സൂര്യകുമാറിനെ പുറത്തിരുത്തിയ കോഹ്ലിയുടെ തീരുമാനത്തെ തുറന്ന് വിമർശിച്ച് ഗംഭീർ
- Published by:user_57
- news18-malayalam
Last Updated:
ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീർ
ഇംഗ്ലണ്ടിനെതിരായ മൂന്നാം T20 മത്സരത്തിലെ തോൽവിക്ക് ശേഷം സൂര്യകുമാർ യാദവിനെ ടീമിൽ ഉൾപെടുത്താത്ത ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീർ രംഗത്തെത്തി. സൂര്യകുമാർ യാദവിനെ ഇങ്ങനെയുള്ള മത്സരങ്ങളിൽ കളിപ്പിച്ചാൽ മാത്രമേ ടീമിലെ മറ്റു ബാറ്സ്മനാമാർക്ക് ആർക്കെങ്കിലും പരിക്ക് പറ്റുകയാണെങ്കിൽ നാലോ അഞ്ചോ നമ്പറിൽ താരത്തെ ഉപയോഗിക്കാൻ കഴിയുമോയെന്ന് തീരുമാനിക്കാൻ കഴിയുള്ളുവെന്നും ഗംഭീർ ചൂണ്ടിക്കാട്ടി.
മൂന്നാം T20യില്‍ ഇംഗ്ലണ്ട് എട്ട് വിക്കറ്റിന് ഇന്ത്യയെ തകര്‍ത്തുവിട്ടിരുന്നു. ഇതോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ അവര്‍ 2-1ന് മുന്നിലെത്തുകയും ചെയ്തു. രണ്ടാം T20യിലൂടെ സൂര്യകുമാർ ഇന്ത്യക്ക് വേണ്ടി അരങ്ങേറിയിരുന്നു. പക്ഷെ ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചില്ല. അരങ്ങേറിയിട്ടും ഒരു ബോള്‍ പോലും നേരിടാന്‍ അനുവദിക്കാതെ സൂര്യയെ മാറ്റിനിര്‍ത്തിയത് ശരിയായില്ലെന്ന് ഗംഭീര്‍ ചൂണ്ടിക്കാട്ടി.
വരാനിരിക്കുന്ന T20 ലോകകപ്പിന് മുന്നോടിയായിട്ടുള്ള തയാറെടുപ്പാണ് ഒന്നാം സ്ഥാനക്കാർക്കെതിരെ നടക്കുന്ന ഈ പരമ്പര എന്നാണ് പരക്കെ പറയപ്പെടുന്നത്. ഒക്ടോബറിലാണ് ലോകകപ്പ് മത്സരം. ഇതേ ടീം തന്നെയായിരിക്കും ലോകകപ്പിലും കളിക്കുക എന്ന് ബാറ്റിങ്ങ് കോച്ച് വിക്രം റാത്തോർ വെളിപ്പെടുത്തിയിരുന്നു.
advertisement
ഇഷാൻ കിഷനും സൂര്യകുമാറിനും പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഒരുമിച്ചാണ് വിളിയെത്തിയത്. എന്നാൽ സൂര്യകുമാറിന് ബാറ്റിങ്ങിനു അവസരം ലഭിച്ചിരുന്നില്ല. എന്നാൽ അവസരം ലഭിച്ച ഇഷാൻ കിഷൻ അർദ്ധ സെഞ്ച്വറി മികവിൽ അരങ്ങേറ്റം ഗംഭീരമാക്കി. ഇന്നലെ നടന്ന മൽസരത്തിലും താരം ടീമിലുണ്ടായിരുന്നു. എന്നാൽ നാല് റൺസ് മാത്രമേ ഇഷാന് നേടാനയുള്ളു.
എന്നാൽ അരങ്ങേറിയിട്ടും ഒരു ബോള്‍ പോലും നേരിടാന്‍ അനുവദിക്കാതെ സൂര്യയെ മാറ്റിനിര്‍ത്തിയത് ശരിയായില്ലെന്നു ഗംഭീര്‍ ചൂണ്ടിക്കാട്ടി. ലോകകപ്പിനു ഇനി ഏഴു മാസങ്ങള്‍ മാത്രമേയുള്ളൂ. പക്ഷെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അദ്ദേഹത്തിന്റെ പ്രകടനം നമുക്ക് ഇതു വരെ കാണാനായിട്ടില്ല. പിന്നെ എങ്ങനെ പകരക്കാരനായി കളിക്കാന്‍ സൂര്യക്കു യോഗ്യതയുണ്ടെന്നു ഉറപ്പിക്കാന്‍ കഴിയുമെന്നും ഗംഭീര്‍ ചോദിക്കുന്നു.
advertisement
മൂന്നോ നാലോ കളികളിലെങ്കിലും സൂര്യകുമാര്‍ യാദവിന് അവസരം നല്‍കണമെന്നും ഈ മത്സരങ്ങളില്‍ അദ്ദേഹത്തിന്റെ പ്രകടനം എങ്ങനെയെന്ന് നോക്കണമെന്നുമാണ് ഗംഭീർ പറയുന്നത്. ലോകകപ്പിന് മുന്നോടിയായിട്ടുള്ള തയാറെടുപ്പ് പോലെ ഈ പരമ്പര നോക്കിക്കാണാൻ കഴിയുന്നില്ലെന്നും വർഷങ്ങളായി നമ്മൾ കണ്ടുകൊണ്ടിരിക്കുന്ന കളിക്കാർക്ക് ഇവിടെ പിന്നെയും അവസരങ്ങൾ നൽകുകയാണെന്നും ഗംഭീർ തുറന്നടിച്ചു.
English summary: Gautam Gambhir has hit out at India cricket team captain Virat Kohli for dropping Suryakumar Yadav. Despite him being included in the batting lineup for the second match in the India-England series, Yadav did not get a chance to bat
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 17, 2021 2:41 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
സൂര്യകുമാറിനെ പുറത്തിരുത്തിയ കോഹ്ലിയുടെ തീരുമാനത്തെ തുറന്ന് വിമർശിച്ച് ഗംഭീർ


