അച്ഛൻ ഡേവിഡ് വാർണറല്ല പ്രിയപ്പെട്ട ക്രിക്കറ്റ് താരം; ഈ ഇന്ത്യൻ താരത്തിന്റെ ആരാധികയാണ് വാർണറുടെ മകൾ
- Published by:Gowthamy GG
- news18-malayalam
Last Updated:
അടുത്തിടെ ഒരു റേഡിയോ ചാറ്റിൽ വാർണറുടെ ഭാര്യ കാൻഡിസ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
മികച്ച ഓസ്ട്രേലിയൻ താരങ്ങളിലൊരാളാണ് ഡേവിഡ് വാർണർ. ഐപിഎല്ലിൽ സൺ റൈസേഴ്സ് ഹൈദരാബാദിന്റെ നായകൻ കൂടിയാണ് വാർണർ. ഐപിഎല്ലിലെ വാർണറുടെ പ്രകടനവും ശ്രദ്ധേയമായിരുന്നു. മാത്രമല്ല ടികിടോക് വീഡിയോകളിലൂടെ താരത്തിന്റെ കുടുംബത്തെയും ആരാധകർക്ക് സുപരിചിതമാണ്.
ഇന്ത്യയിൽ വാർണർക്ക് നിരവധി ആരാധകരാണുള്ളത്. എന്നാൽ അച്ഛൻ ഡേവിഡ് വാർണറല്ല വാർണറുടെ മകളുടെ പ്രിയപ്പെട്ട ക്രിക്കറ്റ് താരം. ഒരു ഇന്ത്യൻ താരത്തിന്റെ വലിയ ആരാധികയാണ് വാർണറുടെ മകൾ. അത് മറ്റാരുമല്ല ഇന്ത്യൻ നായകന്‍ വിരാട് കോലി തന്നെ. അച്ഛൻ വാർണറെപ്പോലെയല്ല വിരാട് കോലിയെപ്പോലെയാകാനാണ് വാർണറുടെ മകളുടെ ആഗ്രഹം.
അടുത്തിടെ ഒരു റേഡിയോ ചാറ്റിൽ വാർണറുടെ ഭാര്യ കാൻഡിസ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇവരുടെ രണ്ടാമത്തെ മകൾ ഇൻഡി റയേയാണ് കോലിയുടെ വലിയ ആരാധിക. വാർണർക്ക് മൂന്ന് മക്കളാണ്. ഇവി മയേ(6) ഇൻഡി റയേ(4) ഇസ്ല റോസ്(1).
advertisement
ഞങ്ങൾ വീട്ടുമുറ്റത്ത് ക്രിക്കറ്റ് കളിക്കും. രസകരമായ കാര്യം എന്റെ പെൺകുട്ടികളാണ്, ചിലപ്പോൾ അവർക്ക് അച്ഛനാകണം, ചിലപ്പോൾ അവർക്ക് ഫിഞ്ച് (ആരോൺ ഫിഞ്ച്) ആകണം. പക്ഷേ രണ്ടാമത്തെ കുട്ടിക്ക് വിരാട് കോഹ്‌ലിയാകാനാണ് ആഗ്രഹം. ഞാൻ തമാശ പറയുകയുമില്ല, അവളുടെ പ്രിയപ്പെട്ട കളിക്കാരൻ വിരാട് കോഹ്‌ലിയാണ്. - കാൻഡിസ് പറഞ്ഞു.
വീട്ടിൽ അച്ഛനൊര്രം ക്രിക്കറ്റ് കളിക്കുമ്പോഴുള്ള മക്കളുടെ മത്സര മനോഭാവത്തെക്കുറിച്ചും കാൻഡിസ് സംസാരിച്ചു. വാർണറും കോലിയും നേർക്ക് നേർ ഏറ്റുമുട്ടാനുള്ള ഒരുക്കത്തിലാണ്. ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീം ഓസ്ട്രേലിയയിൽ എത്തിയിരിക്കുകയാണ്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 20, 2020 10:27 AM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
അച്ഛൻ ഡേവിഡ് വാർണറല്ല പ്രിയപ്പെട്ട ക്രിക്കറ്റ് താരം; ഈ ഇന്ത്യൻ താരത്തിന്റെ ആരാധികയാണ് വാർണറുടെ മകൾ