ഐപിഎല്ലിലെ തകർപ്പൻ പ്രകടനം കഴിഞ്ഞ് വീട്ടിലെത്തിയ എബി ഡി വില്ലിയേഴ്സിനെ കാത്തിരുന്നത് ഒരു സന്തോഷ വാർത്ത; കുഞ്ഞ് ജനിച്ച സന്തോഷം പങ്കുവെച്ച് താരം

വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ ഡിവില്ലിയേഴ്‌സ് ഐപിഎല്ലിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിന്‍റെ താരമാണ്

News18 Malayalam
Updated: November 20, 2020, 6:39 PM IST
ഐപിഎല്ലിലെ തകർപ്പൻ പ്രകടനം കഴിഞ്ഞ് വീട്ടിലെത്തിയ എബി ഡി വില്ലിയേഴ്സിനെ കാത്തിരുന്നത് ഒരു സന്തോഷ വാർത്ത; കുഞ്ഞ് ജനിച്ച സന്തോഷം പങ്കുവെച്ച് താരം
AB De Villiers
  • Share this:
ഐപിഎൽ കഴിഞ്ഞ് സ്വന്തം നാട്ടിലെത്തിയ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരം എ ബി ഡിവില്ലിയേഴ്‌സ് ഇൻസ്റ്റഗ്രാമിൽ ഒരു സന്തോഷ വാർത്ത പങ്കുവെച്ചു. തന്റെ കുടുംബത്തിലേക്ക് പുതുതായി ഒരാൾ കൂടി എത്തിയെന്നതായിരുന്നു അത്.

2020 നവംബർ 11 നാണ് കുഞ്ഞ് ജനിച്ചതെന്നും അവൾക്ക് യെന്റെ ഡി വില്ലിയേഴ്സ് എന്നാണ് പേര് നൽകിയതെന്നും എ ബി ഡിവില്ലിയേഴ്‌സ് ഇൻസ്റ്റയിൽ വെളിപ്പെടുത്തി. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ ഡിവില്ലിയേഴ്‌സ് ഐപിഎല്ലിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിന്‍റെ താരമാണ്.

Also read കോൺഗ്രസ് നേതാവ് DK ശിവകുമാറിന്‍റെ മകളുടെ വിവാഹം നിശ്ചയിച്ചു; വരൻ ബിജെപി നേതാവിന്‍റെ കൊച്ചുമകൻ

ഡിവില്ലിയേഴ്സും ഭാര്യ ഡാനിയേലും തമ്മിൽ ദീർഘകാലത്തെ പ്രണയത്തിന് ശേഷം 2013 മാർച്ചിലാണ് വിവാഹിതരായത്. 2015 ൽ ആദ്യത്തെ കുട്ടിയായ അബ്രഹാം ഡി വില്ലിയേഴ്സ് ജനിച്ചു. 2017 ൽ അവരുടെ രണ്ടാമത്തെ മകൻ ജോൺ ഡി വില്ലിയേഴ്സ് ജനിച്ചു. മൂന്നാമത്തെ കുട്ടിയാണ് ഇപ്പോൾ ജനിച്ചത്.

ദുബായിൽ നടന്ന ഐപിഎൽ മത്സരത്തിൽ തകർപ്പൻ പ്രകടനമാണ് താരം കാഴ്ചവെച്ചത്. 15 മത്സരങ്ങൾ കളിച്ച ഡിവില്ലിയേഴ്‌സിന്‍റെ സ്ട്രൈക്ക് റേറ്റ് 158.74 ആണ്. അഞ്ച് അർദ്ധസെഞ്ച്വറികള്‍ ഉൾപ്പടെ 454 റൺസ് നേടി.
Published by: user_49
First published: November 20, 2020, 6:38 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading