സിഡ്നിയിൽ കഴിഞ്ഞ ദിവസം പരിശീലനത്തിനിടയിലാണ് പിതാവിന്റെ മരണ വാർത്ത മുഹമ്മദ് സിറാജ് അറിയുന്നത്. പരിശീലകൻ രവി ശാസ്ത്രിയും ക്യാപ്റ്റൻ വിരാട് കോഹ്ലിയുമാണ് പിതാവിന്റെ മരണ വിവരം അറിയിച്ചത്.
പിതാവിന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു താൻ ഇന്ത്യൻ ടീമിന് വേണ്ടി കളിക്കുക എന്നത്. രാജ്യത്തിന്റെ അഭിമാനമാകണമെന്നാണ് അദ്ദേഹം തന്നോട് പറഞ്ഞതെന്ന് സിറാജ് പിന്നീട് പ്രതികരിച്ചു.
You may also like:ഐപിഎല്ലിലെ തകർപ്പൻ പ്രകടനം കഴിഞ്ഞ് വീട്ടിലെത്തിയ എബി ഡി വില്ലിയേഴ്സിനെ കാത്തിരുന്നത് ഒരു സന്തോഷ വാർത്ത; കുഞ്ഞ് ജനിച്ച സന്തോഷം പങ്കുവെച്ച് താരം
advertisement
തനിക്കു വേണ്ടി അദ്ദേഹം ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. തന്റെ സ്വപ്നത്തിന് വേണ്ടി ഓട്ടോറിക്ഷ ഓടിച്ചാണ് വരുമാനമുണ്ടാക്കിയത്. ജീവിതത്തിലെ ഏറ്റവും വലിയ പിന്തുണയാണ് എനിക്ക് നഷ്ടമായത്. താൻ ഇന്ത്യൻ ടീമിന് വേണ്ടി കളിക്കുക എന്നത് അദ്ദേഹത്തിന്റെ സ്വപ്നമായിരുന്നു. അത് പൂർത്തിയാക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. - മുഹമ്മദ് സിറാജിന്റെ വാക്കുകൾ.
You may also like:അച്ഛൻ ഡേവിഡ് വാർണറല്ല പ്രിയപ്പെട്ട ക്രിക്കറ്റ് താരം; ഈ ഇന്ത്യൻ താരത്തിന്റെ ആരാധികയാണ് വാർണറുടെ മകൾ
ഐപിഎല്ലിൽ ആർസിബി താരമായ സിറാജ് ഒക്ടോബർ 21 ന് കൊൽക്കത്തയ്ക്കെതിരായി നടന്ന മത്സരത്തിൽ മികച്ച കാഴ്ച്ച പ്രകടനം നടത്തിയിരുന്നു. ഇതിന് ഒരു ദിവസം മുമ്പാണ് ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് മുഹമ്മദ് ഗൗസിനെ ഹൈദരാബാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
മത്സര ശേഷം താൻ വീട്ടിലേക്ക് വിളിക്കുമ്പോൾ പിതാവ് വീട്ടിൽ തിരിച്ചെത്തിയിരുന്നു. ടീമിന്റെ വിജയത്തിന്റെ സന്തോഷത്തോടൊപ്പം അദ്ദേഹം തിരിച്ചെത്തിയത് ഇരട്ടി സന്തോഷമായി എന്നായിരുന്നു ആർസിബി ട്വീറ്റ് ചെയ്ത വീഡിയോയിൽ അന്ന് സിറാജ് പറഞ്ഞിരുന്നത്.
ഐപിഎല്ലിൽ തന്റെ പ്രകടനത്തെ അഭിനന്ദിച്ച് നിരവധി പേർ വിളിക്കുന്നുണ്ടെന്നും പത്രങ്ങളിൽ ഫോട്ടോ വന്നതിനെ കുറിച്ചുമൊക്കെ പിതാവ് സന്തോഷത്തോടെ പറഞ്ഞിരുന്നതായും വീഡിയോയിൽ പറഞ്ഞിരുന്നു.