ടോസ് നഷ്ടപ്പട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് 49.3 ഓവറിൽ 188 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 48.3 ഓവറിൽ അഞ്ച് വിക്കറ്റ് ബാക്കി നിർത്തി ലക്ഷ്യം മറികടന്നു. 79 റണ്‍സെടുത്ത് പുറത്താവാതെ നിന്ന ക്യാപ്റ്റന്‍ മിതാലി രാജാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. മിതാലി ഒഴികെ ബാക്കി താരങ്ങളെല്ലാം ദക്ഷിണാഫ്രിക്കയുടെ മികവിന് പിടിച്ചു നിൽക്കാനായില്ല. മിതാലിയും ഹർമൻപ്രീത് കൗറും കൂടി ചേർന്ന് പൊരുതിയെങ്കിലും 30 റണ്‍സെടുത്ത് നില്‍ക്കെ ഹര്‍മന്‍പ്രീത് കൗര്‍ റിട്ടയേര്‍ഡ് ഹര്‍ട്ടായതും ഇന്ത്യക്ക് തിരിച്ചടിയായി. നാദിൻ ഡി ക്ലാര്‍ക്ക് ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി മൂന്ന് വിക്കറ്റ് വീഴ്ത്തി. ഷാന്‍ഗാസെ, സെഖുഖുനെ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
advertisement
Also Read- കെ. എൽ. രാഹുലിന് നാണക്കേടിന്റെ റെക്കോർഡ്; ഇന്ത്യക്ക് തിരിച്ചടിയാകുന്നു
മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ തുടക്കം തകർച്ചയോടെ ആയിരുന്നെങ്കിലും അനെകെ ബോഷും ഡുപ്രീസും ക്രീസിലെത്തിയതോടെ ദക്ഷിണാഫ്രിക്ക മത്സരത്തിലേക്ക് തിരിച്ച് വന്നു. രാജേശ്വരി ഗെയ്ക്വാദിൻ്റെ ബോളിങ്ങിനു മുന്നിൽ ഉത്തരം കിട്ടാതെ നിക്കുകയായിരുന്ന ടീമിനെ രണ്ടുപേരും ചേർന്ന് കരകയറ്റി. നാലാം വിക്കറ്റിൽ 96 റൺസിൻ്റെ കൂട്ടുകെട്ട് ഉണ്ടാക്കിയ ശേഷമാണ് ഇരുവരും അടുത്തടുത്ത പന്തുകളിൽ പുറത്തായത്. ഇവർക്ക് ശേഷം വന്ന മരിയാനെ കാപ്പും നാദിൻ ഡി ക്ലാർക്കും കൂടി ചേർന്ന് ദക്ഷിണാഫ്രിക്കയെ വിജയിപ്പിച്ചു. ആറാം വിക്കറ്റിൽ 56 റൺസാണ് ഇരുവരും കൂട്ടിച്ചേർത്തത്. ഇന്ത്യക്ക് വേണ്ടി രാജേശ്വരി ഗെയ്ക്വാദ് മൂന്ന് വിക്കറ്റ് വീഴ്ത്തി.
You May Also Like- Explained| ഇഷാൻ കിഷനെയും സൂര്യ കുമാർ യാദവിനെയും നിലനിർത്താൻ മുംബൈ ഇന്ത്യൻസിന് സാധിച്ചേക്കില്ല; കാരണം ഇതാണ്
കഴിഞ്ഞ 11 ഏകദിനങ്ങളിൽ നിന്നും പത്തെണ്ണം ജയിച്ച ദക്ഷിണാഫ്രിക്കക്ക് ഇത് തുടർച്ചയായി മൂന്നാമത്ത പരമ്പര നേട്ടമാണ്. നേരത്തെ ന്യൂസിലാൻ്റിനെയും പാകിസ്താനെയും തോൽപ്പിച്ച് പരമ്പര സ്വന്തമാക്കിയിരുന്നു.
Also Read- സൂര്യകുമാറിനെ പുറത്തിരുത്തിയ കോഹ്ലിയുടെ തീരുമാനത്തെ തുറന്ന് വിമർശിച്ച് ഗംഭീർ
ഇരു ടീമുകളും തമ്മിലുള്ള ടി 20 മത്സര പരമ്പര ശനിയാഴ്ച തുടങ്ങും. പരമ്പരയിൽ മൂന്ന് മത്സരങ്ങളാണുള്ളത്. ആദ്യത്തെ മത്സരം ശനിയാഴ്ച രാത്രി 7 മണിക്ക് നടക്കും. ഏകദിന പരമ്പരയിലെ പോലെ എല്ലാ മത്സരങ്ങളും ലക്നൗ സ്റ്റേഡിയത്തിൽ തന്നെയാണ് നടക്കുന്നത്.
Summary- India women loses the Fifth ODI - SA women wins the series by 4-1
