കെ.എൽ. രാഹുലിന് നാണക്കേടിന്റെ റെക്കോർഡ്; ഇന്ത്യക്ക് തിരിച്ചടിയാകുന്നു

Last Updated:

ഇക്കഴിഞ്ഞ മാച്ചിലെ തോൽവിയോടു കൂടി ഇന്ത്യൻ ടീം പരമ്പരയിൽ 2-1ന് ഇംഗ്ലണ്ടിനോട് പിന്നിലാണ്

ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പര വരാനിരിക്കുന്ന ലോകകപ്പിനുള്ള ഒരു തയാറെടുപ്പും കൂടിയാണ് ഇന്ത്യൻ ടീമിന്. നിലവിലെ ഒന്നാം സ്ഥാനക്കാരോടാണ് ഇന്ത്യൻ ടീം ഏറ്റുമുട്ടിക്കൊണ്ടിരിക്കുന്നത്. ഇന്നലത്തെ തോൽവിയോടു കൂടി ഇന്ത്യൻ ടീം പരമ്പരയിൽ 2-1ന് ഇംഗ്ലണ്ടിനോട് പിന്നിലാണ്.
ഇംഗ്ലണ്ടിനെതിരായ T20 പരമ്പരയിൽ ഇന്ത്യയെ ഏറ്റവും കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുന്നത് കെ. എല്‍. രാഹുലിന്റെ മോശം പ്രകടനമാണ്. രണ്ട് തവണ പൂജ്യത്തിനും ഒരു ഇന്നിംഗ്‌സില്‍ ഒരു റണ്‍സിനുമാണ് സ്റ്റാര്‍ ഓപ്പണര്‍ പുറത്തായത്.
ഇംഗ്ലണ്ടിനെതിരായ മൂന്നാം T20യിലും രാഹുല്‍ പൂജ്യത്തിന് പുറത്തായിരുന്നു. അവസാന നാല് മത്സരങ്ങളില്‍ നിന്നും ഒരു റണ്‍ നേടാന്‍ മാത്രമാണ് രാഹുലിന് സാധിച്ചിട്ടുള്ളത്. T20 മത്സരങ്ങളില്‍ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ തവണ പൂജ്യത്തിന് പുറത്തായ ഇന്ത്യന്‍ താരമെന്ന നാണക്കേടിന്റെ റെക്കോര്‍ഡ് പട്ടികയിലാണ് ഇപ്പോള്‍ രാഹുലിന്റെ സ്ഥാനം. കഴിഞ്ഞ ഇന്നിങ്ങ്സോടു കൂടി പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള പേസ് ബൗളര്‍ ആഷിശ് നെഹ്‌റയുടെ ഏറെക്കാലം പഴക്കമുള്ള റെക്കോര്‍ഡിനൊപ്പം രാഹുലിന്റെ പേരും കൂട്ടിച്ചേര്‍ക്കപ്പെട്ടു.
advertisement
ഐ.സി.സി. T20 ലോകകപ്പിലാണ് ആശിഷ് നെഹ്ര തുടർച്ചയായി രണ്ട് തവണ പൂജ്യം റൺസിന് പുറത്തായത്. 2015ൽ സൗത്ത് ആഫ്രിക്കയ്ക്കെതിരെ നടന്ന T20 പരമ്പരയിൽ അമ്പാട്ടി രായുടുവും ഇത്തരത്തിൽ രണ്ട് തവണ പുറത്തായിരുന്നു.
എന്നാല്‍ താരത്തിന് പിന്തുണയുമായി ഇന്ത്യൻ നായകൻ വിരാട് കോഹ്‍ലി രംഗത്തെത്തിയിരുന്നു. രാഹുല്‍ ഇന്ത്യയുടെ ചാമ്പ്യൻ താരമാണെന്നും കഴിഞ്ഞ രണ്ട് മൂന്ന് വര്‍ഷത്തെ സ്കോറുകള്‍ നോക്കുകയാണെങ്കില്‍ T20 ക്രിക്കറ്റില്‍ ആരെക്കാളും മികച്ച പ്രകടനമാണ് രാഹുല്‍ നടത്തിയതെന്നുമാണ് കോഹ്‍ലി പറഞ്ഞത്.
advertisement
രോഹിത്തിനൊപ്പം ഇന്ത്യന്‍ ടോപ് ഓര്‍ഡറിലെ പ്രധാന ബാറ്റ്സ്മാന്മാരില്‍ ഒരാളായി രാഹുല്‍ തുടരുമെന്നാണ് കോഹ്‍ലി പറയുന്നത്. താനും ഏതാനും മത്സരങ്ങള്‍ക്ക് മുമ്പ് റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടിയതാണെന്നും ഇപ്പോള്‍ രണ്ട് അര്‍ദ്ധസെഞ്ച്വറികൾ നേടി ഫോമിലേക്ക് മടങ്ങിയെത്തിയിരിക്കുന്നു എന്ന കാര്യവും കോഹ്‍ലി ചൂണ്ടിക്കാണിച്ചു.
മോശം ഫോമില്‍ തുടരുന്ന രാഹുലിന് പിന്തുണയുമായി ബാറ്റിങ് പരിശീലകന്‍ വിക്രം റാത്തോറും രംഗത്തെത്തി. ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലെ അവസാന മത്സരത്തിലും രാഹുലിന് റണ്ണൊന്നും നേടാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ഈ മത്സരങ്ങളിലെ മോശം പ്രകടനത്തില്‍ ആശങ്കയില്ലെന്നും ടി20 ഫോര്‍മാറ്റിലെ ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനാണ് രാഹുലെന്നും മത്സരശേഷം വിക്രം റാത്തോര്‍ പറഞ്ഞു.
advertisement
രാഹുലിനെ മാറ്റി സൂര്യകുമാർ യാദവിനെ ടീമിൽ ഉൾപെടുത്തണമെന്ന് ആവശ്യപ്പെട്ട് ആരാധകരും പ്രതികരിക്കുന്നുണ്ട്.
English summary: India's hopeful T20 series win against England affected by cricketer K.L. Rahul's poor run of form in the last three matches. The opener was dismissed for the third consecutive duck of his last four innings
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
കെ.എൽ. രാഹുലിന് നാണക്കേടിന്റെ റെക്കോർഡ്; ഇന്ത്യക്ക് തിരിച്ചടിയാകുന്നു
Next Article
advertisement
പൈലറ്റ് പ്രസംഗകനാക്കി, പേരും പറഞ്ഞില്ല; കോൺഗ്രസ് മഹാപ‍ഞ്ചായത്തിനിടെ വേദിവിട്ടിറങ്ങി ശശി തരൂർ
പൈലറ്റ് പ്രസംഗകനാക്കി, പേരും പറഞ്ഞില്ല; കോൺഗ്രസ് മഹാപ‍ഞ്ചായത്തിനിടെ വേദിവിട്ടിറങ്ങി ശശി തരൂർ
  • കൊച്ചിയിൽ നടന്ന കോൺഗ്രസ് മഹാപഞ്ചായത്തിൽ ശശി തരൂർ വേദി വിട്ടിറങ്ങി, അവഗണനയിലായിരുന്നു.

  • രാഹുൽ ഗാന്ധി നേതാക്കളുടെ പേരുകൾ പറഞ്ഞപ്പോൾ ശശി തരൂരിന്റെ പേര് മാത്രം ഒഴിവാക്കിയതായി ആരോപണം.

  • പേരും പ്രസംഗാവസരവും നിഷേധിച്ചതിൽ കെ സി വേണുഗോപാലിനെയും ദീപാ ദാസ് മുൻഷിയെയും തരൂർ പ്രതിഷേധിച്ചു.

View All
advertisement