതൽ വ്യാപകമായി. മലയാളി നടിയായ അനുപമ പരമേശ്വരനാണ് ബുംറയുടെ ഭാവി വധുവെന്ന് വരെ റിപ്പോർട്ടുകൾ വന്നു. ഇതിനിടെയാണ് സഞ്ജന ഗണേശന്റെ രംഗപ്രവേശം.
ടെലിവിഷൻ പ്രേക്ഷകരായ ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് സുപരിചിതയാണ് സഞ്ജന. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മത്സരങ്ങൾക്കും മുൻപും ശേഷവുമുള്ള ഷോകളുടെ അവതാരകയായി സഞ്ജന സജീവമാണ്. ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎലിൽ) കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനായും ഇത്തരം ഷോകളുടെ അവതാരകയായിട്ടുണ്ട്. സ്റ്റാർ സ്പോർട്സിനായി ‘മാച്ച് പോയിന്റ്’, ചീക്കി സിംഗിൾസ്’ തുടങ്ങിയ ക്രിക്കറ്റ് ഷോകളുടെയും പ്രീമിയർ ബാഡ്മിന്റൻ ലീഗുമായി ബന്ധപ്പെട്ട് ‘ദിൽ സേ ഇന്ത്യ’ എന്ന ഷോയുടെയും അവതാരകയെന്ന നിലയിൽ ശ്രദ്ധേയയാണ്.
